നെഗറ്റീവ് ആളുകളെ ഒഴിവാക്കലും ഓയിൽ പുള്ളിങ്ങും; വ്യത്യസ്തമാണ് സാമന്തയുടെ സൗന്ദര്യവഴി!
സാമന്തയെ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും അല്ലേ? സ്‌ക്രീനിൽ അവർ ഇങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. പക്ഷേ സ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും സാമന്ത സുന്ദരി തന്നെയാണ്. അവരുടെ സൗന്ദര്യത്തിനും ആരാധകർ ഏറെയാണ്. തിളങ്ങുന്ന ചർമമായതിനാൽ തന്നെ മേക്കപ്പ് ഇല്ലാതെ പോലും അവർ അതി

സാമന്തയെ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും അല്ലേ? സ്‌ക്രീനിൽ അവർ ഇങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. പക്ഷേ സ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും സാമന്ത സുന്ദരി തന്നെയാണ്. അവരുടെ സൗന്ദര്യത്തിനും ആരാധകർ ഏറെയാണ്. തിളങ്ങുന്ന ചർമമായതിനാൽ തന്നെ മേക്കപ്പ് ഇല്ലാതെ പോലും അവർ അതി സുന്ദരിയാണ്. കൂടുതൽ മേക്കപ്പ് ഇഷ്ടമല്ലാത്ത താരമാണ് സാമന്ത. സിനിമയിലായാലും സിംപിൾ മേക്കപ്പാണ് ഉപയോഗിക്കാറുള്ളത്. തന്റെ സൗന്ദര്യ രഹസ്യം സാമന്ത തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
ഓയിൽ പുള്ളിങ്
പരമ്പരാഗതമായ ഒരു സൗന്ദര്യ സംരക്ഷണ രീതിയാണ് ഓയിൽ പുള്ളിങ് എന്ന് പറയുന്നത്. ഇതിനായി എണ്ണ വായിൽ ഒഴിച്ച് കവിളിന്റെ രണ്ട് വശത്തേക്കും മാറ്റിക്കൊണ്ടിരിക്കുക. ഇത് ഇറക്കാൻ പാടില്ല. കുറച്ചു സമയം ഇങ്ങനെ ചെയ്ത ശേഷം തുപ്പിക്കളയാം. സാമന്ത ദിവസവും രാവിലെ ഇത് ചെയ്യാറുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം നിറം കൂട്ടാനും സഹായിക്കുന്നു.
ഗുവാ ഷാ അല്ലെങ്കിൽ കെറോക്കൻ
ഓയിൽ പുള്ളിങ്ങിനു ശേഷം സാമന്ത ഒരു ഗ്വാ ഷാ ടൂൾ ഉപയോഗിക്കുന്നു. ഈ പരമ്പരാഗത ചൈനീസ് സമ്പ്രദായം മുഖം മസാജ് ചെയ്യാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നല്ല ജോലൈൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത് പരീക്ഷിക്കാവുന്നതാണ്.
ഐസ് വാട്ടർ ഡിപ്പ്
ഷൂട്ടിന് മുൻപ് സാമന്ത ഇപ്പോഴും തണുത്ത വെള്ളത്തിൽ മുഖം മുക്കിവയ്ക്കാറുണ്ട്. ചർമത്തിലെ വീർക്കൽ കുറയ്ക്കാനും സുഷിരങ്ങൾ മുറുക്കാനും രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കും. അതിന്റെ ഫലമായി ചർമത്തിന് ഉന്മേഷവും നല്ല നിറവും ലഭിക്കും.
പഞ്ചസാര വേണ്ട
പഞ്ചസാരയോട് വർഷങ്ങളായി നോ പറഞ്ഞിരിക്കുകയാണ് സാമന്ത. അവർ വെജിറ്റേറിയന്‍ ഡയറ്റിലാണ് വിശ്വസിക്കുന്നത്. ശരിയായ അളവില്‍ പ്രോട്ടീന്‍ ശരീരത്തില്‍ എത്താത്തത് സസ്യാഹാരികളുടെ പ്രശ്നമാണ്. ഈ കുറവ് പരിഹരിക്കാന്‍ സാമന്ത ധാരാളം പയറുവര്‍ഗ്ഗങ്ങളും ധാന്യങ്ങളും പതിവായി കഴിക്കുന്നു. തിനകളും ഭക്ഷണത്തില്‍ നല്ല അളവില്‍ ഉള്‍പ്പെടുത്താറുണ്ട്. കഴിയുന്നത്ര പ്രാദേശിക ഭക്ഷണങ്ങളും സീസണുകള്‍ക്കനുസരിച്ചുള്ള ഭക്ഷണക്രമവും സമാന്ത പിന്തുടരുന്നു. പഞ്ചസാര, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു.
വ്യായാമം
എത്ര തിരക്കിലായാലും വ്യായാമം സാമന്ത ഒഴിവാക്കാറില്ല. ഹിപ് ത്രസ്റ്റുകള്‍, ബെഞ്ച് പ്രസ്സ്, പുഷ് അപ്പുകള്‍, പുള്‍-അപ്പുകള്‍, ഇന്‍ക്ലൈന്‍ പ്രസ്സ്, സ്‌ക്വാട്ടുകള്‍ എന്നിവ ചെയ്യാന്‍ താരം ഇഷ്ടപ്പെടുന്നു. വര്‍ക്ക്ഔട്ട് ചെയ്യാന്‍ കഴിയാത്തത്ര തിരക്കിലായിരിക്കുമ്പോള്‍ സാമന്ത ജോഗിങ് ചെയ്ത് ആ കുറവ് നികത്തും.
നെഗറ്റീവ് ആളുകളോടു വിട
സാമന്തയുടെ ഫിറ്റ്നസ് മന്ത്രം നെഗറ്റീവ് ടൈപ്പ് ആളുകളില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നതു നമ്മുടെ ചർമത്തെ വരെ മികച്ചതാക്കും എന്നാണ് സാമന്ത പറയുന്നത്.