മുഖകാന്തി കൂട്ടാൻ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും നടക്കുന്നില്ലേ?. എങ്കിൽ വഴിയുണ്ട്. നമ്മുടെ ചർമത്തിന്റെ സൗന്ദര്യവും ആരോഗ്യവും നമ്മുടെ ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുന്നു. ചർമം മികച്ചതാക്കാൻ വെള്ളം നന്നായി കുടിക്കണം എന്ന് കേട്ടിട്ടില്ലേ? അതുപോലെ തന്നെ ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങളുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖകാന്തി കൂട്ടാൻ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും നടക്കുന്നില്ലേ?. എങ്കിൽ വഴിയുണ്ട്. നമ്മുടെ ചർമത്തിന്റെ സൗന്ദര്യവും ആരോഗ്യവും നമ്മുടെ ഭക്ഷണക്രമത്തെ ആശ്രയിച്ചിരിക്കുന്നു. ചർമം മികച്ചതാക്കാൻ വെള്ളം നന്നായി കുടിക്കണം എന്ന് കേട്ടിട്ടില്ലേ? അതുപോലെ തന്നെ ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങളുണ്ട്. ശരീരത്തെയും ചർമത്തെയും പോഷിപ്പിക്കുന്ന 3 ജ്യൂസുകളെ പരിചയപ്പെടാം.

Read More: ചർമം തിളങ്ങാൻ പരീക്ഷിക്കാം തേൻ, എളുപ്പത്തിൽ തയാറാക്കാവുന്ന ഫെയ്സ് പായ്ക്കുകൾ

ADVERTISEMENT

തണ്ണിമത്തൻ ജ്യൂസ്
ചർമത്തിന്റെ ആരോഗ്യവും തിളക്കവും കൂട്ടാനുള്ള ശേഷി തണ്ണിമത്തനുണ്ട്. തണ്ണിമത്തൻ ശരീരത്തെ കടുത്ത ചൂടിൽ നിന്ന് മോചിപ്പിക്കുക മാത്രമല്ല, ചർമത്തെ സംരക്ഷിക്കുകയും, വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ, ചുളിവുകൾ, പാടുകൾ, മുഖക്കുരു മുതലായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. അതിലൂടെ നിങ്ങൾക്ക് തിളക്കമുള്ളതും വ്യക്തവുമായ ചർമം ലഭിക്കുന്നതുമാണ്. ദിവസവും ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് ചർമം കൂടുതൽ തിളങ്ങാൻ സഹായിക്കും. 

വെള്ളരിക്ക ജ്യൂസ്
വെള്ളരിക്ക ജ്യൂസിൽ നിറഞ്ഞിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ എ, ബി1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കും. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിൽ ഉണ്ടാകുന്ന വീക്കത്തെ കുറച്ചു കൊണ്ട് എല്ലായിപ്പോഴും ജലാംശം ഉള്ളതാക്കി നിലനിർത്താനും വശ്യമായ തിളക്കം നൽകാനുമെല്ലാം ഇത് സഹായിക്കുന്നു.

ADVERTISEMENT

Read More: ഓണത്തിന് എല്ലാവരും നിങ്ങളെ തന്നെ ശ്രദ്ധിക്കേണ്ടേ? സുന്ദരിയാവാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

മാതളനാരങ്ങ ജ്യൂസ്
മാതളനാരങ്ങ അതിന്റെ ആരോഗ്യഗുണങ്ങൾ കൊണ്ട് പ്രസിദ്ധമാണ്. വിറ്റാമിൻ സി, ഇ, പോളിഫിനോളുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇതിൽ ആന്റി ഓക്സിഡന്റുകളുടെ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ഇ, സി എന്നിവയും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളൊക്കെ നമ്മുടെ ചർമത്തെ പോഷിപ്പിക്കുക മാത്രമല്ല, ചർമത്തിന് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടുകയും ചെയ്യുന്നു. എല്ലാ ചർമ തരങ്ങളിലും മാതളനാരങ്ങ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. മുഖക്കുരു, ഹൈപ്പർ പിഗ്മെന്റേഷൻ എന്നിവ കുറയ്ക്കാൻ മാതളനാരങ്ങ സഹായിക്കുന്നു. യുവത്വം നിലനിർത്താൻ സഹായിക്കുന്ന മികച്ച ഗുണങ്ങളും ചർമത്തിന് തിളക്കമേകുന്ന ഗുണങ്ങളും ഇതിലുണ്ട്. അതുകൊണ്ട് തന്നെ മാതളനാരങ്ങ ജ്യൂസ് നിങ്ങളുടെ ചർമത്തിൽ അത്ഭുതങ്ങൾ ഉണ്ടാക്കും. 

ADVERTISEMENT

Content Highlights: Glowing Skin | Skin Care | Juice | Juice For Skin Care | Skin Care Tips | Beauty | Beauty Tips | Lifestyle | Manoramaonline