Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷ്–അഭിഷേക്, ഒരുമിച്ചൊഴുകാൻ തുടങ്ങിയിട്ടു 11 വര്‍ഷം

Aishwarya Rai, Abhishek Bachchan ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

ബോളിവു‍ഡിലെ പെർഫെക്റ്റ് മാച്ച് ദമ്പതികൾ, പരസ്പരം പ്രണയിച്ചും കരുതൽ നൽകിയും വിജയകരമായി മുന്നോട്ടു പോകുന്ന ദാമ്പത്യം, താരപരിവേഷങ്ങളുടെ ജാഡയില്ലാതെ കുടുംബ ബന്ധങ്ങൾക്ക് ഊന്നൽ നൽകുന്ന ജോഡികൾ; പറഞ്ഞു വന്നത് ജനഹൃദയങ്ങളു‌ടെ താരറാണിയായ ഐശ്വര്യ റായിയെയും ഭർത്താവ് അഭിഷേക് ബച്ചനെയും കുറിച്ചാണ്. ആഷും അഭിഷേകും ഒരുമിച്ചൊരു പുഴപോൽ ഒഴുകാൻ തുടങ്ങിയിട്ട് ഇന്നേക്ക് പതിനൊന്നു വർഷം. 2007 ഏപ്രിൽ ഇരുപതിനാണ് ആഷ് ആരാധകരെയാകെ നിരാശയിലാഴ്ത്തി അഭിഷേക് ഐശ്വര്യയുടെ കഴുത്തിൽ മിന്നണിയിച്ചത്. 

2000ത്തിൽ പുറത്തിറങ്ങിയ ധായ് 'അക്സർ പ്രേം കി' എ​ന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് അഭിഷേകും ഐശ്വര്യയും ആദ്യമായി കണ്ടുമുട്ടുന്നത്. ശേഷം 2003ൽ പുറത്തിറങ്ങിയ 'കുച് നാ കഹോ' എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. അക്കാലത്തെല്ലാം ആഷും അഭിഷേകും വെറും സുഹൃത്തുക്കൾ മാത്രമായിരുന്നു. മാത്രമല്ല ഐശ്വര്യ റായ് സൽമാൻ ഖാനുമായും അഭിഷേക് കരിഷ്മ കപൂറുമായും പ്രണയത്തിലായിരുന്നു കാലവുമായിരുന്നു അത്. 

ash-abhishek-1 ആഷും അഭിഷേകും ഒരുമിച്ചൊരു പുഴപോൽ ഒഴുകാൻ തുടങ്ങിയിട്ട് ഇന്നേക്ക് പതിനൊന്നു വർഷം. 2007 ഏപ്രിൽ...

പക്ഷേ അധികം വൈകാതെ അഭിഷേകിന്റെയും കരിഷ്മയുടെയും ഇടയിൽ വിള്ളലുകൾ വീഴുകയും ഇരുവരും പിരിയാൻ തീരുമാനിക്കുകയും ചെയ്തു. ഇക്കാലത്തു തന്നെ സൽമാൻ ഖാന്റെ അധികാരസ്വഭാവവും മാനസിക പീഢനവും ഐശ്വര്യയെയും ആ ബന്ധത്തിൽ നിന്നും പിൻവലിച്ചിരുന്നു. പിന്നീട് ന‌ടൻ വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലായെങ്കിലും അതും അധികനാൾ നീണ്ടുപോയില്ല. 

അങ്ങനെയിരിക്കെയാണ് 'ബണ്ടി ഓർ ബബ്‌ലി' എന്ന ചിത്രത്തിലെ 'കജ്‌രാരെ' എ​ന്ന ഗാനത്തിന്റെ ഷൂട്ടിങ്ങിനിടെ അഭിഷേകും ആഷും അടുക്കുന്നത്. പിന്നീട് തുടർച്ചയായി ഉമ്റാവോ ജാൻ, ഗുരു, ധൂം 2 എന്നീ മൂന്നു ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആ അടുപ്പം ഒന്നുകൂടി വർധിച്ചു. ഒടുവിൽ ടൊറൊന്റോയിൽ വച്ച് ഗുരുവിന്റെ പ്രീമിയർ നടക്കുന്നതിനിടെയാണ് അഭിഷേക് ഐശ്വര്യയോട് പ്രണയാഭ്യർഥന നടത്തുന്നത്. ഒട്ടും ആലോചിക്കാതെ ആഷ് ആ പ്രണയത്തെ സ്വീകരിക്കുകയും ചെയ്തു.

ഒരിക്കൽ പ്രൊപോസ് ചെയ്ത നിമിഷത്തെക്കുറിച്ച് അഭിഷേക് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു, 'പത്തുവർഷം മുമ്പ് തണുത്തു വിറക്കുന്ന ആ ന്യൂയോർക് ബാല്‍കണിയിൽ വച്ച് അവൾ സമ്മതം മൂളി' എന്നായിരുന്നു അഭിഷേകിന്റെ ട്വീറ്റ്. മുൻ ബ്യൂട്ടി ക്യൂനും ബോളിവുഡിന്റെ മുൻനിര നായികയുമായ ആഷ് അഭിഷേകിനോട് യെസ് പറഞ്ഞപ്പോൾ സിനിമാലോകവും ആരാധകരും ഒരുപോലെ ഞെട്ടിയിരുന്നു.

x-default കല്ല്യാണം കഴിഞ്ഞ് വർഷം ഇത്രയായെങ്കിലും ഇപ്പോഴും ഇരുവർക്കും ഉള്ളിലെ പ്രണയത്തിന് അതേ തീവ്രത തന്നെയാണുള്ളത്...

