ആര്യയുമായി മുൻപരിചയമുണ്ട്. ഇങ്ങനെയൊരു സ്ഥാനത്ത് ഇരിക്കുന്ന ആളായതുകൊണ്ട് പരമാവധി മിനിമലിസ്റ്റിക് രീതിയിലാണ് എല്ലാം ചെയ്തത്. മേക്കപ് വാട്ടർ പ്രൂഫ് ആയിരുന്നു. ലുക്ക് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സന്തോഷം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർച്ച് 6 ന് എകെജി സെന്ററിൽ വച്ചായിരുന്നു ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും വിവാഹനിശ്ചയം. സച്ചിൻ ദേവ് മുണ്ടും നീല ഷർട്ടും ധരിച്ചപ്പോൾ റോയൽ ബ്ലൂ ഗൗൺ ആയിരുന്നു ആര്യയുടെ വേഷം. മനോഹരമായി ഒരുങ്ങിയാണ് ആര്യ വേദിയിലേക്ക് എത്തിയത്. ഈ എൻഗേജ്മെന്റ് ലുക്ക് ശ്രദ്ധ നേടുകയും ചെയ്തു. തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള ഫെയർ ബ്യൂട്ടി സലൂണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ വിജി ആണ് ആര്യയെ ഒരുക്കിയത്. 

ന്യൂഡ് മേക്കപ്പ് ആയിരുന്നു ചെയ്തത്. യഥാര്‍ഥ സ്കിൻ ടോണിൽ മേക്കപ് ചെയ്യുന്ന രീതിയാണിത്. സിംപിൾ ലുക്ക് നിലനിർത്തി കാഴ്ചയിൽ സവിശേഷത തോന്നിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു. കണ്ണുകളിലും ചുണ്ടിലും ന്യൂഡ് സ്റ്റൈൽ പിന്തുടർന്നു. ഹെയർ സ്റ്റൈലിൽ മിനിമലിസ്റ്റിക് രീതിയാണ് പരീക്ഷിച്ചത്. കൂടുതൽ ബൗൺസ് ചെയ്യിക്കാതെ മുടിയുടെ സ്വാഭാവിക ഭംഗി നിലനിർത്താനായിരുന്നു ശ്രമിച്ചത്.

ADVERTISEMENT

ആര്യയുടെ ലുക്കിന് അഭിനന്ദനങ്ങൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സ്റ്റൈലിസ്റ്റ് വിജി. ‘‘ആര്യയുമായി മുൻപരിചയമുണ്ട്. ഇങ്ങനെയൊരു സ്ഥാനത്ത് ഇരിക്കുന്ന ആളായതുകൊണ്ട് പരമാവധി മിനിമലിസ്റ്റിക് രീതിയിലാണ് എല്ലാം ചെയ്തത്. മേക്കപ് വാട്ടർ പ്രൂഫ് ആയിരുന്നു. ലുക്ക് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സന്തോഷം’’– വിജി പറഞ്ഞു. 18 വർഷമായി വിജി ബ്യൂട്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്ന വിജി, സിനിമ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരുടെ സ്റ്റൈലിസ്റ്റ് ആണ്. 

ADVERTISEMENT