Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ഒരിക്കലും മറക്കില്ല ആ ജയിൽവാസവും വിവാദ ഡയറിക്കുറിപ്പുകളും '

Jothisha-mar1,17.indd ഞാൻ ആശ്വസിച്ചത് എെൻറ മക്കളെ ഒാർത്തായിരുന്നു. അവരുടെ പ്രായമായ അമ്മ, മൃഗങ്ങളെ പൂട്ടിയിട്ടതുപോലെ ഒരു സെല്ലിൽ അടയ്ക്കപ്പെട്ടത് അവർക്കു കാണേണ്ടി വന്നില്ലല്ലോ എന്നോർത്ത്.

ഭക്ഷണം കഴിക്കുന്നതിനിടയിൽ മറിയത്തിന്റെ ഡയറിക്കുറിപ്പുകളെക്കുറിച്ചാണ് ഫൗസിയ ഏറെ സംസാരിച്ചത്. ‘‘വീസ കാലാവധി നീട്ടിക്കിട്ടാൻ തിരുവനന്തപുരത്ത് സാമ്രാട്ട് ഹോട്ടലിൽ താമസിച്ചിരുന്ന കാലത്ത് വളരെ യാദൃച്ഛികമായി ഞാൻ മറിയത്തിന്റെ ഡയറി കണ്ടു. എന്തൊക്കെയാണ് മറിയം നീ ഈ എഴുതിവച്ചിരിക്കുന്നത് എന്നു ഞാൻ ചോദിക്കുകയും ചെയ്തിരുന്നു. എന്റെ മകൾ നാസിഹയെപ്പറ്റി യാതൊരു അടിസ്ഥാനവുമില്ലാത്ത പലതും അതിലുണ്ടായിരുന്നു. എന്താണ് ഇതിന്റെയൊക്കെ അർഥം എന്നു ചോദിച്ചപ്പോൾ, ബെംഗളൂരുവിൽ വച്ച് ഞങ്ങൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് ദേഷ്യം വന്നപ്പോൾ എഴുതിയതാണെന്നു പറഞ്ഞു. മറിയത്തിന് അടുപ്പമുള്ള മംഗലാപുരം സ്വദേശിയായ ഡോക്ടറെ കാണാൻ അവൾ നിരന്തരം ശ്രമിച്ചപ്പോൾ ഞാനും ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയും അതു വിലക്കിയിരുന്നു. വലിയ വഴക്കിലാണ് അത് അവസാനിച്ചത്. ഡയറി പൊലീസ് കണ്ടെടുത്തതോടെ അതിനു വേറെ പല അർഥങ്ങളും വന്നു. ആരും വിചാരിക്കാത്ത തലത്തിലേക്ക് കേസ് പോയതിന്റെ പ്രധാന കാരണം ആ ഡയറിക്കുറിപ്പുകളായിരുന്നു.’’

ഇന്റർവ്യു കഴിഞ്ഞു കാണുമെന്ന വിശ്വാസത്തിൽ മാലി സഹോദരൻമാരിലെ ഇസ്ഹാൻ ഇതിനകം  ഞങ്ങളെ തിരക്കി എത്തിയിരുന്നു.  ഇസ്ഹാനെ ഫൗസിയ തിരിച്ചറിഞ്ഞില്ല. ദ്വിവേഹിയിൽ അൽപനേരം നാട്ടു വിശേഷങ്ങൾ പറഞ്ഞപ്പോൾ ഫൗസിയ അപരിചിതത്വം മറന്നു സംസാരിക്കാൻ തുടങ്ങി. ഫൗസിയാത്ത എന്നായിരുന്നു ഇസ്ഹാൻ ഫൗസിയയെ അഭിസംബോധന ചെയ്തത്. ആ വിളിെയക്കാൾ ദീദി എന്ന ഹിന്ദിവിളിയാണ് തനിക്ക് ഇഷ്ടമെന്ന് ഫൗസിയ. ‘മനസ്സുകൊണ്ട് ഞാനൊരു ഇന്ത്യക്കാരിയാണ്. ഇന്ത്യക്കാരി എന്നെ ദീദി എന്നു വിളിച്ചാൽ മതി’എന്നു ചിരിയോടെ പറഞ്ഞു. സംഭാഷണം വീണ്ടും മറിയത്തിന്റെ ഡയറിയിലേക്കു തന്നെ തിരിച്ചു വിട്ടു. 

‘ആ ഡയറി കണ്ടെടുത്തത് തിരുവനന്തപുരത്തെ ഒരു വീട്ടിൽ വച്ചായിരുന്നല്ലോ?’

Jothisha-mar1,17.indd

അതെ. വീസയുടെ ആവശ്യത്തിനു വേണ്ടി മറിയം തിരുവനന്തപുരത്തു തന്നെ നിന്നപ്പോൾ ഞാൻ ബെംഗളൂരുവിലേക്കു തിരിച്ചുപോയി. അന്ന് മറിയത്തിന്റെയും എന്റെയും പെട്ടിയും മറ്റു സാധനങ്ങളും താൽക്കാലികമായി സൂക്ഷിച്ചിരുന്നത് തിരുവനന്തപുരത്തു താമസിച്ചിരുന്ന മാലദ്വീപ് സ്വദേശികളുടെ വീട്ടിലായിരുന്നു. ഒരു ആശുപത്രിയിൽനിന്നു യാദൃച്ഛികമായിട്ടാണ് അവരെ പരിചയപ്പെട്ടത്. ഒന്നു രണ്ടു ദിവസം ഞാൻ ആ വീട്ടിൽ താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് മറിയം റഷീദയുടെ മറുപടികളിൽ സംശയം തോന്നി കേരള പൊലീസിലെ ഒരു ഇൻസ്പെക്ടർ ആ വീട്ടിലെത്തുകയും ഡയറി കണ്ടെടുക്കുകയുമായിരുന്നു.

‘ആ ഡയറിക്കുറിപ്പുകൾ പൊലീസിനു പരിഭാഷപ്പെടുത്തിക്കൊടുത്തിയ ആളാണ് ഈ ഇരിക്കുന്നത്.’ ഇസ്ഹാനെ നോക്കി ഞാൻ പറഞ്ഞതും തികച്ചും അപ്രതീക്ഷിതമായി ഒരു അവിശ്വസനീയമായ വാർത്ത കേട്ടതിന്റെ അമ്പരപ്പിലായി ഫൗസിയ. 

‘നിങ്ങൾ അന്ന് ആ പെട്ടി കൊണ്ടുവച്ചത് ഞങ്ങളുടെ വീട്ടിലായിരുന്നു. അന്നു ‍ഞാൻ ക്രൈസ്റ്റ് നഗർ സ്കൂളിൽ ആറാം ക്ലാസിലോ ഏഴിലോ പഠിക്കുകയായിരുന്നു. കുട്ടിയായിരുന്നതുകൊണ്ട് വ്യക്തമായി അന്നത്തെ കാര്യങ്ങളൊന്നും ഒാർക്കുന്നില്ല. പക്ഷേ, മറിയം റഷീദയെയും നിങ്ങളെയും കണ്ടതായി ഒാർമയുണ്ട്. ദ്വിവേഹിയിൽ ഡയറിയിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് പരിഭാഷപ്പെടുത്താൻ പൊലീസ് ആദ്യം പറഞ്ഞത് ഉമ്മയോടായിരുന്നു. പക്ഷേ പൊലീസിനോടു സംസാരിക്കാൻ ഉമ്മയ്ക്ക് കഴിഞ്ഞില്ല. പിന്നീട് ഇംഗ്ലിഷിൽ ഞാനാണ് അതു പരിഭാഷപ്പെടുത്തിക്കൊടുത്തത്. ആ കാലത്തെ പത്രത്തിൽ എന്റെ ഫോട്ടോയും വാർത്തയുമൊക്കെ അച്ചടിച്ചു വന്നിട്ടുണ്ട്. അന്ന് ആ ഡയറിക്കുറിപ്പു വായിച്ചു ഞെട്ടിപ്പോയതൊക്കെ ഒാർക്കുന്നുണ്ട്. പ്രസിഡന്റിനെ വധിക്കാൻ പദ്ധതിയിടുന്നു എന്നൊക്കെ കണ്ടാൽ ആരാണ് നടുങ്ങാതിരിക്കുക?’’

ഇസ്ഹാൻ പഴയ കഥകൾ പറഞ്ഞപ്പോൾ ഫൗസിയയും പഴയ കാലത്തിലേക്ക് തിരിച്ചുപോയി. ആഹാരവും അഭയവും തന്ന വീട്ടുകാർ‌ക്ക് തങ്ങൾ രണ്ടുപേർ കാരണം നേരിടേണ്ടി വന്ന ബുദ്ധിമുട്ടോർത്ത് ഫൗസിയയ്ക്കു കുറ്റബോധം.  

Jothisha-mar1,17.indd ഇസ്ഹാനാണ് ആ ഡയറിക്കുറിപ്പുകൾ പൊലീസിനു പരിഭാഷപ്പെടുത്തിക്കൊടുത്തത്.

‘എല്ലാവരും നല്ലവരായിരുന്നു; ചന്ദ്രശേഖറും ശർമയും ശശികുമാറുമൊക്കെ.... മകളുടെ സ്കൂൾ അഡ്മിഷനു വേണ്ടി ചന്ദ്രശേഖറും ശർമയും ഒരുപാട് സഹായിച്ചിരുന്നു. പക്ഷേ ഞങ്ങൾ കാരണം അവരുടെ ജീവിതവും പോയി. ഇനി ആരെയെങ്കിലും സഹായിക്കാൻ അവർക്കു തോന്നുമോ? ’ ഫൗസിയ ദു:ഖത്തോടെ പറഞ്ഞു.

‘മറിയത്തിന്റെ ഡയറിക്കുറിപ്പുകളിലൂടെ ചാരക്കേസ് മറ്റൊരു തലത്തിലേക്കു മാറി. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നു പറഞ്ഞ് പൊലീസ് ബെംഗളൂരുവിൽ നിന്നു  തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടു വന്ന ഞാൻ പിന്നെ മൂന്നര വർഷം കഴിഞ്ഞാണ് പുറംലോകം കാണുന്നത്. ’

ജയിൽ ജീവിതത്തെക്കുറിച്ച് മറക്കാനാവാത്ത എന്തെങ്കിലും ഒാർമകളുണ്ടോ?

ജയിലിലെ ഏത് ഒാർമയാണ് മറക്കാനാവുക? ഞാൻ പറഞ്ഞല്ലോ, അന്നത്തെ എല്ലാ കാര്യങ്ങളും ഞാൻ വിശദമായി കുറിച്ചു വച്ചിട്ടുണ്ട്. 

കുറച്ചു കാര്യങ്ങൾ ഇപ്പോൾ‌ പങ്കുവയ്ക്കാൻ പറ്റുമോ?

ഇപ്പോൾ എനിക്ക് തീരെ സമയമില്ല. മൂന്നു മണിയായി. ഇനിയും കഥ പറഞ്ഞിരുന്നാൽ നാളെ ശ്രീലങ്കയിൽ പോകുന്നതിനു മുൻപു ചെയ്തു തീർക്കേണ്ട ഒരു കാര്യവും നടക്കില്ല. 

ഫൗസിയ സംഭാഷണം അവസാനിപ്പിച്ചു. റെസ്റ്ററന്റിനു പുറത്തിറങ്ങി യാത്ര പറയുന്നതിനിടയിൽ‌ ഒരിക്കൽ കൂടി ചോദിച്ചു: ‘നാളെ പോകുന്നതിനു മുൻപ് കാണാൻ പറ്റുമോ, അല്ലെങ്കിൽ ഫോണിലെങ്കിലും കുറച്ചു കൂടി വിവരങ്ങൾ പറഞ്ഞു തരുമോ? ’

‘ഒരു കാര്യം ചെയ്യൂ, നാളെ വൈകുന്നേരം നാലരയ്ക്കാണ് എെൻറ ഫ്ലൈറ്റ്. എയർപോർട്ടിൽ വരൂ, ബാക്കി അവിടെ വച്ചു സംസാരിക്കാം’.

പിറ്റേദിവസം ഉച്ചവരെ മറിയം റഷീദയെ തിരക്കിയുള്ള യാത്രയിലായിരുന്നു. ഒരു പിടിയും തരാതെ അവർ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. ഫോൺ വിളികളെല്ലാം അവഗണിച്ചു. മെസേജുകൾക്ക് പ്രകോപനപരമായ മറുപടികളും. മുൻഭർത്താവ് ഷെരീഫിനെ കണ്ടെത്താൻ കഴിഞ്ഞു. പക്ഷേ, മുപ്പതു വർഷത്തിലേറെയായി അകന്നു കഴിയുന്ന ഷെരീഫിന് മറിയത്തിെൻറ കൗമാരകാലത്തെക്കുറിച്ചു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ഷെരീഫ് വഴി മറിയത്തിലെത്താമെന്ന പ്രതീക്ഷയും അസ്തമിച്ചു. 

മാലെ സിറ്റിയിൽനിന്നു ബോട്ടുമാർഗം വേണം ഇന്റർനാഷനൽ എയർപോർട്ടിലെത്താൻ. ഉച്ചവെയിലിൽ തിളങ്ങുന്ന കടും നീലക്കടൽ, അങ്ങിങ്ങായി ബോട്ടുകളും. മാലെ എയർപോർട്ടിൽ നിന്നുള്ള ആ കാഴ്ച  മനോഹരമായ ഒരു ഛായാചിത്രം പോലെ തോന്നിച്ചു. 

രണ്ടുമണിയോടെ എയർപോർട്ടിൽ‌ എത്തിയെങ്കിലും ഫൗസിയ എത്തിയിരുന്നില്ല. ഫൂഡ‍് കോർട്ടിൽ നെഞ്ചിടിപ്പോടെയാണു കാത്തിരുന്നത്. ഇൻറർവ്യൂ ചെയ്യാൻ പോയത് പുലിമടയിലേക്കാണെന്ന ബോധമുദിച്ചത് എയർ‌പോർട്ടിൽ എത്തിയപ്പോൾ മാത്രമാണ്. ഫൗസിയയോടു സംസാരിച്ചുകൊണ്ടിരിക്കുന്നത്, ആദ്യ ദിവസം ചോദ്യം ചെയ്തു തടഞ്ഞു നിർത്തിയ ഇമിഗ്രേഷൻ ഒാഫിസർമാർ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അതോടെ എല്ലാം തീർന്നു.  

പറയുമെന്നു പ്രതീക്ഷിച്ചതിെനക്കാൾ കൂടുതൽ കാര്യങ്ങൾ ഫൗസിയ പറഞ്ഞിരുന്നു. എന്നിട്ടും അത്യാഗ്രഹം കാണിച്ചത് അബദ്ധമായോ?

പല പല ചിന്തകളാൽ ടെൻഷനടിച്ച് ഇരിക്കുമ്പോഴാണ് ഫൗസിയയുടെ വിളി വന്നത്:‘ഞാൻ എത്തി’.

എയർപോർട്ടിനു പുറത്തിറങ്ങി നോക്കിയപ്പോൾ ട്രോളി തള്ളി ദൂരെ നിന്നു ഫൗസിയ വരുന്നതു കണ്ടു. മാറ്റി നിർത്തി ആദ്യം തന്നെ കുറച്ചു നല്ല ഫോട്ടോസ് എടുത്തു. പിന്നെ, തിരക്കേറിയ ഫൂ‍ഡ് കോർട്ടിലേക്കു നടന്നു. മറിയം റഷീദയെ കാണാൻ രണ്ടു ദിവസമായി  ശ്രമിക്കുന്നു, കിട്ടിയില്ല എന്നറിയിച്ചപ്പോൾ ഫൗസിയ ഒരു നിമിഷം നിശ്ശബ്ദയായി. പിന്നെ പറഞ്ഞു: 

‘‘ ഞാൻ പറഞ്ഞല്ലോ, ഞങ്ങൾ തമ്മിൽ ഇപ്പോൾ പഴയ അടുപ്പമൊന്നുമില്ല. മറിയത്തിെൻറയും എന്റെയും അഭിമുഖം വേണമെന്നു പറഞ്ഞ് മലയാളിയായ ഒരു റിപ്പോർട്ടർ കുറച്ചുനാൾ മുൻപ് എന്നെ ബന്ധപ്പെട്ടിരുന്നു. ഫോണിൽ അഭിമുഖം തരാൻ പറ്റില്ല എന്നു ഞാൻ പറഞ്ഞു. ആ സമയത്ത് മറിയത്തിെൻറ ഫോൺ നമ്പർ കണ്ടുപിടിച്ചു ഞാൻ വിളിച്ചു സംസാരിച്ചിരുന്നു. എന്നോടു പറഞ്ഞത് കല്യാണം കഴിഞ്ഞു സ്വസ്ഥമായി ജീവിക്കുകയാണ്, ഭർത്താവ് റിസോർട്ട് ഉടമയാണ്, പാക്കിസ്ഥാൻ സ്വദേശിയാണ് എന്നൊക്കെയാണ്. കേരള പൊലീസിന് എതിരെ ജനീവയിൽ കേസ് ഫയൽ ചെയ്യുമെന്നും അന്നു പറഞ്ഞു. മറിയം പറയുന്നതല്ലേ, ആർക്കറിയാം എത്രമാത്രം സത്യമുണ്ടെന്ന്?’.

മറിയത്തിനോട് ഉള്ളിൽ നീരസമുണ്ടെന്നു തോന്നുന്നല്ലോ?

മറിയം പൊലീസിനോട് എന്നെപ്പറ്റി കുെറ ഇല്ലാക്കഥകൾ പറഞ്ഞിരുന്നു. പിന്നീട് എന്നെ മുന്നിൽ നിർത്തി പൊലീസ് ഈ കഥയൊക്കെ വീണ്ടും പറയിപ്പിച്ചു. അതു കേട്ട് ഞാൻ സ്തംഭിച്ചു നിന്നത് ഇപ്പോഴും മറക്കാനാവില്ല. എങ്ങനെയാണ് മറിയത്തിന് ഇങ്ങനെയൊക്കെ പറയാൻ പറ്റുന്നത് എന്നോർത്തു ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. എന്റെ മകളെപ്പോലെയാണ് ഞാൻ അവളെ കണ്ടിരുന്നത്. എന്നെ പ്രതിയാക്കിയാൽ പൊലീസ് വെറുതേ വിടുമെന്ന് അവൾ പ്രതീക്ഷിച്ചു കാണും. ഞാൻ എെൻറ പാസ്പോർട്ടുമായി പൊലീസ് ഒാഫിസർമാരെ കാണാൻ അങ്ങോട്ടു പോയിരുന്നെങ്കിൽ അവർ ഹോട്ടൽ സാമ്രാട്ടിൽ വരില്ലായിരുന്നു, അവർ അവിടെ വന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നു പറഞ്ഞ് ജയിലിൽ വച്ചും മറിയം എന്നോടു വഴക്കിട്ടിട്ടുണ്ട്. എന്റെ വീസ കാലാവധി കഴിഞ്ഞിരുന്നില്ല. മാത്രമല്ല, മകൾ ഇന്ത്യയിൽ‌ പഠിക്കുന്നതുകൊണ്ട് എനിക്ക് അനുവദിച്ചു കിട്ടിയത് ഒരു വർഷത്തെ വീസയായിരുന്നു. പിന്നെ എന്തിന് ഒരു കാരണവുമില്ലാതെ ‍‌ഞാൻ പൊലീസ് ഒാഫിസർമാരെ കാണാൻ പോണം? ’

അപ്പോൾ മറിയം കാരണമാണ് അറസ്റ്റും ജയിൽവാസവുമൊക്കെ ഉണ്ടായതെന്നാണോ വിശ്വസിക്കുന്നത്?

ഇത്രയൊക്കെ കേട്ടിട്ടും നിങ്ങൾ‌ക്ക് ആ കാര്യത്തിൽ സംശയമുണ്ടോ? അന്നത്തെ എല്ലാ സംഭവങ്ങളും ഞാൻ ജയിലിൽ വച്ച് ഡയറിയിൽ കുറിച്ചു വച്ചിട്ടുണ്ട്. മറിയം പൊലീസിനോടു പറഞ്ഞ കഥയും അതിന്റെ സത്യാവസ്ഥയും അക്കമിട്ട് എഴുതിയിട്ടുണ്ട്. ആ കാര്യങ്ങളൊക്കെ ഇപ്പോൾ ഒാർക്കുമ്പോൾ പോലും എന്റെ കണ്ണു നിറയും’ ഫൗസിയ വികാരാധീനയായി. 

പെട്ടെന്നാണ് ഒരു സ്ത്രീ വന്ന് ഫൗസിയയെ ആഹ്ളാദത്തോടെ കെട്ടിപ്പിടിച്ചത്. 

‘ഇത് എെൻറ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരിയാണ്, സോബിറ.’ ഫൗസിയ പരിചയപ്പെടുത്തി. ചെക്കിൻ ചെയ്യാൻ തിരക്കിട്ട് ഒാടുന്നതിനിടയിലായിരുന്നതിനാൽ കൂടുതൽ സംസാരിക്കാതെ കൂട്ടുകാരി പോയി. ഫൗസിയയ്ക്കും ചെക്കിൻ ചെയ്യേണ്ട സമയം അടുത്തിരുന്നു. എങ്കിലും ഫൂഡ്കോർട്ടിെല ആളൊഴിഞ്ഞ മൂലയിലിരുന്ന് കുറച്ചു നേരം കൂടി സംസാരിച്ചു. 

വിയ്യൂർ സെൻ‌ട്രൽ ജയിലിൽ ആയിരുന്നില്ലേ തടവിൽ കഴിഞ്ഞിരുന്നത്?

ഈ തിരക്കിനിടയിൽ  ജയിൽ അനുഭവത്തെക്കുറിച്ചൊക്കെ ഇനി പറയുമോ എന്ന സംശയമുണ്ടായെങ്കിലും ഫൗസിയ മടിയില്ലാതെ പറഞ്ഞു തുടങ്ങി. 

‘ആദ്യം പൂജപ്പുര, പിന്നെ നെയ്യാറ്റിൻകര വനിതാ ജയിൽ, പിന്നെ എറണാകുളം സബ്ജയിൽ അതു കഴിഞ്ഞ് വിയ്യൂർ സെൻട്രൽ ജയിൽ. കോടതിയിൽനിന്നു ഞങ്ങളെ ആദ്യം എത്തിച്ചത് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. ജയിൽ എന്നു കേട്ടതോടെ എനിക്കു പേടിയാവാൻ തുടങ്ങി. പൂജപ്പുര സെൻട്രൽ ജയിലിൽ സ്ഥലമില്ലാത്തതിനാൽ അന്നു തന്നെ എന്നെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്കു കൊണ്ടുപോയി. ഒരു തെറ്റും ചെയ്യാതെ ചെറിയൊരു സെല്ലിൽ ജീവിതം തളയ്ക്കപ്പെട്ടപ്പോൾ എനിക്കു വല്ലാത്ത വേദന തോന്നി. 

അപ്പോഴും ഞാൻ ആശ്വസിച്ചത് എന്റെ മക്കളെ ഒാർത്തായിരുന്നു. അവരുടെ പ്രായമായ അമ്മ,  മൃഗങ്ങളെ പൂട്ടിയിട്ടതുപോലെ ഒരു സെല്ലിൽ അടയ്ക്കപ്പെട്ടത് അവർക്കു കാണേണ്ടി വന്നില്ലല്ലോ എന്നോർത്ത്. പാറ്റയും എലിയും എന്നുവേണ്ട ജീവിതത്തിൽ അന്നുവരെ കാണാത്ത പല ജീവികളെയും ഞാൻ കണ്ടത് ആ ജയിലിൽ‌ വച്ചാണ്. ആകെയുള്ള ഒരേ ഒരാശ്വാസം, പതിന്നാലു ദിവസത്തോളം കയ്യിലുണ്ടായിരുന്ന വിലങ്ങ് അഴിച്ചു മാറ്റപ്പെട്ടതാണ്. 

ഉറക്കമില്ലാത്ത രാത്രികളായിരുന്നു ജയിലിൽ. അപ്പോഴെല്ലാം ഞാൻ ഖുർആൻ മാറോടടക്കിപ്പിടിച്ചു. ഒരോ തവണ അതു തുറക്കുമ്പോഴും എന്റെ കണ്ണു നിറയും. കാരണം, അതിെൻറ ആദ്യ പേജിൽ ഞാൻ എെൻറ മോൾ ജിലയുടെ പേര് എഴുതി വച്ചിരുന്നു. മോളുടെ പേര് കാണുമ്പോഴെല്ലാം, അവൾ ഈ രാജ്യത്തുതന്നെയുണ്ടല്ലോ, പൊലീസ് അവളെ അപായപ്പെടുത്തുമോ എന്ന ചിന്ത എന്റെ ഉറക്കം കെടുത്തി.  

മിക്ക ദിവസവും സൂപ്രണ്ട് എെന്ന മുറിയിലേയ്ക്കു വിളിപ്പിച്ച് ഒാരോന്നു ചോദിക്കുമായിരുന്നു. വളരെ സൗമ്യമായാണ് ചോദ്യങ്ങളെല്ലാം. ഒരു ദിവസം സൂപ്രണ്ട് എനിക്കു ചെറിയ കുട്ടികൾക്കു വേണ്ടിയുള്ള ഒരു കഥാപുസ്തകം തന്നു. ഇവിടെ ഇംഗ്ലിഷ് പുസ്തകം ഇതുമാത്രമേയുള്ളൂ, ബോറടിക്കുന്നുണ്ടെങ്കിൽ വായിച്ചോളൂ എന്നു പറഞ്ഞാണു തന്നത്. സെല്ലിലെത്തി ആ പുസ്തകം തുറന്നതും, സങ്കടം സഹിക്കാനാവാതെ ഞാൻ പൊട്ടിക്കരഞ്ഞു പോയി. േമാൾ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ അവൾക്ക് അതുപോലെയുള്ള എത്രയോ പുസ്തകങ്ങൾ വായിച്ച് കഥ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇപ്പോ വരാമെന്നു പറഞ്ഞ് പോയ അമ്മ തിരിച്ചു വരാൻ പറ്റാത്തവിധം ജയിലിൽ കിടക്കുകയാണെന്ന് എെന്റ േമാൾ അറിഞ്ഞിട്ടുണ്ടാകുമോ എന്നൊക്കെ ഒാർത്തു ഞാൻ വല്ലാതെ സങ്കടപ്പെട്ടു’.

എത്ര ദിവസം വനിതാ ജയിലിൽ കിടന്നു?

കൃത്യമായി ഒാർക്കുന്നില്ല. പിന്നീട് സിബിെഎ കസ്റ്റഡിയിലായിരുന്നു. അതു കഴിഞ്ഞാണ് എറണാകുളം സബ് ജയിലിലും തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലും കഴിഞ്ഞത്. 

വിയ്യൂരിലെ അനുഭവത്തെക്കുറിച്ച് എന്തെങ്കിലും പറയാമോ? 

മലയാളം ഒരക്ഷരംപോലും അറിയാത്തതുകൊണ്ട് സഹതടവുകാരോടു സംസാരിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ആകെ അറിയാവുന്നത് സാറേ എന്ന വാക്കിന്റെ അർഥം മാത്രമാണ്. പൊലീസ് കസ്റ്റഡിയിലായിരുന്ന സമയത്ത് ഒരു വനിതാ പൊലീസ് ഇൻസ്പെക്ടർ എന്റെ പേര് അറിയാമോ എന്ന് എന്നോടു ചോദിച്ചു. അറിയാം, സാറേ എന്നല്ലേ എന്നു ഞാൻ തിരിച്ചു ചോദിച്ചു. അവർ ചിരിച്ചുകൊണ്ടു പറഞ്ഞു, എെൻറ േപര് ഏലിയാമ്മ എന്നാണ്. സർ എന്ന വാക്ക് മലയാളികൾ സാറേ എന്നാണ് ഉച്ചരിക്കുക എന്ന്. അങ്ങനെയാണ് ആ വാക്കിെൻറ അർഥം പോലും അറിഞ്ഞത്. 

മലയാളം അറിയാത്ത എനിക്ക് വിയ്യൂർ ജയിലിൽ ഏക ആശ്വാസം ബ്രിട്ടിഷ് മോഡലായിരുന്ന സാമന്ത സ്ലേറ്ററായിരുന്നു. മയക്കുമരുന്നു കൈവശം വച്ചതിനായിരുന്നു സാമന്തയ്ക്ക് പത്തു വർഷത്തെ തടവുശിക്ഷ ലഭിച്ചത്. സ്വന്തം ഉപയോഗത്തിനു വേണ്ടി കൈവശം വച്ച മയക്കു മരുന്ന് ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കുമെന്നോ ജയിലിൽ എത്തിക്കുമെന്നോ സാമന്ത ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരർഥത്തിൽ എെന്നപ്പോലെ തന്നെ അപ്രതീക്ഷിതമായി ജയിലിൽ അടയ്ക്കപ്പെട്ട വ്യക്തി. ആ സമാനതകളാവാം ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്. ജയിലിലെ പ്രശ്നങ്ങളും സ്വകാര്യസങ്കടങ്ങളുമൊക്കെ മറക്കാൻ ഒരു പരിധിവരെ എന്നെ സഹായിച്ചത് സാമന്തയുടെ സൗഹൃദമായിരുന്നു. ജയിൽമോചിതയായതിനുശേഷം പിന്നീടു ഞാൻ അവരെ കണ്ടതേയില്ല.

വിയ്യൂരിലുണ്ടായിരുന്ന സമയത്ത് എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യം അപ്രതീക്ഷിതമായി ഒരു ദിവസം എന്നെ തേടിയെത്തിയ 25 ഡോളറും പേനയും പേപ്പറും എൻവലപ്പും ഒക്കെയടങ്ങുന്ന പാഴ്സലായിരുന്നു. മാലെയിൽ നിന്ന് എെൻറ കുടുംബാംഗങ്ങൾ അയച്ചതായിരുന്നു അത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് കുറഞ്ഞ പക്ഷം എെൻറ കുടുംബാംഗങ്ങളെങ്കിലും വിശ്വസിക്കുന്നുണ്ടല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. എന്തിനെന്ന് അറിയാതെ ഞാനന്ന് ഒരുപാടു പൊട്ടിക്കരഞ്ഞു. 

പറയാൻ ഇനിയും ഏറെയുണ്ടെങ്കിലും ഫൗസിയ, പോകാനായി എഴുന്നേറ്റു.

എപ്പോഴാണ്  ഇനി ബാക്കി കഥ പറയുക?

ചോദ്യം കേട്ട്, ഇത്രയൊന്നും പറഞ്ഞത് പോരെ എന്ന ഭാവത്തിൽ അവർ ചിരിച്ചു. ഇന്റർനാഷണൽ െടർമിനലിലെ ഡിപ്പാർച്ചർ വിഭാഗത്തിലേക്ക് നടന്നകലുന്ന ഫൗസിയ നോക്കി പുറകിൽ നിന്നു വെറുതേ വിളിച്ചു, ചോദിച്ചു. 

‘ആദ്യം ദിവസം മുതൽ ഒരു ഡയറിയെക്കുറിച്ചു പറയുണ്ടായിരുന്നല്ലോ, അതിെൻറ കുറച്ചു പേജസ് എനിക്ക് അയച്ചു തരുമോ? ’

ഫൗസിയ തിരിഞ്ഞു നോക്കി ഒരു ചിരിചിരിച്ച്, മറുപടി പറയാതെ നടന്നകന്നു.

(അവസാനിച്ചു)

കൂടുതൽ വായിക്കാൻ

Read more: Lifestyle Malayalam MagazineBeauty Tips in Malayalam