Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ വാർഷിക ദിനത്തിൽ ആരാധകർക്കായി അസിന്റെ സസ്പെൻസ്

Asin രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് താരം മകളുടെ ചിത്രം പുറത്തുവിട്ടത്...

മലയാളത്തിൽ നിന്നും ബിടൗണിലെത്തി വിജയക്കൊടി പാറിച്ച താരമാണ് നടി അസിൻ. തെന്നിന്ത്യൻ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു ഹിറ്റുകൾ വാരിക്കൂട്ടിയ താരം ബോളിവുഡിലെത്തിയപ്പോഴും െതാട്ടതെല്ലാം െപാന്നാക്കി. ബിസിനസുകാരനായ രാഹുൽ ശർമയെ വിവാഹം കഴിച്ചതിനു ശേഷം അസിനെ മാധ്യമങ്ങൾക്കു മുന്നിൽ‌ അങ്ങിനെ കണ്ടിട്ടില്ല. ഇപ്പോഴിതാ ഏറെ നാളുകൾക്കു ശേഷം ആരാധകർക്കായി തീർത്തും സ്പെഷലായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. മറ്റൊന്നുമല്ല പൊന്നോമനയുടെ ചിത്രമാണത്. 

രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് താരം മകളുടെ ചിത്രം പുറത്തുവിട്ടത്. എന്നാൽ അതിലും ഉണ്ടൊരു സസ്പെൻസ്, മകളുടെ ചിത്രം പൂർണമായും പുറത്തുവിടാതെ കുഞ്ഞിക്കാലിൽ വിവാഹ മോതിരം കോർത്തിട്ടിട്ടുള്ളൊരു ചിത്രമാണ് പങ്കുവച്ചത്. വിവാഹനാളിൽ അസിന്റെ വിരലിൽ രാഹുൽ ശർമയണിയിച്ച മോതിരമാണത്. മൂന്നാം വർഷത്തിലേക്കു കടക്കുന്നു, ഇപ്പോൾ ഞങ്ങൾ മൂന്നുപേരാണ്... എന്ന കാപ്ഷനോടെയാണ് ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അസിൻ പുത്രിക്കു ജന്മം നൽകിയത്. ഇതുവരെയും മകളെ മാധ്യമങ്ങള്‍ക്കു മുന്നിൽ പ്രത്യക്ഷപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ പുതിയ ചിത്രത്തിനു കീഴെ മാലാഖക്കുഞ്ഞിനെ കാണാൻ തങ്ങൾക്കും ധൃതിയായി എന്ന കമന്റുകൾ കൊണ്ടു മൂടുകയാണ് ആരാധകർ.

മകൾ പിറന്ന കാര്യവും മനോഹരമായൊരു ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അസിൻ ലോകത്തെ അറിയിച്ചത്. ശേഷം നടൻ അക്ഷയ് കുമാറും അസിനു മകൾ പിറന്ന വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. അസിന്റെ മകളെ കൈകളിലെടുത്തു കൊണ്ടുള്ള ചിത്രമാണ് അന്ന് അക്ഷയ് പോസ്റ്റു ചെയ്തത്. 2016 ജനുവരിയിലാണ് രാഹുൽ ശർമയും അസിനും വിവാഹിതരായത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam