Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാഹിദ് വീണ്ടും അച്ഛനാകുന്നു, മിഷ കുഞ്ഞേച്ചിയും

Shahid Kapoor ഷാഹിദ് കപൂറും മിറയും, ഷാഹിദ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

ബോളിവുഡിലെ ക്യൂട്ട് ദമ്പതികളാണ് ഷാഹിദ് കപൂറും ഭാര്യ മിറ രജ്പുതും. നിരവധി പെൺഹൃദയങ്ങളുടെ ഇഷ്ടതോഴനായിരുന്ന ഷാഹിദ് സിനിമ ഇൻഡസ്ട്രിയില്‍ നിന്നല്ലാതെ സാധാരണക്കാരിയായൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതു തന്നെ പലർക്കും അത്ഭുതമായിരുന്നു. ഇരുവരുടെയും സന്തോഷം ഇരട്ടിക്കാൻ മിഷ എന്ന പൊന്നോമന പുത്രിയും പിറന്നു. പുതിയ വിശേഷം അതൊന്നുമല്ല, മിഷ ഒരു ചേച്ചിയാവാൻ പോവുകയാണ്. അതെ ഭാര്യ രണ്ടാമതും ഗർഭിണിയാണെന്ന വിവരം അറിയിച്ചത് ഷാഹിദ് തന്നെയാണ്. 

ഇൻസ്റ്റഗ്രാം േപാസ്റ്റിലൂടെയാണ് താൻ വീണ്ടും അച്ഛനാകാൻ േപാകുന്ന വിവരം ഷാഹിദ് ആരാധകരെ അറിയിച്ചത്. അതറിയിക്കാനായി ഷാഹിദ് പങ്കുവച്ച ചിത്രം അതിലേറെ ക്യൂട്ടാണ്. വരച്ചുവച്ചിരിക്കുന്ന ബലൂണുകൾക്കു കീഴില്‍ ആർത്തുല്ലസിക്കുന്ന മിഷ, അതിനു മുകളിൽ 'ബിഗ് സിസ്റ്റർ' ​എ​ന്നും എഴുതിയിരിക്കുന്നതു കാണാം.

എന്തായാലും കുഞ്ഞുമിഷ വലിയ ചേച്ചിയാവാൻ പോകുന്ന വിവരത്തെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടല്ലോ. കുറച്ചു കാലമായി എന്നാണ് മിഷയ്ക്കൊരു കൂട്ടെന്ന ചോദ്യം ദമ്പതികൾ കേട്ടു തുടങ്ങിയിട്ട്. 

കഴിഞ്ഞ ജൂലൈയിലാണ് രണ്ടാമതൊരു കുഞ്ഞുണ്ടായതിനു ശേഷം മാത്രമേ താൻ ജോലിയിലേക്കു പ്രവേശിക്കൂ എന്നു മിറ പറഞ്ഞത്. അന്നുതൊട്ട് ഈ ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു പലരും. മിഷയുടെ ലോകത്തേക്ക് പുതിയൊരു അതിഥിയെക്കൂടി വരവേൽക്കാനുള്ള ആവേശത്തിലാണ് ദമ്പതികൾ. 

മിഷയെക്കുറിച്ചു പറയുമ്പോൾ ഷാഹിദിനും മിറയക്കും എപ്പോഴും ആയിരം നാവാണ്. മിഷ ഒരു അച്ഛൻ കുട്ടിയാണെന്നാണ് ഷാഹിദ് പറയാറുള്ളത്. മിഷയെ സമ്മാനിച്ച മിറയെ ഷാഹിദ് കണ്ടതും പ്രണയിച്ചതും വിവാഹം ചെയ്തതുമെല്ലാം സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു. ഷാഹിദിന്‌റേതു പോലെ ഒരു താരകുടുംബത്തിലൊന്നുമായിരുന്നില്ല മിറ ജനിച്ചതും വളര്‍ന്നതും. 

സിനിമയുടെ ഗ്ലാമറും സമ്പന്നതയും നിറഞ്ഞ ജീവിതം അറിഞ്ഞും അനുഭവിച്ചും വളര്‍ന്ന ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നുവെന്നത് ബിടൗണിലെ വലിയ ചര്‍ച്ചകളിലൊന്നായിരുന്നു അക്കാലത്ത്. പക്ഷേ ആ ലോകത്തിന്റെ തിളക്കമൊട്ടും ബാധിക്കാതെയാണ് മിറ ജീവിച്ചതും ജീവിക്കുന്നതും. ഷാഹിദിനെ ഏറ്റവും ആകര്‍ഷിച്ച ഘടകവും ഇതു തന്നെയായിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam