Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഒരൊറ്റ കാര്യം മതി നിങ്ങളുടെ പ്രണയം അവസാനിക്കാൻ!!!

x-default x-default

പ്രണയത്തിലായാലും ദാമ്പത്യ ജീവിതത്തിലായാലും നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം അവസാനിക്കുമോ എന്ന് നിങ്ങള്‍ എപ്പോഴും ഭയപ്പെടുന്നുണ്ടോ?. പുതിയ പഠനങ്ങള്‍ പ്രകാരം ഇങ്ങനെ ബന്ധം പിരിയുമോ എന്നുള്ള ഭയം രണ്ട് പേര്‍ തമ്മില്‍ വേഗത്തില്‍ വേര്‍പിരിയുന്നതിന് കാരണമാകും. ഇത് ഇങ്ങനെ ഭയപ്പെടുന്ന എല്ലാവരുടെയും കാര്യമല്ല. ഭൂരിഭാഗം പേരുടെയും ബന്ധം അവസാനിക്കാന്‍ ഈ ചിന്ത കാരണമാകുമ്പോള്‍ ചിലരുടെ എങ്കിലും ബന്ധം ശക്തിപ്പെടുത്താനും ഈ ആശങ്കയ്ക്ക് സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

നിലവില്‍ പ്രണയത്തിലായിരിക്കുന്നവരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. പങ്കാളികള്‍ക്കിടയിലെ പ്രശ്നങ്ങളെയും അവര്‍ പിരിയുമോ എന്ന ഭയത്തെയും അവര്‍ എങ്ങനെ സമീപിക്കുന്നു എന്നതനുസരിച്ചാണ് പിരിയാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഭൂരിഭാഗം പേരിലും ഈ ഭയം ഉടലെടുക്കുന്നതോടെ അവര്‍ക്ക് പങ്കാളിയോടുള്ള സ്നേഹത്തിലും ആത്മാര്‍ത്ഥതയിലും കുറവ് വരുന്നു. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. വൈകാതെ അവര്‍ ആശങ്കപ്പെട്ടത് പോലെ പ്രണയബന്ധം തകരുന്ന അവസ്ഥയിലെത്തുന്നു.

എന്നാല്‍ ചുരുക്കം ചിലരില്‍ ഈ ആശങ്ക ബന്ധം മെച്ചപ്പെടുത്താനും സഹായിക്കുന്നതായി കണ്ടെത്തി. പ്രണയിക്കുന്നവരുമായി തങ്ങള്‍ക്ക് പ്രശ്നമുള്ള കാര്യങ്ങളെച്ചൊല്ലി ആശങ്കപ്പെടുന്നവരിലാണ് ഈ അനുകൂലമായ മാറ്റം കണ്ടത്. ഇവരെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനും പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കാനും ബന്ധം തകരുമോ എന്ന ആശങ്ക പ്രേരിപ്പിക്കും. ഇങ്ങനെ പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രണയത്തിലായിരിക്കുന്നവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് ഈ പഠനം പറയുന്നു.

കാരണമില്ലാതെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കിടയിലെ ബന്ധമാണ് വേഗത്തില്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്ന് പഠനം പറയുന്നു. ഇത്തരക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിക്കുന്നതിനൊപ്പം പരസ്പരമുള്ള അടുപ്പവും കുറയുന്നു. അതേസമയം തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇത് പരിഹരിക്കാന്‍ ഇക്കൂട്ടര്‍ക്കും സാധിക്കും. ദാമ്പത്യത്തിലോ പ്രണയത്തിലോ ബന്ധം മുന്നോട്ട് പോകുമോ എന്ന ആശങ്ക ഉടലെടുത്താല്‍ ഉടന്‍ അങ്ങനെ തോന്നാനുള്ള കാരണങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുകയാണ് വേണ്ടതെന്ന കണ്ടെത്തലാണ് ഈ പഠനം മുന്നോട്ട് വയ്ക്കുന്നത്.

Read More on Love n Life