Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ട്രാൻസ്ജെൻഡറുകളില്‍ ഒരു റേപ്പിസ്റ്റിനെയോ ടെററിസ്റ്റിനെയോ കാണിക്കാൻ കഴിയുമോ?'

Transgender പുരുഷ ലൈംഗികാവയവം ഉള്ളതു കൊണ്ടു മാത്രം വീട്ടുകാർ അവളെ പുരുഷനായി കണ്ടപ്പോഴും ലോകം മുഴുവൻ അവളെ അബ്നോർമൽ എന്നു മുദ്രകുത്തിയപ്പോഴും തളരാതെ മുന്നോട്ടു പോയതാണ് ഈ ട്രാൻസ്ജെൻഡറുടെ ജീവിതത്തിൽ വിജയം കൊണ്ടുവന്നത്...

ട്രാൻസ്ജെൻഡറുകൾക്കിടയില്‍ നിന്ന് ഒരു റേപ്പിസ്റ്റിനെയോ ടെററിസ്റ്റിനെയോ നിങ്ങൾക്കു കാണിച്ചു തരാൻ കഴിയുമോ?– എത്ര ധീരതയോടെയാണ് ഈ ലോകത്തോട് ഒറ്റപ്പെടുന്ന ആ സമൂഹത്തിന്റെ ചോദ്യം. അവരെ കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നവർക്കെല്ലാം ആത്മവിശ്വാസത്തോടെയുള്ള ഈ ചോദ്യത്തെ നേരിടാൻ മാത്രം ഭയമാണ്, കാരണം ശരി ട്രാൻസ്ജെൻഡേഴ്സിനൊപ്പമാണ്. 

സമൂഹത്തിന്റെ സ്നേഹവും പരിഗണനയും മാത്രമാണ് ട്രാൻസ്ജെൻഡർ സമൂഹം ആവശ്യപ്പെടുന്നത്, അതവരുടെ അവകാശവുമാണ്. സ്ത്രീയെയും പുരുഷനെയും പോലെ അവർ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും അംഗീകാരങ്ങളും ട്രാൻസ്ജെൻഡേഴ്സും അർഹിക്കുന്നുണ്ട്. പുരുഷനായി ജനിച്ച് ഉള്ളിന്റെയുള്ളിൽ സ്ത്രീയായി ജീവിച്ച ഒരു ട്രാൻസ്ജെൻഡറുടെ കഥയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. പുരുഷ ലൈംഗികാവയവം ഉള്ളതു കൊണ്ടു മാത്രം വീട്ടുകാർ അവളെ പുരുഷനായി കണ്ടപ്പോഴും ലോകം മുഴുവൻ അവളെ അബ്നോർമൽ എന്നു മുദ്രകുത്തിയപ്പോഴും തളരാതെ മുന്നോട്ടു പോയതാണ് ഈ ട്രാൻസ്ജെൻഡറുടെ ജീവിതത്തിൽ വിജയം കൊണ്ടുവന്നത്. അവളുടെ കഥയിലേക്ക്...

''ഉള്ളിൽ ഒരു സ്ത്രിയായാണു ഞാൻ ജനിച്ചതെങ്കിലും , സ്ത്രീ ലൈംഗികാവയവം ഇല്ലാത്തതിൽ ഞാൻ എന്നും ആശങ്കപ്പെട്ടിരുന്നു. ഞാൻ പുരുഷന്മാരിലേക്കാണ് ആകർഷിക്കപ്പെട്ടിരുന്നത്, പക്ഷേ ഞാനൊരു പുരുഷൻ തന്നെയായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഇതിനെക്കുറിച്ചൊക്കെ ധാരണ കിട്ടാനായി ടെലിവിഷനോ ഇന്റർനെറ്റോ ഒന്നും ലഭ്യമല്ലായിരുന്നു, അതുെകാണ്ടുതന്നെ എന്നും ഞാൻ ആരാണ് എന്ന ചോദ്യം ഉടലെടുത്തിരുന്നു. അതെന്നും എന്നെ അലട്ടിയിരുന്നു. 

ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ എന്നെ ഡോക്ടറുടെ അടുക്കലെത്തിച്ച് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് ചോദിച്ചിരുന്നു. എന്റെ ലൈംഗികാവയവം പരിശോധിച്ച അദ്ദേഹം ഞാനൊരു ആൺകുട്ടി തന്നെയാണെന്നു മുദ്രകുത്തി. അവരൊക്കെ ഞാൻ ആൺകുട്ടിയാണെന്നു കരുതി സന്തോഷിച്ചോട്ടെ പക്ഷേ എന്റെ മനസ്സും ആത്മാവും സ്ത്രീയുടേതാണെന്നു തന്നെ ഞാൻ എന്നോട് ഉറപ്പിച്ചു പറഞ്ഞു. അവർ ഒരു ഷോക് ട്രീറ്റ്മെന്റ് തന്നാൽപോലും അക്കാര്യത്തിൽ മാറ്റം വരില്ലെന്നും ഞാൻ ഉറച്ചു വിശ്വസിച്ചു. 

പക്ഷേ ഞാനൊരു ഭാഗ്യവതിയായിരുന്നു, സ്കൂളിലും േകാളജിലുമൊക്കെയായി എനിക്കു ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അധ്യാപികമാരിൽ പലരുമായും ഇന്നും അടുപ്പമുണ്ട്. എന്നെ ആരും വേർതിരിച്ചു കണ്ടിരുന്നില്ല. അക്കാലത്ത് മാതാപിതാക്കളോടൊപ്പം താമസിക്കുന്ന പൂനെയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ആയിരുന്നു ഞാൻ. ചെറിയ ഷോർട്സും ഹീൽസുമൊക്കെ ഇട്ടാണ് ഞാൻ പുറത്തിറങ്ങിയിരുന്നത്, അക്കാലത്ത് എന്റെയൊരു സുഹൃത്ത് നോർമലായി വസ്ത്രം ചെയ്യൂ എന്നു പറഞ്ഞ് ഉപദേശിച്ചിരുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നോർമല്‍ ആയതുകൊണ്ട് ആ സുഹ‍ൃത്തു പറഞ്ഞതെന്താണെന്ന് എനിക്കു മനസ്സിലായതുമില്ല. അന്ന് ഞാൻ എ​ന്റെ ട്യൂഷൻ അധ്യാപികയോടു ചോദിച്ചു ഞാന്‍ അബ്നോർമൽ ആണോ എന്ന്, ഞാനല്ല മറിച്ച് ഈ ലോകമാണ് അബ്നോർമൽ എന്നാണ് അവർ പറഞ്ഞത്.

നന്നായി വസ്ത്രം ധരിച്ചു മേക്അപ് െചയ്തിരിക്കുന്നവരുള്ള ചുവന്ന തെരുവിലെ പ്രകാശം എനിക്കിഷ്ടമായിരുന്നു. പക്ഷേ ഞാൻ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അധ്യാപകർ ഉപദേശിച്ചു. അങ്ങനെ േപാസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയായതിനു ശേഷം മോഡലിങ്ങിലേക്കും തുടർന്ന് ​ എന്‍ജിഒയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. പക്ഷേ ഈ വി​ഭാഗത്തിൽ പെട്ട എല്ലാവരും ഭാഗ്യവാന്മാരല്ല, പലരും ഇന്നും ജോലിക്കും അടിസ്ഥാന സൗകര്യങ്ങൾക്കും േവണ്ടി മല്ലിടുകയാണ്. 

ജോലികൾക്ക് ജെൻഡർ വ്യത്യാസം ഒരു തടസ്സമാണോ? ട്രെയിനുകളിലും സ്കൂളിലും കോളജിലുമൊക്കെ ഞങ്ങളെ സെക്യൂരിറ്റി ഗാർഡുകളായി നിയോഗിക്കാൻ ഞാൻ പലരോടും ആവശ്യപ്പെട്ടിട്ടുണ്ട്, അങ്ങനെയായാൽ സ്ത്രീകൾ സുരക്ഷിതരാവുകയും ചെയ്യും ഞങ്ങൾക്കു ജോലിയും ലഭിക്കും. നഴ്സറി ടീച്ചർമാരായി ഞങ്ങളെ പരിശീലിപ്പിച്ചാൽ വളർന്നു വരുന്ന കുട്ടികളിൽ തന്നെ എൽജിബിടി കമ്മ്യൂണിറ്റിയെക്കുറിച്ച് അവബോധമുള്ളവരാക്കി വളർത്താം. 

ഞങ്ങൾ അപകടകാരികളാണെന്നും ഭീഷണിയാണെന്നുമൊക്കെയാണ് പലരുടെയും ധാരണ, അവരോട് എനിക്കൊരു ചോദ്യമേ ചോദിക്കാനുള്ളു, ഒരു ട്രാൻസ്ജെൻഡർ തീവ്രവാദിയെയോ റേപ്പിസ്റ്റിനെയോ നിങ്ങൾക്കു കാണിച്ചു തരാമോ? ഞങ്ങളെ സ്നേഹിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യണമെന്നു മാത്രമേ ആവശ്യപ്പെടുന്നുള്ളു.''

Read more: Malayalam Lifestyle Magazine