മുഖം കണ്ണാടി പോലെ തിളങ്ങും; വീട്ടിലുണ്ടാക്കാം ഈ കൊറിയൻ ഫേസ് മാസ്ക്
മുഖം കണ്ണാടി പോലെ തിളങ്ങാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. കൊറിയൻ സ്കിൻ കണ്ട് അസൂയപ്പെടാത്തവരും ഇല്ല. പൊതുവേ വേറിട്ട ചർമ സംരക്ഷണ രീതികളാണ് കൊറിയക്കാർ പിന്തുടരുന്നത്. അതും വളരെ കൃത്യതയോടെ അവർ ചെയ്യും. അരിപ്പൊടിയും അരിയുമൊക്കെ ഇവരുടെ ചർമ സംരക്ഷണത്തിലെ പ്രധാന ചേരുവകളാണ്. നല്ല തിളക്കമുള്ള

മുഖം കണ്ണാടി പോലെ തിളങ്ങാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. കൊറിയൻ സ്കിൻ കണ്ട് അസൂയപ്പെടാത്തവരും ഇല്ല. പൊതുവേ വേറിട്ട ചർമ സംരക്ഷണ രീതികളാണ് കൊറിയക്കാർ പിന്തുടരുന്നത്. അതും വളരെ കൃത്യതയോടെ അവർ ചെയ്യും. അരിപ്പൊടിയും അരിയുമൊക്കെ ഇവരുടെ ചർമ സംരക്ഷണത്തിലെ പ്രധാന ചേരുവകളാണ്. നല്ല തിളക്കമുള്ള ചർമത്തിനു പിന്നിലെ രഹസ്യവും ഇത് തന്നെയാണ്. രാത്രിയും പകലും ഒരുപോലെ ചർമത്തെ സംരക്ഷിക്കുന്നതാണ് ഇവരുടെ രീതി. ഇവരുടെ വ്യത്യസ്തമായ ഒരു മാസ്ക് പരിചയപ്പെടാം
ചർമത്തിലെ മൃതകോശങ്ങളെ തള്ളും അരിപ്പൊടി
ചർമ സംരക്ഷണത്തിൽ അരിപ്പൊടി ഒരു മാജിക്കൽ എലമെന്റ് തന്നെയാണ്. അരിപ്പൊടി മികച്ച എക്സ്ഫോളിയേറ്റർ കൂടിയാണ്. ചർമത്തിലെ മൃതകോശങ്ങളെ പുറന്തള്ളി ചർമത്തിനു പുനരുജ്ജീവൻ നൽകാൻ അരിപ്പൊടി സഹായിക്കാറുണ്ട്. ചർമത്തിനു തിളക്കം അതുപോലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും അരിപ്പൊടിക്കു കഴിയും. നല്ലൊരു സ്ക്രബായിട്ടാണ് അരിപ്പൊടി പ്രവർത്തിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർ ഒരിക്കലും അരിപ്പൊടിയോടു നോ പറയാറില്ല.
ചർമത്തിനും മുടിക്കും ഫ്ലാക്സ് സീഡ്‌സ്
ആരോഗ്യകാര്യത്തിൽ ഫ്ലാക്സ് സീഡ്‌സ് വേറെ ലെവലാണ്. എന്നാൽ ചർമത്തിനും ഇത് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പലഘടകങ്ങളും മുടിക്കും ചർമത്തിനും വളരെ നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട് ഫ്ലാക്സ് സീഡ്സിൽ. ഇത് ചർമത്തിനും മുടിക്കും പ്രധാനമാണ്.
മാസ്കുണ്ടാക്കുന്ന വിധം
ആദ്യം 1 കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും 2 ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡ്സും ചേർത്ത് നന്നായി തിളപ്പിക്കുക. മിനിറ്റുകൾ കൊണ്ട് ഇതൊരു ജെൽ രൂപത്തിലാകും. ഇത് തണുത്തതിനു ശേഷം ചർമത്തിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഒട്ടുന്ന പോലെ ഇരിക്കുന്ന ഈ മാസ്ക് 30 മിനിറ്റ് വച്ച ശേഷം നനഞ്ഞ തുണി കൊണ്ടോ സ്പോഞ്ച് കൊണ്ടോ പതുക്കെ തുടച്ച് മാറ്റം. ആഴ്ചയിൽ രണ്ട് തവണ ഇത് പരീക്ഷിക്കാം. തിളങ്ങുന്ന കൊറിയൻ സ്കിൻ നിങ്ങളെ തേടിയെത്തും.