ഔപചാരികമായ വിവാഹ അഭ്യര്‍ഥനയൊക്കെ കഴിഞ്ഞപ്പോഴേക്കും ഇരുവരും മുംബൈയിലേക്കു പറക്കുകയും അവിടെ വച്ച് ജനുവരി 14ന് തങ്ങളുടെ പ്രണയം പരസ്യമായി പ്രഖ്യാപിച്ച് എൻഗേജ്മെന്റ് നടത്തുകയും ചെയ്തു. ശേഷം ഏപ്രിൽ ഇരുപതിന് സിനിമാ–രാഷ്ട്രീയ-സാംസ്കാരിക-ബിസിനസ് ലോകത്തെ വമ്പന്മാർക്കു മുന്നിൽ അഭിഷേക് ഐശ്വര്യയെ സ്വന്തമാക്കി. 

കല്ല്യാണം കഴിഞ്ഞ് വർഷം ഇത്രയായെങ്കിലും ഇപ്പോഴും ഇരുവർക്കും ഉള്ളിലെ പ്രണയത്തിന് അതേ തീവ്രത തന്നെയാണുള്ളത്. അഭിഷേക് എന്ന ഭർത്താവിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞതിങ്ങനെയാണ്; '' അഭിഷേക് ആണ് എന്റെ പ്രചോദനത്തിന്റെ ഉറവിടം. അദ്ദേഹം എല്ലായ്പ്പോഴും വളരെ പിന്തുണയ്ക്കാറുണ്ട്. എപ്പോഴെങ്കിലും ഏതെങ്കിലും കാര്യങ്ങളിൽ ആശയക്കുഴപ്പത്തിലിരിക്കുമ്പോൾ അദ്ദേഹത്തെ ഒന്നു നോക്കിയാൽ മതി, മാജിക് പോലെ ആ പ്രശ്നം പരിഹരിച്ചു തരും. അദ്ദേഹമാണ് യഥാർഥ പത്മശ്രീ, ഞാൻ അദ്ദേഹത്തിന്റെ പത്മ ശ്രീമതിയും''

Aishwarya Rai, Abhishek അഭിഷേക് ബച്ചനും ഐശ്വര്യ റായിയും മകൾ ആരാധ്യയും

തന്റെ നല്ലപാതിയെക്കുറിച്ച് അഭിഷേക് പറഞ്ഞിട്ടുള്ള വാക്കുകൾ ഇങ്ങനെയാണ് '' ഐശ്വര്യ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്തു കാര്യത്തെക്കുറിച്ചും എനിക്കു ഡിസ്കസ് ചെയ്യാവുന്ന ബെസ്റ്റ് ബഡ്ഡി.'' പ്രണയസുരഭിലമായ ജീവിതം മുന്നോട്ടു പോകുന്നതിനിടെ 2011ലാണ് ആഷിനും അഭിഷേകിനും നിധിപോലെ ഒരു പൊന്നോമനപുത്രി പിറക്കുന്നത്, ആരാധ്യ. അവിടുന്നിന്നോളം ഏതു പൊതുപരിപാടിക്കും ഇരുവർക്കുമൊപ്പം കുഞ്ഞു ആരാധ്യയുമുണ്ടാകും.

മകൾ അൽപം വലുതായതോടെയാണ് ജസ്ബാ എന്ന ചിത്രത്തിലൂടെ ഐശ്വര്യ വീണ്ടും സിനിമാ ലോകത്തേക്കു തിരികെയെത്തുന്നത്. അച്ഛനെയും അമ്മയെയുംപോലെ അഞ്ചുവയസുകാരിയായ ആരാധ്യയും ഒരു കുഞ്ഞുസെലിബ്രിറ്റിയാണിപ്പോള്‍. 

ash-abhi-4 അച്ഛനെയും അമ്മയെയുംപോലെ അഞ്ചുവയസുകാരിയായ ആരാധ്യയും ഒരു കുഞ്ഞുസെലിബ്രിറ്റിയാണിപ്പോള്‍...

കുറച്ചുനാൾ മുമ്പ് ഇരുവരും പിരിയുകയാണെന്നും ഐശ്വര്യ റായ് ആത്മഹത്യക്കു ശ്രമിച്ചുവെന്നുമൊക്കെ വാർത്തകൾ പരന്നിരുന്നു. അപ്പോഴൊന്നും കാര്യമായ പ്രതികരണം നടത്താതിരുന്ന ഇരുവരും സ്വന്തം ജീവിതം കൊണ്ടു തന്നെ തെളിയിക്കുകയാണ് തങ്ങൾ പെർഫെക്റ്റ് കപ്പിൾസ് ആണെന്ന്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam