Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയമില്ലെങ്കില്‍ ഈ ദിവസം അതിജീവിക്കാന്‍ വാലന്റൈൻസ് ഡേ മന്ത്ര

Valentines Day Representative Image

പ്രണയിക്കുന്നവര്‍ക്ക് ഈ ദിവസം ആഘോഷമാണെങ്കിൽ ഈ ദിവസത്തെ അവഗണിക്കാനാഗ്രഹിക്കുന്നവരുമുണ്ട്. നഷ്ടപ്രണയിതാക്കളെ  സംബന്ധിച്ച് പ്രത്യേകിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന ദിവസങ്ങളിലൊന്നാണിത്. തന്റെ പൂർ‌വപ്രണയവുമായൊത്തുള്ള എല്ലാ ഓർമകളും മുറിപ്പെടുത്തുമെന്നത് ഉറപ്പാണ്. ഈ ഓർമകളെ അതിജീവിക്കുക എന്നതാണ് എറ്റവും പ്രധാനഘട്ടം. ഒരിക്കൽ പോലും പ്രണയിക്കാത്തയാളാണ് നിങ്ങളെങ്കിൽ പ്രണയദിനവും പ്രണയത്തിന്റെ ഓർമകളും നിങ്ങളെ വേട്ടയാടില്ല എന്നതുതന്നെ വലിയ ആശ്വാസമാണ്. 

ഇതാ വാലന്റൈൻസ് ഡേയെ അതിജീവിക്കാൻ 10 വഴികൾ

1. സോഷ്യൽ മീഡിയ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രണയദിനത്തിന്റെ അലോസരമുണ്ടാക്കുന്ന എല്ലാ ഹാഷ്ടാഗുകളെയും പോസ്റ്റുകളെയും അവഗണിക്കുക എന്നതാണ് ആദ്യവഴി. സ്വന്തം വാലന്റൈൻസ് ഡേ ആഘോഷത്തിന്റെയോ ആശംസയുടെയോ ഫോട്ടോകളും പോസ്റ്റുകളും ടാഗ് ചെയ്യുന്ന കൂട്ടുകാർ  എന്തായാലും നമുക്കുണ്ടാകും അവരെ നിർദാക്ഷിണ്യം ഒഴിവാക്കുക എന്നതാണ് ആദ്യപടി. 

2. ഇനി സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കൽ സാധ്യമല്ലെങ്കിൽ പഴയ കാമുകി/കാമുകൻ എന്നിവരുടെ പോസ്റ്റുകളിൽ നിന്നും അകന്നുനിൽക്കാൻ ശ്രദ്ധിക്കുക. ഇനി നഷ്ടപ്രണയമിലെങ്കിൽ ഈ ദിനം അത്ര വലിയ പ്രശ്നം നിങ്ങളിൽ സൃഷ്ടിച്ചേക്കില്ല.

3. സ്വയം നല്ല രീതിയിൽ ട്രീറ്റ് ചെയ്യുക എന്നത് ഇതിന്റെ ഭാഗമാണ്. നല്ല ഭക്ഷണം കഴിക്കുക, സ്വയം ഓർക്കുക നിങ്ങൾക്ക് ഏറ്റവും നന്നായി സ്നേഹിക്കാൻ കഴിയുന്നത് നിങ്ങളെ തന്നെയാണ് എന്നു തിരിച്ചറിയുക.

4. ഒരു പ്രണയിനിയെക്കാൾ നിങ്ങളെ മനസിലാക്കാനും സ്നേഹിക്കാനും കഴിയുന്ന സുഹൃത്തുക്കളെപ്പറ്റി ചിന്തിക്കുക, അവരോടൊപ്പം സാധാരണ ചെലവഴിക്കുന്നതിലും അധികം സമയം ചെലവഴിക്കുക. 

5. കമ്പോളത്തിന്റെ കച്ചവടത്തിന്റെയും വലിയ ആഘോഷങ്ങളിലൊന്നാണ് വാലന്റൈൻസ് ഡേ എന്നതിനാൽ ഈ ദിവസം നിങ്ങൾ ആഘോഷിക്കേണ്ടത് അവരുടെ അവശ്യമാണ്. ഇത്തരം താൽപര്യങ്ങളിൽ നിന്ന് വിദഗ്ധമായി ഒഴി​ഞ്ഞു നിൽക്കുക.

6. നിങ്ങൾക്ക് ഒരു വളർത്തുമൃഗം അല്ലെങ്കിൽ പെറ്റ് ഉണ്ടെങ്കിൽ അതിനെ ഓമനിക്കുക, പ്രത്യേകഭക്ഷണം വാങ്ങി നൽകുക. ഏറ്റവും സ്നേഹം കാണിക്കുന്ന ഈ മൃഗവുമായി അധികം സമയം ചിലവഴിക്കുക.

7. അടർത്തിമാറ്റപ്പെട്ട ജിവനില്ലാത്ത പുഷ്പങ്ങളിലല്ല, ജീവനുള്ള ചെടികളിൽ വിശ്വസിക്കാം. ഇന്ന് ഒരു ചെടി നട്ട് അതിനെ പരിപാലിക്കാൻ തുടങ്ങാം. 

8. തിരക്കുകൾ കാരണം മാറ്റി വച്ചിരുന്ന നിങ്ങളുടെ എല്ലാ ജോലികളും ചെയ്തു തീർക്കുക. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതെല്ലാം ഈ ദിവസം തീര്‍ത്ത് നിങ്ങളോടുള്ള സ്നേഹം സ്വയം ഉറപ്പാക്കുക. 

9. ഒരു ബ്യൂട്ടിപാർലറിൽ പോകാം. സ്വയം ഒന്ന് വിലയിരുത്തിയ ശേഷം ഗുണകരമായ എന്ത് മേയ്ക്കോവർ വരുത്താം എന്ന് തീരുമാനിക്കാം

10. ഈ ദിവസവും ഒരു സാധാരണ ദിവസം മാത്രം എന്നു തന്നെ ചിന്തിക്കുക, അല്ലെങ്കിലും ആരു ശ്രദ്ധിക്കുന്നു, എന്ത് വാലന്റൈൻസ് ഡേ, നമ്മുടെ പ്രണയം നമുക്കായി എവിടെയോ കാത്തിരിക്കുന്നു. നമ്മിൽ അടഞ്ഞിരിക്കുന്ന പ്രണയത്തെ മുഴുവൻ ഒന്നാകെ സ്വീകരിക്കാൻ!

Read more: Lifestyle Malayalam Magazine, Valentines Day