Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭനിരോധന ഉറയ്ക്കു ജിഎസ്ടി ഒഴിവാക്കി, സാനിറ്ററി നാപ്കിനു നികുതി; സമൂഹമാധ്യമത്തിൽ പ്രതിഷേധം ഇരമ്പുന്നു

x-default

ഗർഭനിരോധന ഉറയ്ക്കു ചരക്ക്, സേവന നികുതി (ജിഎസ്ടി) ഒഴിവാക്കുകയും സാനിറ്ററി നാപ്കിനു 12% നികുതി ഏർപ്പെടുത്തുകയും ചെയ്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ വ്യാപക പ്രതിഷേധം.‘ലൈംഗികത ഒരാളുടെ ഇഷ്ടാനിഷ്ടമാണ്. എന്നാൽ ആർത്തവം അങ്ങനെയല്ല’ എന്ന് ആഞ്ഞടിച്ചാണു ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും പ്രചാരണം. ‘ആർത്തവത്തിനു നികുതിയോ’ എന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ ശക്തമാണ്.

ഗ്രാമങ്ങളിലെ ദരിദ്ര സ്ത്രീകൾക്കു നാപ്കിൻ ഇപ്പോഴും ചെലവേറിയ വസ്തുവാണ്. നികുതി ചുമത്തുകയല്ല, വിലയിളവ് നൽകുകയാണു വേണ്ടതെന്നാണ് ഒരു ട്വീറ്റ്.

‘ജിഎസ്ടി കൗൺസിലിൽ പുരുഷൻമാർ മാത്രമാണുള്ളത്; അവർക്ക് ആർത്തവമുണ്ടാകില്ലല്ലോ’ എന്നു മറ്റൊരു കമന്റ്. സിന്ദൂരത്തിനും വളയ്ക്കും പൊട്ടിനും നികുതിയില്ലാത്തപ്പോൾ എന്തുകൊണ്ടു നാപ്കിനു നികുതി എന്ന ചോദ്യവുമുയർന്നിട്ടുണ്ട്.

Read more- LoveNLife HotnViral