നന്മനിറഞ്ഞ ഒരു ട്രെയിൻ യാത്രക്കാരന്റെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് കുരുന്നു ജീവൻ. രാത്രിയിൽ റെയിൽവേ ട്രാക്കിലൂടെ ഇറങ്ങിനടന്ന രണ്ടുവയസ്സുകാരനെയാണ് ട്രെയിൻ യാത്രക്കാരൻ വിളിച്ചറിയിച്ചതിനെ തുടർന്നു പൊലീസെത്തി രക്ഷിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കളമശേരിയിലാണു സംഭവം. റെയിൽവേ ക്വാർട്ടേഴ്സിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരൻ അമ്മറിയാതെ റെയിൽവേ ട്രാക്കിലൂടെ ഇറങ്ങി നടന്നു. കുട്ടിയെ കാണാതായ അമ്മ അന്വേഷിച്ചിറങ്ങിയത് എതിർദിശയിലേക്കും. ട്രാക്കിലൂടെ തപ്പിത്തടഞ്ഞു പോവുകയായിരുന്ന കുട്ടിയെ തൊട്ടടുത്ത ട്രാക്കിലൂടെ കടന്നുപോയ ട്രെയിനിലെ യാത്രക്കാരൻ കണ്ടു.
അദ്ദേഹം ഉടൻ കളമശേരി പൊലീസിനെ അറിയിച്ചു. സന്ദേശം ലഭിച്ചയുടൻ എസ്ഐ പ്രസന്നനും എഎസ്ഐ പത്മകുമാറും സിപിഒമാരായ അനിലും നിയാസ് മീരാനും ഓടിയെത്തി. പാളത്തിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോർച്ചിന്റെ വെളിച്ചത്തിൽ അവർ കണ്ടെത്തി.
ആ കുഞ്ഞിനെയും വാരിയെടുത്ത് അവർ അരകിലോമീറ്ററോളം മുന്നോട്ടു നീങ്ങിയപ്പോഴാണ‌് കുഞ്ഞിനെ അന്വേഷിച്ചു നടന്ന അമ്മയെയും കൂട്ടരെയും കണ്ടെത്തിയത്. ചോരയൊലിപ്പിച്ച നിലയിൽ കുഞ്ഞിനെ കണ്ട അമ്മ തളർന്നു വീണു. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
കൊല്ലത്ത് ഡ്രൈവർ ആയ അജിത്തിന്റെയും റെയിൽവേ ജീവനക്കാരിയായ മഞ്ജുവിന്റെയും മകൻ ദേവനാരായണനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.
അജ്ഞാതനല്ല; റെയിൽവെട്രാക്കിലെ രണ്ടുവയസ്സുകാരന് രക്ഷകനായത് ഒരു പൊലീസ് ഓഫിസര്‍ തന്നെ...
മഞ്ജു മൂന്നു ദിവസം മുൻപാണു കളമശേരിയിൽ ജോലിക്ക് എത്തിയത്. അജിത്തിനും മഞ്ജുവിനും ആറു വർഷത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ കുട്ടിയാണ് ദേവനാരായണൻ. ആശുപത്രിയിലെ പ്രാഥമിക ചികിൽസയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങും നേരം അമ്മ മഞ്ജു പൊലീസുകാരുടെ മുന്നിൽ നിറകണ്ണുകളോടെ കൈകൂപ്പി. മനസ്സിൽ, അജ്ഞാതനായ ആ ട്രെയിൻ യാത്രക്കാരന്റെ നല്ല മനസ്സിനു മുന്നിലും
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam