Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഗരികയ്ക്ക് എന്നെ ഇഷ്ടമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: സഹീർ

Zaheer Khan സഹീർ ഖാനും സാഗരികയും

ഹർഭജന്‍ സിങ്–ഗീത ബസ്ര, യുവരാജ് സിങ്– ഹസൽ കീച്ച്, ബോളിവുഡ് ക്രിക്കറ്റ് താരവിവാഹങ്ങളുടെ നിര അങ്ങനെ നീണ്ടു കിടക്കുകയാണ്. ഇപ്പോഴിതാ ആ പട്ടികയിലേക്കെത്താൻ ഒരു വിവാഹം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘഡ്കെയും തമ്മിലുള്ള വിവാഹം നവംബർ 27നാണ് നടക്കുന്നത്. പ്രത്യേക മതാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളൊന്നും ഇല്ലാതെ തീർത്തും ലളിതമായൊരു ചടങ്ങോടെയാവും സഹീർ സാഗരികയെ സ്വന്തമാക്കുക.

യുവരാജ് സിങ്ങിന്റെ വിവാഹത്തിന് ഒന്നിച്ചെത്തിയതോടെയാണ് സഹീർ ഖാനും സാഗരികയും പ്രണയത്തിലാണെന്ന ഊഹാപോഹങ്ങൾക്ക് തുടക്കം. എ​ല്ലാവരെയും പോലെ ഒരു ഹായ്, ഹലോ ബന്ധം മാത്രമേ തുടക്കത്തില്‍ സാഗരികയ്ക്കും സഹീറിനും ഇടയിൽ ഉണ്ടായിരുന്നുള്ളു. എന്നാൽ പിന്നീടെപ്പോഴോ അതു പ്രണയമായി മാറുകയായിരുന്നു. ഇരുവരെയും ഒന്നിച്ചു കാണുമ്പോഴെല്ലാം സുഹൃത്തുക്കൾ കളിയാക്കിയിരുന്നുവെന്ന് ഇരുവരും ഓർക്കുന്നു.

zaheer-1 . രണ്ട‌ുപേരും രണ്ടു ഫീൽഡിലുള്ളവരാണെങ്കിലും പല കാര്യങ്ങളിലും ഒരുപോലെയാണ് ചിന്തിക്കാറുള്ളതെന്ന് സഹീറും സാഗരികയും ഒരേ സ്വരത്തില്‍ പറയുന്നു...

പ്രണയത്തെക്കുറിച്ചു ചിന്തിക്കുന്നതിനും മുമ്പെ തന്റെ ചില അടുത്ത സുഹൃത്തുക്കൾ തങ്ങൾ ഒരുമിക്കുമെന്നു പറഞ്ഞിരുന്നുവെന്ന് സാഗരിക പറയുന്നു. പ്രണയകാര്യത്തില്‍ ആദ്യം മനസ്സു തുറന്നത് സഹീർ ആയിരുന്നു. സുഹൃത്തുക്കളൊന്നുമില്ലാതെ ഒരിക്കൽ ഒന്നു പുറത്തു പോകാമെന്നും അപ്പോൾ ഇരുവർക്കും കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നും സാഗരികയോടു പറയുകയായിരുന്നു. 

സുഹൃത്തുക്കൾ വഴിയാണ് തങ്ങൾ പരിചയപ്പെട്ടത്, പക്ഷേ പ്രണയം എപ്പോൾ തുടങ്ങിയെന്നു ചോദിച്ചാൽ ഉത്തരം നൽകാൻ ബുദ്ധിമുട്ടാണ്. കാരണം ഇരുവർക്കും ഇടയിൽ മറ്റു  സൗഹൃദങ്ങളേക്കാൾ ഒരടുപ്പമുണ്ടെന്ന കാര്യം തോന്നിയിരുന്നു. പക്ഷേ സാഗരികയ്ക്ക് തന്നെ ഇഷ്ടമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സഹീർ പറയുന്നു. സഹീറിലെ ലാളിത്യമാണത്രേ സാഗരികയെ ഏറ്റവും ആകർഷിച്ചത്. രണ്ട‌ുപേരും രണ്ടു ഫീൽഡിലുള്ളവരാണെങ്കിലും പല കാര്യങ്ങളിലും ഒരുപോലെയാണ് ചിന്തിക്കാറുള്ളതെന്ന് സഹീറും സാഗരികയും ഒരേ സ്വരത്തില്‍ പറയുന്നു.

Zaheer Khan ഇരുമതത്തിൽപ്പെ‌ട്ടവരായത് വിവാഹം ചെയ്യാനുള്ള തീരുമാനത്തെ ഒരുരീതിയിലും ബാധിച്ചിട്ടില്ലെന്നു പറയുന്നു സഹീർ...

ഇരുമതത്തിൽപ്പെ‌ട്ടവരായത് വിവാഹം ചെയ്യാനുള്ള തീരുമാനത്തെ ഒരുരീതിയിലും ബാധിച്ചിട്ടില്ലെന്നു പറയുന്നു സഹീർ. സ്വന്തം മതത്തിൽപ്പെട്ടൊരാളെ തിരഞ്ഞെടുക്കുക  എന്നതിനേക്കാൾ തനിക്കു യോജിച്ചയാളെ തിരഞ്ഞെടുക്കുക എന്നു മനസ്സിലാക്കാൻ പ്രാപ്തരായിരുന്നു ഇരുകൂട്ടരുടെയും വീട്ടുകാർ. 

ഇനി ഹിന്ദു ആചാരപ്രകാരവും മുസ്ലിം ആചാരപ്രകാരവും വിവാഹം നടക്കുമെന്നു ധരിച്ചെങ്കിൽ തെറ്റി. ആർഭാട വിവാഹങ്ങൾക്കു പദ്ധതിയേ ഇല്ല, നവംബർ 27നു  നടക്കുന്ന വിവാഹം സ്പെഷൽ മാരേജ് ആക്റ്റ് പ്രകാരം ലളിതമായി രജിസ്റ്റർ ചെയ്യുന്ന ചടങ്ങായിരിക്കും. വിവാഹത്തിനു മുമ്പും ശേഷവും ആഘോഷങ്ങള്‍ ഉണ്ടാകും,  സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള ഒരു ഗെറ്റ് ടുഗെതർ കൂടിയായിരിക്കും തങ്ങളുടെ വിവാഹമെന്നും സഹീര്‍ പറയുന്നു. 

Zaheer Khan സുഹൃത്തുക്കളൊന്നുമില്ലാതെ ഒരിക്കൽ ഒന്നു പുറത്തു പോകാമെന്നും അപ്പോൾ ഇരുവർക്കും കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നും...

ട്വിറ്റർ വഴിയാണ് തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന വാർത്ത ഇരുവരും ആരാധകരെ അറിയിച്ചിരുന്നത്. സഹീർ കളിക്കുന്ന എല്ലാ മത്സരങ്ങളിലും ഗാലറിയിലെ നിത്യ സാന്നിധ്യമായിരുന്നു സാഗരിക.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam