തൈമൂര്‍ നീ മുത്താണ്; ഇത് ലോകത്താര്‍ക്കും കിട്ടാത്തൊരു ബര്‍ത്ത്‌ഡേ ഗിഫ്റ്റ്

മുംബൈയിലെ പ്രാന്തപ്രദേശമായ സൊനാവില്‍ ഒരു ഫോറസ്റ്റാണ് തൈമൂറിനായി ന്യൂട്രിഷനിസ്റ്റ് ഒരുക്കിയത്

അടുത്തിടെയാണ് തൈമൂറിന് ഒരു വയസായത്. കെങ്കേമമായിട്ടായിരുന്നു അച്ഛന്‍ സെയ്ഫ് അലി ഖാനും അമ്മ കരീന കപൂറും തൈമൂറിന്റെ പിറന്നാള്‍ ആഘോഷിച്ചത്. സെയ്ഫിന്റെ പട്ടൗഡിയിലെ കുടുംബവീട്ടിലായിരുന്നു ആഘോഷം. ആയിരക്കണക്കിനു സമ്മാനങ്ങളായിരുന്നു തൈമൂറിനെ തേടിയെത്തിയത്. എന്നാല്‍ അവന് ഏറ്റവുമിഷ്ടപ്പെട്ട സമ്മാനം നല്‍കിയത് കരീന കപൂറിന്റെ ന്യൂട്രിഷനിസ്റ്റായ റുജുത ദിവെകറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ പ്രാന്തപ്രദേശമായ സൊനാവില്‍ ഒരു ഫോറസ്റ്റാണ് തൈമൂറിനായി ന്യൂട്രിഷനിസ്റ്റ് ഒരുക്കിയത്. 

ഒരു കുഞ്ഞുകുട്ടിയുടെ സങ്കല്‍പ്പങ്ങള്‍ക്ക് ഏറ്റവും ഇണങ്ങിയ ഗിഫ്‌റ്റെന്നാണ് എല്ലാവരും പറയുന്നത്. നിറയെ പക്ഷികളും വണ്ടുകളും പൂമ്പാറ്റകളും എല്ലാമുള്ള ഒരു കുഞ്ഞു ഫോറസ്റ്റാണ് തന്റെ ലിറ്റില്‍ ബിഗ് ബോയ്ക്ക് നല്‍കിയതെന്ന് റുജുത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. സമൂഹത്തിന്റെ വൈവിധ്യവല്‍ക്കരണം കൂടിയാകും ഈ ഫോറസ്റ്റിലൂടെ അവന്‍  പഠിക്കുക. പ്രകൃതിക്കൊപ്പം വിവിധ മനുഷ്യര്‍ക്കൊപ്പം സഹവര്‍ത്തിത്വത്തോടെ ജീവിക്കാമെന്ന പാഠമാണ് തൈമൂറിനായി നല്‍കിയ സമ്മാനമെന്ന് അവര്‍ പ റയുന്നു. 

തൈമൂറിന് ആവശ്യമായ എല്ലാം ഈ കുഞ്ഞുകാട്ടിലുണ്ടെന്നാണ് റുജുത പറയുന്നു. 1000 സ്‌ക്വയര്‍ ഫീറ്റിലാണ് കാടുണ്ടാക്കിയിരിക്കുന്നത്. അവിടയെള്ളുതാകട്ടെ 100 മരങ്ങളും. മരങ്ങള്‍ തൈമൂറിനെപ്പോലെ കുഞ്ഞുങ്ങളാണ്. ഭാവിയിലേക്ക് മികച്ച ഭക്ഷണം തരാന്‍ പാകത്തിലുള്ള ഫലങ്ങളും അവിടുണ്ട്. ജാമുന്‍, ജാക്ഫ്രൂട്ട്, നെല്ലിക്ക, വാഴ, പപ്പായ, സീതപ്പഴം തുടങ്ങിയ ഫലങ്ങള്‍ ഇവിടെ നിന്നും തൈമൂറിന് കിട്ടും. 

സുസ്ഥിര വികസനവും സുസ്ഥിര ജീവിതവും ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു സ്‌പെഷല്‍ ഗിഫ്റ്റ് തൈമൂറിന് നല്‍കിയതെന്നാണ് ന്യൂട്രിഷനിസ്റ്റിന്റെ പക്ഷം. എന്തായാലും അച്ഛന്‍ സെയ്ഫിനും അമ്മ കരീനയ്ക്കും ആന്റി കരിഷ്മയ്ക്കും എല്ലാം പെരുത്തിഷ്ടമായിരിക്കുകയാണ് ഈ ഗിഫ്റ്റ്. ലോക്തതാര്‍ക്കെങ്കിലും ഇങ്ങനൊരു ബര്‍ത്ത് ഡേ പ്രസന്റ് ലഭിച്ചിട്ടുണ്ടാകുമോയെന്ന് സംശയമാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam,