അമിതഭാരം നിങ്ങൾക്കൊരു പ്രശ്നമാണോ? ഇൗ പുതുവർഷം ഭക്ഷണ ക്രമീകരണത്തിനായി നീക്കിവയ്ക്കണം എന്നു നിങ്ങൾ തീരുമാനമെടുത്തിട്ടുണ്ടോ? ഇതു നിങ്ങൾക്കു സഹായക മാകും. വണ്ണം കുറയ്ക്കാം, ചെറിയ ചില ക്രമീകരണത്തിലൂടെ. ഇതാ അഞ്ചു വഴികൾ. പഞ്ചസാര, എണ്ണ, തേങ്ങ എന്നിവ മാത്രമാണ് നിയന്ത്രണ രേഖയിൽ വച്ചിരിക്കുന്നത്. കുറയുന്ന ശരീരഭാരത്തിന് ആനുപാതിക മായി പ്രമേഹം, രക്താതിസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയുക യാണ് എന്ന വൻനേട്ടവുമുണ്ട്.
∙ നാലു ചായ മൂന്നാക്കുക, അതിൽ ഒരെണ്ണം പഞ്ചസാരയില്ലാതെ കുടിക്കുക. ഇൗയൊരു വർഷംകൊണ്ട് ഒൻപതു കിലോ കുറയ്ക്കാം. (മുടങ്ങാതെ എല്ലാ ദിവസവും നാലു ചായ വീതം കുടിക്കുന്നവർ ക്കാണ് ഇൗ കണക്ക് കൃത്യമായി ബാധകമാവുക. 100 മി.ലി. പാലും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും അടങ്ങിയ ഒരു ഗ്ലാസ് ചായയിൽ 120 കലോറി ഉണ്ട് എന്നതിനെ അടിസ്ഥാന മാക്കിയാണ് ഇൗ കണക്ക്).
∙ ദിവസവും വൈകിട്ട് ചായയ്ക്കൊപ്പം രണ്ടു വട, അല്ലെങ്കിൽ രണ്ട് ഏത്തയ്ക്കാ അപ്പം, അല്ലെങ്കിൽ രണ്ടു ബജി കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഇന്നുതന്നെ നിർത്തുക. പകരം രണ്ടു ചെറുപഴം കഴിക്കുക. ഒരു മാസം കൊണ്ട് ചുരുങ്ങി യത് ഒന്നര കിലോഗ്രാം ഭാരം കുറയ്ക്കാം.(രണ്ടു വടയിലും കൂടി 500 കലോറി ഉള്ളപ്പോൾ രണ്ടു ചെറുപഴത്തിലും കൂടി 100 കലോറി മാത്രം. അപ്പോൾ ഒരു ദിവസം 400 കലോറി ലാഭിക്കുന്നു. ഒരു മാസം 12,000 കലോറി. 7000 കലോറി ഒരു കിലോഗ്രാമിനു തുല്യമാണ്).
∙ ഉൗണിനു ശേഷം മധുരപലഹാരത്തിനു പകരം ഒരു ചെറുപഴം. ഭക്ഷണം കഴിഞ്ഞാൽ മധുരപലഹാര ങ്ങളെന്തെങ്കിലും കഴിക്കുക പലരുടെയും ദൗർബല്യമാണ്. ഒരു ലഡുവിൽ 350-400 കലോറി, ഒരു ജിലേബിയിൽ 600 കലോറി, ഒരു കഷണം കേക്കിൽ 280 കലോറി വീതം അടങ്ങിയിരിക്കുന്നു. അതിനു പകരം ഒരു ചെറുപഴമാണു (50 കലോറി) കഴിക്കുന്നതെങ്കിൽ അതുവഴി മാത്രം ദിവസം വലിയൊരളവു കലോറി കുറയ്ക്കാം.
∙ ദിവസവും ഒരു കഷണം വറുത്ത മീൻ പതിവായി കഴിക്കുന്നവർ അത് ആഴ്ചയിലൊരി ക്കലാക്കി കുറച്ചാൽ അതുവഴി ഒരു മാസം മുക്കാൽ കിലോഗ്രാം ഭാരം കുറയ്ക്കാം. ഒരു കഷണം വറുത്ത മീനിൽ 220 കലോറി (75 ഗ്രാം മീൻ, 15 ഗ്രാം എണ്ണ എന്നു കണക്കാക്കി) ഉണ്ട്. ഒരാഴ്ചയാകുമ്പോൾ 1540 കലോറി. വറുത്ത മീൻ ആഴ്ചയിൽ ഒന്നായി കുറയ്ക്കുമ്പോൾ 1320 കലോറി ലാഭിക്കുന്നു. ഒരു മാസമാകുമ്പോൾ 5280 കലോറി. അതായത് ഏതാണ്ട് മുക്കാൽ കിലോ.
∙ നാലു പേരുള്ള ഒരു വീട്ടിൽ മാസം നാലു ലിറ്റർ പാചക എണ്ണ ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. ഇതു രണ്ടു ലിറ്ററായി കുറച്ചാൽ ഓരോരുത്തർക്കും ചുരുങ്ങിയത് അര കിലോഗ്രാം വീതം ഭാരം കുറയ്ക്കാനാകും. കാരണം ഒരു ലിറ്റർ പാചക എണ്ണയിൽ 9000 കലോറിയുണ്ട്. അതേ പോലെ തന്നെ നാലംഗങ്ങളുള്ള ഒരു വീട്ടിൽ ഒരു മാസം മുപ്പതോ, അതിലധികമോ തേങ്ങ ഉപയോഗിക്കുന്നു ണ്ടെങ്കിൽ അത് 20 ആയി കുറയ്ക്കുക. ആ വഴിക്കും അര കിലോഗ്രാം വീതം കണിശമായും ഓരോരുത്തർക്കും ഭാരം കുറയ്ക്കാനാകും.