Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഓനാ ലൈറ്റ് ഇട്ടാലുണ്ടല്ലോ, എന്‍റെ സാറേ...' വൈറലായി പൊലീസിന്‍റെ പുത്തന്‍ ട്രോൾ

kerala-police-new-troll

കേരളാ പൊലീസിന്‍റെ പുതുപുത്തന്‍ ട്രോൾ വീണ്ടും വൈറൽ. പൊതുനിരത്തുകളിൽ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് ഉപയോഗം എങ്ങനെയായിരിക്കണം എന്നതാണ് ട്രോളിനാധാരം. അധികമൊന്നുമില്ല, ഒരൊറ്റ ഡയലോഗിൽ ട്രോൾ. പിന്നെ താഴെയൊരു കുറിപ്പും: 

''പൊതുനിരത്തുകളിൽ രാത്രിസമയത്ത് HIGH BEAM ലൈറ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

HIGH BEAM ലൈറ്റ് ഉപയോഗിക്കുമ്പോൾ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്പനേരത്തേയ്ക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള സാധ്യതയോ, റോഡിൽ നിന്ന് പുറത്തേയ്ക്ക് മാറി അപകടമുണ്ടാകാനുള്ള സാധ്യതയോ ഉണ്ടാക്കുന്നു.

എതിരെ വരുന്ന വാഹനം നിങ്ങളുടെ വാഹനവുമായി 50 മീറ്റർ അകലമെത്തുമ്പോഴെങ്കിലും LOW BEAM ലേയ്ക്ക് മാറണം''.

അടുത്തിടെ വൈറലായ മറ്റൊരു ട്രോൾ സെൽഫി ഭ്രമത്തെക്കുറിച്ചാണ്. ട്രോളർമാർ സാധാരണയായി ആയുധമാക്കാറുള്ള സുരാജിൻറെയും സലീം കുമാറിൻറെയും ഹിറ്റ് ഭാവങ്ങൾ ഉപയോഗിച്ചാണ് ഈ സെൽഫി ട്രോൾ. സെൽഫി ഭ്രമം മൂലം അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിലാണ് പൊലീസ് ട്രോളിലൂടെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അപകടകരമായ സാഹചര്യങ്ങളിൽ സെൽഫി എടുക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും അപകടങ്ങളിലാണ് കലാശിക്കുന്നത്.