Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുകുമാരനും മക്കളും, അഞ്ച് മിനിറ്റിൽ 50 ശബ്ദങ്ങൾ; ഇതാ ഒരു തകർപ്പൻ പ്രകടനം

rajeev-kumar-mimicry

മിമിക്രികൾ പലതും കണ്ടിട്ടുണ്ടെങ്കിലും രഞ്ജീവ് കുമാറിന്റെ മിമിക്രി അതുക്കും മേലെയാണ്. അഞ്ച് മിനിറ്റിൽ 50 പേരുടെ ശബ്ദമാണ് രഞ്ജീവ്കുമാർ എന്ന തൃശൂർ ആമ്പല്ലൂർ സ്വദേശി അവതരിപ്പിച്ചത്. മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയുടെ 51–ാം എപ്പിസോഡിലായിരുന്നു ഈ ഗംഭീരപ്രകടനം. 

പ്രമുഖ രാഷ്ട്രീയ സാംസ്കാരിക സിനിമാ താരങ്ങളെ അവതരിപ്പിച്ച പ്രകടനം നിറകയ്യടികളോടെയായിരുന്നു കാണികൾ വരവേറ്റത്. നടൻ സുകുമാരന്റെ ശബ്ദമാണ് ആദ്യം അനുകരിച്ചത്. പിന്നാലെയെത്തി ഇന്ദ്രജിത്തും പൃഥ്വിരാജും. രാഷ്ട്രീയ നേതാക്കളായ കരുണാകരനും ആന്റണിയും ഉമ്മൻചാണ്ടിയും വി.എസും സ്ക്രീനിൽ തെളിഞ്ഞപ്പോൾ അവരുടെ ശബ്ദം രഞ്ജീവ് അനായാസം അനുകരിച്ചു. ദിലീപും സുരേഷ് ഗോപിയും മമ്മൂട്ടിയുമെല്ലാം ഇടിവെട്ട് ഡയലോഗുമായി പ്രേക്ഷകര്‍ക്കിടയിലെത്തി.

അഞ്ച് മിനിറ്റിനുള്ളിൽ 50 ശബ്ദങ്ങൾ അനുകരിച്ച കലാകാരനെ വേദിയിലെത്തിയാണ് കലാഭവൻ നവാസ് അഭിനന്ദിച്ചത്. 99 ശതമാനം കൃത്യതയുള്ളതായിരുന്നു രഞ്ജീവിന്റെ പ്രകടനമെന്ന് നവാസ് പറഞ്ഞു. അടുത്ത തവണ 100 ശബ്ദങ്ങളുമായി വേദിയിലെത്താനാണ് ശ്രമമെന്ന് രഞ്ജീവ് കുമാർ.