ഇന്‍ഫാക്ചുവേഷന്‍ അഥവാ ആകര്‍ഷണം ഒരു സ്ത്രീയും പുരുഷനും തമ്മില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. പലപ്പോഴും ഇത്തരം ആകര്‍ഷണങ്ങളാണ് രണ്ടുപേര്‍ തമ്മിലുള്ള പ്രണയത്തിലേക്കു വഴിവക്കുന്നത്. എന്നാല്‍ ഈ ആകര്‍ഷണം അവസാനിക്കുന്നതോടെ അവർക്കിടയിൽ പ്രശ്നങ്ങള്‍ ആരംഭിക്കുകയും അതു പ്രണയത്തകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നു. എന്നാല്‍ ആകര്‍ഷണങ്ങളില്‍ തുടങ്ങിയാലും പിന്നീട് ദൃഢതയുള്ള സ്നേഹത്തിലേക്കു വഴിമാറുന്ന ബന്ധങ്ങളും ഇക്കൂട്ടത്തിലുണ്ട്. നിങ്ങളുടെ പ്രണയം ആകര്‍ഷണത്തില്‍ ഒതുങ്ങി നില്‍ക്കുമോ അതോ സ്നേഹത്തിലേക്ക് എത്തുമോ ?, താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങളുടെ ബന്ധം സ്നേഹമാണോ അതോ പെട്ടെന്നുള്ള ആകര്‍ഷണം മൂലമുള്ളതാണോ എന്നു തിരിച്ചറിയാന്‍ കഴിയും
1. പരസ്പരമുള്ള ആകര്‍ഷണം എന്നതു പെട്ടെന്ന് സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ സ്നേഹം പതിയെ സംഭവിക്കുന്ന ഒന്നാണ്. ആകര്‍ഷണത്തില്‍ തുടങ്ങുന്ന ബന്ധവും സമയമെടുത്ത് പതിയെ ദൃഢമായ സ്നേഹത്തിലേക്ക് മാറിയേക്കാം.
2. ആകര്‍ഷണം എന്നത് ഏറെയും ബാഹ്യസൗന്ദര്യത്തെ ആശ്രയിച്ചാണ്. എന്നാല്‍ സ്നേഹം അങ്ങനെയല്ല. പരസ്പരമുള്ള പെരുമാറ്റവും വിശ്വാസവും ബഹുമാനവും എല്ലാം ആശ്രയിച്ചാണ് സ്നേഹം രണ്ടുപേര്‍ക്കിടയില്‍ ഉടലെടുക്കുക.
3. പരസ്പരം ആകര്‍ഷണം മാത്രം നിലനില്‍ക്കുമ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ പലപ്പോഴും യാഥാര്‍ത്ഥ്യബോധമില്ലാത്തതും എടുത്ത് ചാടിയുള്ളതുമായിരിക്കും. എന്നാല്‍ സ്നേഹത്തിലേക്കെത്തുമ്പോള്‍ ചിന്തിച്ച് പ്രായോഗികമായി പ്രവര്‍ത്തിക്കാനുള്ള ക്ഷമ നിങ്ങള്‍ക്ക് ഉണ്ടാകും.
4. ആകര്‍ഷണത്തില്‍ മാത്രം നിലനില്‍ക്കുന്ന ബന്ധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറികളിലേക്ക് വഴിവച്ചേക്കാം. എന്നാല്‍ സ്നേഹത്തിലേക്ക് കടന്നാല്‍ ബന്ധങ്ങള്‍ കുറേക്കൂടി ദയവുള്ളതും കാര്യങ്ങള്‍ മനസ്സിലാക്കുന്നതും ആയിത്തീരുന്നു.
5 . ആകര്‍ഷണത്തില്‍ അധിഷ്ടിതമായ ബന്ധങ്ങളില്‍ പരസ്പരമുള്ള അഭിനിവേശത്തിനും അസൂയയ്ക്കുമാണ് പ്രാധാന്യമങ്കില്‍ സ്നേഹത്തില്‍ ഇതു പരസ്പരമുള്ള മനസ്സിലാക്കലിനും വിശ്വാസത്തിനുമാണ്.
6. ആകര്‍ഷണം പൊള്ളയായ ബന്ധത്തിന്റെ അടിസ്ഥാനമാണെങ്കില്‍ സ്നേഹം കുറേക്കൂടി ആഴത്തിലുള്ള ബന്ധങ്ങളിലേക്കാണ് വഴിവക്കുക.
7. ആകര്‍ഷണത്തിലായരിക്കുമ്പോള്‍ അത് ഇരുവരുടെയും സ്വാര്‍ഥതയെ ആശ്രയിച്ചിരിക്കുകയും നിങ്ങളുടെ ഊര്‍ജം അതിനു വേണ്ടി വിനിയോഗിക്കേണ്ടി വരികയും ചെയ്യുന്നു. എന്നാല്‍ സ്നേഹബന്ധം നിങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന ഒന്നാണ്.
8. ചെറിയ കാര്യങ്ങള്‍ പോലും ആകര്‍ഷണത്തില്‍ മാത്രം അടിസ്ഥാനമായ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സ്നേഹത്തിന് പ്രധാന്യമുള്ള ബന്ധങ്ങള്‍ ചെറിയ പ്രശ്നങ്ങള്‍ വിട്ടുകളയാനും അല്ലാത്തവ പരിഹരിക്കാനും ശ്രമിക്കും.
9. ആകര്‍ഷണം തോന്നുന്നത് നമ്മളുടെ മനസ്സില്‍ ഒരാളെക്കുറിച്ച് നമ്മള്‍ക്കുണ്ടാകുന്ന സങ്കല്‍പ്പങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. എന്നാല്‍ സ്നേഹമെന്നത് ഒരു വ്യക്തിയെ ഏറെക്കുറെ പൂര്‍ണ്ണമായി മനസ്സിലാക്കുമ്പോള്‍ സംഭവിക്കുന്നതാണ്.
10. ആകര്‍ഷണം മൂലമുള്ള ബന്ധങ്ങളില്‍ ഒരാളോട് എളുപ്പത്തില്‍ ക്ഷമിക്കാന്‍ കഴിയില്ല, അയാളോടുള്ള ദേഷ്യമോ പകയോ മനസ്സില്‍ നിന്ന് മാറാന്‍ സമയമെടുക്കും, എന്നാല്‍ സ്നേഹത്തില്‍ എളുപ്പത്തില്‍ തന്റെ പങ്കാളിയോട് ക്ഷമിക്കാനാകും.
11. ഒട്ടും യാഥാര്‍ഥ്യബോധമില്ലാത്ത സങ്കല്‍പ്പങ്ങളാണ് ആകര്‍ഷണം മൂലമുള്ള ബന്ധങ്ങളെ മുന്നോട്ട് നയിക്കുതെങ്കില്‍ സ്നേഹബന്ധങ്ങളില്‍ സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യത്തോട് അടുത്ത് നില്‍ക്കുന്നവയായിരിക്കും.
12. ആകര്‍ഷണത്തില്‍ ഊന്നിയുള്ള ബന്ധം നിങ്ങളെ ജീവിതം തന്നെ മറക്കാന്‍ പ്രേരിപ്പിക്കും. എന്നാല്‍ സ്നേഹം മൂലമുള്ള ബന്ധം നിങ്ങളുടെ ജീവിത്തിന്റെ ഭാഗമായി തന്നെ തുടരും.
13. ആകര്‍ഷണത്തിലൂടെയുണ്ടായ ബന്ധത്തിന് നിങ്ങളെ വേഗത്തില്‍ തകര്‍ക്കാനും മുറിവേല്‍പ്പിക്കാനും കഴിയും. എന്നാല്‍ സ്നേഹത്തില്‍ ഊന്നിയുള്ള ബന്ധങ്ങള്‍ നിങ്ങളുടെ മുറിവുണക്കാനാണ് നിങ്ങളെ സഹായിക്കുക
14. എല്ലാം കുറ്റമറ്റതാകണമെന്ന ചിന്തയാണ് ആകര്‍ഷണത്തില്‍ ഉണ്ടാകുന്നതെങ്കില്‍ സ്നേഹത്തില്‍ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിച്ച് കൊണ്ടുള്ള ബന്ധമാണ് ഉണ്ടാകുക.
മേല്‍പ്പറഞ്ഞ കാര്യങ്ങളെ നിങ്ങളുടെ ജീവിതത്തിലെ സാഹചര്യങ്ങളുമായി ഒന്ന് തട്ടിച്ച് നോക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടെത്താം നിങ്ങളുടെ ബന്ധം ആകര്‍ഷണമാണോ അതോ സ്നേഹമാണോ എന്ന്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam