Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റുകുറ്റങ്ങൾ മനസ്സിലാക്കി, ഋതിക്കും സൂസെയ്നും വീണ്ടും വിവാഹിതരാകും?

Hrithik Roshan Susanne Khan സൂസെയ്ൻ ഖാനും ഋതിക് റോഷനും

ബോളിവു‍ഡിനെയാകെ ഞെട്ടിച്ച വർഷമായിരുന്നു 2013. മാതൃകാ ദമ്പതികളെന്നു വിശേഷിപ്പിച്ചിരുന്ന ഋതിക് റോഷനും സൂസെയ്ന്‍ ഖാനും പതിനാലു വർഷത്തെ ദാമ്പത്യ ജീവിതത്തിനു വിരാമമിടുകയാണെന്ന വാർത്ത തെല്ലൊന്നുമല്ല ആരാധകരെ നിരാശരാക്കിയത്. പക്ഷേ വിവാഹമോചിതരായിട്ടും മക്കൾക്കു വേണ്ടി നല്ല സുഹൃത്തുക്കളായി തുടരാനുള്ള ഇരുവരുടെയും തീരുമാനത്തെ പ്രശംസിച്ചേ തീരൂ. ഇപ്പോഴിതാ തെറ്റുകുറ്റങ്ങൾ മനസ്സിലാക്കി ഋതിക്കും സൂസെയ്നും വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്നാണ് ബിടൗണിൽ നിന്നുള്ള പുതിയ വിശേഷം. 

മക്കളായ ഹ്രിദാനും ഹ്രിഹാനും വേണ്ടി എന്തു വിട്ടുവീഴ്ചകള്‍ക്കും തയാറുള്ള ദമ്പതികൾ എന്തൊക്കെയാണോ തങ്ങളെ വിവാഹ മോചനത്തിലേക്കു നയിച്ച കാരണങ്ങൾ അവയെല്ലാം പരിഹരിച്ച് പുതിയൊരു ജീവിതത്തിനു തുടക്കമിടാന്‍ പോകുന്നുവെന്നാണ്  ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരുടെയും സുഹൃദ്‌വലയത്തിൽ നിന്നുള്ളൊരുവ വ്യക്തി തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടതെന്നും പറയപ്പെ‌ടുന്നു. 

ഋതിക്കും സൂസെയ്നും പുതിയൊരു ജീവിതം തുടങ്ങാനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങളെല്ലാം മനസ്സിലാക്കി അവയെല്ലാം തിരുത്തി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അവർക്കു സമയം കൊടുക്കൂ, തീർച്ചയായും അവർ ഒന്നിച്ചു വരുമെന്നും ഇയാൾ വ്യക്തമാക്കിയെന്നാണ് അറിയുന്നത്. 

അതേസമയം ഇതേ ചോദ്യം ഋതിക്കിന്റെ കുടുംബത്തോടു ചോദിച്ചപ്പോൾ അത്തരം പ്രചരണങ്ങളെല്ലാം അവാസ്തവമാണെന്നായിരുന്നു മറുപടി. മക്കൾക്കു വേണ്ടി ഇരുവരും ഒന്നിച്ചു പാർട്ടികളിലും മറ്റും പങ്കെടുക്കുന്നതിന് വീണ്ടും വിവാഹിതരാകാൻ പോവുകയാണെന്ന അർഥം കാണേണ്ടതില്ലെന്നാണ് അവരുടെ വാദം.  നേരത്തെ ഇത്തരം പ്രചരണങ്ങളോട് സൂസെയ്നും പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള ഊഹാപോഹങ്ങൾ അവസാനിപ്പിക്കണമെന്നും തങ്ങൾ നല്ല മാതാപിതാക്കളായി തുടരും എന്നാൽ ഒരിക്കലും ഇനിയൊരു ഒന്നിക്കൽ ഉണ്ടാകില്ലെന്നുമാണ് അന്നു സൂസെയ്ൻ പറഞ്ഞിരുന്നത്. 

പിരിയും വരെയും പിരിഞ്ഞതിനു ശേഷവും ഇരുവരും മാതൃകയായി തുടരുകയാണെന്നതിൽ യാതൊരു സംശയവുമില്ല. വിവാഹമോചനത്തോടെ പരസ്പരം ബദ്ധശത്രുക്കളായി കാണുന്നവർക്കെല്ലാം അപവാദമാണ് ഋതിക്കും സൂസെയ്നും. എന്തായാലും ആരാധകരിപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നു വേണം പറയാൻ. മക്കൾക്കു വേണ്ടി കഴിഞ്ഞതെല്ലാം മറന്ന് ഒന്നിച്ചു സമയം ചിലവിടാൻ കഴിയുന്നവർക്ക് ജീവിതത്തിലും അതുപോലെ തന്നെ ഒന്നിച്ചൂടെ എന്നാണ് പലരുടെയും ചോദ്യം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam