Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഷാരൂഖ് ഈ അവാർഡ് നിനക്കുള്ളതാണ്' ഗൗരി

Sharukh Khan, Gauri Khan ഗൗരി ഖാനും ഷാരൂഖ് ഖാനും

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് സിനിമയോളം വലുതാണ് കുടുംബവും. സിനിമാ സെറ്റുകൾക്ക് ഇടവേള നൽകി ഭാര്യക്കും മക്കൾക്കുമൊപ്പം സമയം ചിലവഴിക്കാൻ ഓടിയെത്തുന്ന കുടുംബസ്ഥൻ കൂടിയാണ് ഷാരൂഖ്. ഇപ്പോഴത്തെ വിശേഷം എന്താണെന്നല്ലേ അദ്ദേഹത്തിന്റെ പ്രിയപത്നി ഗൗരി ഖാൻ ഒരു നേട്ടത്തിനർഹയായിരിക്കുകയാണ്. സിനിമാതാരത്തിന്റെ ഭാര്യാപദവിയിൽ മാത്രം ഒതുങ്ങിക്കഴിയാതെ ഇന്റീരിയർ ഡിസൈനിങ്ങിനും കോസ്റ്റ്യൂം ഡിസൈനിങ്ങിനുംകൂടി ഇടം കണ്ടെത്തുന്ന ഗൗരിക്ക് അർഹിച്ച ആദരം ലഭിച്ചിരിക്കുകയാണിപ്പോൾ. 

സാധാരണയായി വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങുന്ന ഷാരൂഖിനെ സദസ്സിലിരുന്നു പ്രോത്സാഹിപ്പിക്കുന്ന ഗൗരിയാണ് കാഴ്ചകളിൽ നിറയാറുള്ളത്. എന്നാൽ ഇക്കുറി ഗൗരിക്കായിരുന്നു പുരസ്കാര നേട്ടം, അഭിമാനത്തോടെ ആഹ്ലാദത്തോടെ സദസ്സിലിരുന്ന് ഷാരൂഖ് തന്റെ നല്ലപാതിക്കു വേണ്ടി കയ്യടിച്ചു. എക്സന്‍സ് ഇൻ ഡിസൈൻ പുരസ്കാരമാണ് ഗൗരി സ്വന്തമാക്കിയത്. അതു സമ്മാനിച്ചതാകട്ടെ ഷാരൂഖിന്റെയും ഗൗരിയുടെയും പ്രിയസുഹൃത്തും സംവിധായകനുമായ കരൺ ജോഹറും. 

ഹോബിയായി തുടങ്ങി പാഷനായി മാറിയ ഡിസൈനിങ്ങ് രംഗത്തെ ഗൗരിയുടെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം സമ്മാനിച്ചത്. തന്റെ ജീവിതത്തിലെ ആദ്യത്തെ പുരസ്കാരത്തെ ഭർത്താവ് ഷാരൂഖിന് സമർപ്പിക്കുന്നതായും ഗൗരി പറഞ്ഞു. '' കഴിഞ്ഞ മുപ്പതു വർഷമായി ഞാൻ ഒട്ടേറെ പുരസ്കാര വേദികളിൽ ഭർത്താവിനൊപ്പം പോയിട്ടുണ്ട്, ഇതാദ്യമായാണ് എനിക്കൊരു പുരസ്കാരം ലഭിക്കുന്നതും അദ്ദേഹം കാഴ്ചക്കാരനായിരിക്കുന്നതും, ഈ പുരസ്കാരം ഷാരൂഖിനുള്ളതാണ്''- ഗൗരി പറഞ്ഞു. 

ഇന്റീരിയർ ഡിസൈനിങ്ങും ആർക്കിടെക്ചർ ഫീൽഡും എന്നും തന്റെ പാഷനായിരുന്നുവെന്ന് ഗൗരി നേരത്തെ പറഞ്ഞിട്ടുണ്ട്. താൻ ചെയ്യുന്ന ജോലിയെ ജനങ്ങൾ അംഗീകരിക്കുന്ന കാലം വരും, അതിനല്‍പം വർഷങ്ങൾ കഴിയേണ്ടി വരും, പക്ഷേ താൻ കാത്തിരിക്കാൻ തയാറാണെന്നും ഗൗരി അന്നു പറഞ്ഞിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam