Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിനീതിയുടെ കാലിനും ഉടലിനും വ്യത്യസ്ത നിറങ്ങള്‍; ട്രോൾമഴ

paraneethi-chopra

ബോളിവുഡ് താരം പരിനീതി ചോപ്രയുടെ 'പുതിയ അവതാരത്തിന്’ ട്രോൾമഴ. കറുത്ത സ്വിമ്മിങ് സ്യൂട്ടിൽ ബോൾഡ് ലുക്കിലെത്തിയിരിക്കുന്ന പരിനീതിയുടെ മുഖചിത്രമാണ് വിവാദത്തിലായിരിക്കുന്നത്. 

ഫിലിംഫെയർ മാസികയുടെ ഒക്ടോബർ ലക്കത്തിലെ പരിനീതിയുടെ കവർ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നാണ് വിമർശനം. ചിത്രത്തിൽ കാലിനും ഉടലിനും രണ്ടു നിറമാണ് എന്നതാണ് ഇതിനു തെളിവായി ഇവർ ചൂണ്ടികാണിക്കുന്നത്. ഇത്ര ഭീകരമായ ഒരു ഫോട്ടോഷോപ്പ് ഇതുവരെ കണ്ടിട്ടില്ലെന്നും പറ്റില്ലെങ്കിൽ ഇൗ പണിക്കു പോകരുതെന്നും ചിലർ വിമർശിക്കുന്നു. ഇൗ വസ്ത്രം ധരിച്ചത് ശരിയായില്ല എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

സമൂഹമാധ്യമത്തിൽ പരിനീതി പങ്കുവെച്ച ചിത്രത്തിനുതാഴെയും ഫിലംഫെയറിന്റെ ഔദ്യോഗിക പേജിലുമാണ് വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ കഴുത്തിനു താഴേയ്ക്ക് ഉടൽവരെ താരം ധരിച്ചിരിക്കുന്ന സ്കിൻ നിറത്തിലുള്ള വസ്ത്രമാണ് നിറവ്യത്യാസത്തിനു കാരണമെന്ന വിശദീകരണവുമായി ഒരു വിഭാഗം രംഗത്തുണ്ട്. ഫോട്ടോ ഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ പരനീതി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഇത് ആദ്യമായല്ല പരിനീതി വസ്ത്രധാരണത്തിന്റെ പേരിൽ ട്രോൾ ചെയ്യപ്പെടുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ‘നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനെത്തിയപ്പോൾ  ധരിച്ച വസ്ത്രവും താരത്തിനെതിരെ ട്രോളിനും വിമർശനത്തിനും കാരണമായിരുന്നു.