ബ്ലഷ് ഒക്കെ മറന്നേക്കൂ, മുഖ സൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് മാജിക് മാസ്ക്
Beauty Tips
ചർമത്തിന്റെ ആരോഗ്യവും തിളക്കവും കൂട്ടാൻ കാലങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് കഴിയ്ക്കുന്നത് രക്തപ്രസാദമുണ്ടാകാന്‍, വിളര്‍ച്ച മാറാന്‍, നല്ല നിറത്തിന് എല്ലാം ഗുണകരമാണ്. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇതേറെ സഹായിക്കുകയും ചെയ്യും. രക്തയോട്ടം കൂട്ടി ചർമത്തിനും ശരീരത്തിനും

ചർമത്തിന്റെ ആരോഗ്യവും തിളക്കവും കൂട്ടാൻ കാലങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് കഴിയ്ക്കുന്നത് രക്തപ്രസാദമുണ്ടാകാന്‍, വിളര്‍ച്ച മാറാന്‍, നല്ല നിറത്തിന് എല്ലാം ഗുണകരമാണ്. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇതേറെ സഹായിക്കുകയും ചെയ്യും. രക്തയോട്ടം കൂട്ടി ചർമത്തിനും ശരീരത്തിനും അനുഗ്രഹമായി പ്രവർത്തിക്കുന്നു. ഇന്ന് നമ്മൾ ബീറ്റ്‌റൂട്ട് കൊണ്ടുള്ള ഒരു ഫേസ്മാസ്‌കാണ് പരിചയപ്പെടാൻ പോകുന്നത്. അതിന് ആവശ്യമായ സാമഗ്രികൾ നോക്കാം.
ബീറ്റ്‌റൂട്ട്
ചർമത്തിലെ ചൊറിച്ചിൽ മാറ്റാനും അതുപോലെ നല്ല ജലാംശം നൽകാനും ബീറ്റ്റൂട്ട് സഹായിക്കാറുണ്ട്. കൃത്യമായി കുറച്ച് ആഴ്ചകൾ ബീറ്റ്റൂട്ട് ഉപയോഗിച്ചാൽ ചർമത്തിൽ നല്ല തിളക്കവും ഭംഗിയും കാണാൻ സാധിക്കും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും ചർമത്തിനും അതുപോലെ മുടിക്കും വളരെ നല്ലതാണ്. ഇതൊന്നും കൂടാതെ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചര്‍മത്തിന് വളരെ ഫലപ്രദമാണ്. തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്കുള്ള ഒരു സ്വാഭാവിക വഴിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളമുണ്ട്. കൊഴുപ്പുള്ള കോശങ്ങളെ പെട്ടെന്ന് അലിയിച്ചുകളയാന്‍ ഇതിനാകും.
കടലമാവ്
മുഖത്തെ പാടുകളും മറ്റും മാറാൻ വളരെ മികച്ചതാണ് കടലമാവ്. ഇത് നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ സഹായിക്കും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ വരകളും പാടുകളുമൊക്കെ എളുപ്പത്തിൽ മാറ്റാൻ കടലമാവ് സഹായിക്കും. കൂടാതെ ചർമത്തിന് തിളക്കവും നൽകും.
തൈര്
ചർമത്തെ മോയ്ചറൈസ് ചെയ്യാനും കൂടുതൽ തിളക്കം നൽകാനും തൈര് ഏറെ സഹായിക്കും. ചർമത്തിൻ്റെ ഇലാസ്തികത വർധിപ്പിച്ച് ചർമത്തിലെ യുവത്വം നിലനിർത്താൻ ഇത് വളരെ നല്ലതാണ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനും തൈര് സഹായിക്കാറുണ്ട്.
പായ്ക്ക് തയാറാക്കാം
ആദ്യം തന്നെ ഒരു ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് എടുക്കണം. ഇല്ലെങ്കിൽ മാർക്കറ്റിൽ ലഭിക്കുന്ന ബീറ്റ്റൂട്ട് പൊടിയാണെങ്കിലും ഉപയോഗിക്കാവുന്നതാണ്. ശേഷം ഒരു ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ കടലമാവും അൽപ്പം തൈരും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തിട്ട് നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഉപയോഗിക്കാം. മുഖം നന്നായി ചുവന്ന് തുടുക്കുന്നത് നിങ്ങൾക്ക് തന്നെ കണ്ടറിയാൻ സാധിക്കും.