Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൈല്‍ജയെ കൊലപ്പെടുത്തിയ മേജറിന് പലമുഖം; ഗൂഢനീക്കങ്ങള്‍ ഫെയ്സ്ബുക്ക് വഴി!!

major-shailja-murder

കരസേനാ മേജറുടെ ഭാര്യയെ മറ്റൊരു മേജർ കഴുത്തറുത്തു കൊലപ്പെടുത്തിയ വാർത്ത ഡൽഹി നിവാസികളെ െഞട്ടിച്ചിരുന്നു. മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽജ ദ്വിവേദി (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കടന്ന പ്രതി മേജർ നിഖിൽ ഹൻഡയെ (40) യുപിയിലെ മീററ്റിൽ നിന്നാണു ഡൽഹി പൊലീസ് പിടികൂടിയത്. എന്നാൽ ഇൗപ്രതിയെക്കുറിച്ച് പുറത്തുവരുന്നത് വേറിട്ട വിവരങ്ങളാണ്. 

പൊതുവേ ആരോടും കൂട്ടുകൂടാന്‍ ആഗ്രഹിക്കാത്ത നിഖിൽ ഹൻഡ ഫെയ്സ്ബുക്കിലൂടെയാണ് ഷൈൽജയെ പരിചയപ്പെടുന്നത്. തന്റെ ഒരു സുഹൃത്തിന്റെ ഫെയ്സ്ബുക്കിൽ ഷൈൽജയുടെ ചിത്രം കണ്ട ഹൻഡ ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയായിരുന്നു.  2015ലാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. അതിനുശേഷം ഹൻഡ ഷൈൽജയുടെ ഭർത്താവായ മേജർ നിഖിലുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.  ഷൈൽജയോടൊപ്പെം പാർട്ടികളിലൊക്കെ പങ്കെടുക്കുന്നതിനുള്ള വഴിയായിട്ടാണ് മേജർ നിഖിലുമായുള്ള സൗഹൃദത്തെ ഹൻഡ ഉപയോഗപ്പെടുത്തിയത്.

ഷൈൽജയായി മാത്രമല്ല, ഡല്‍ഹിയിലെ മറ്റ് മൂന്നുസ്ത്രീകളുമായി അറസ്റ്റിലാകുന്ന സമയത്ത് ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുമായി സൗഹൃദത്തിലാകുന്നത് വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ വഴിയായിരുന്നു. രണ്ട് പ്രൊഫൈലുകളിലൊന്നിൽ ആർമി ഒാഫീസറെന്നും, മറ്റൊന്നിൽ, വലിയ ബിസിനസുകാരനെന്നുമാണ് വെളിപ്പെടുത്തിയരുന്നത്. ബിസിനസുകാരന്റെ പ്രൊഫൈലാണ് സ്ത്രീകളെ വീഴ്ത്താൻ ഉപ.യോഗിച്ചിരുന്നത്. ഷൈൽജയ്ക്കും ആദ്യം അതിൽ നിന്നാണ് റിക്വസ്റ്റ് അയച്ചത്. ആറുമാസത്തെ ചാറ്റിങ്ങിനു ശേഷമാണ് സ്വന്തം ഐഡന്റിറ്റി വ്യക്തമാക്കിയത്. ഇരുവരും തമ്മിൽ കണ്ടുമുട്ടാമെന്ന് തീരുമാനിച്ചപ്പോഴാണ് ഹൻഡ ഐഡന്റിറ്റി വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ടുവർഷത്തെ ഹൻഡയുടെ കരിയർ ഗ്രാഫും താഴോട്ടായിരുന്നു, ഇൗ സമയമത്രയും അയാൾ ഷൈൽജയെ നിഖിലുമായുള്ള വിവാഹമോചനത്തിന് പ്രേരിപ്പിക്കുകയായിരുന്നു.  2009 ലാണ് അമിത്തും ഷൈൽജയും വിവാഹിതരായത്. ആറു വയസ്സുള്ള മകനുണ്ട്. ഷൈൽജ മിസിസ് ഇന്ത്യ എർത്ത് സൗന്ദര്യമൽസരത്തിൽ ഫൈനലിൽ എത്തിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ പിതാവാണു പ്രതിയായ നിഖിൽ. . ഷൈൽജ നിഖിലുമായി വിഡിയോ കോൾ ചെയ്യുന്നത് ശ്രദ്ധയിൽപെട്ട അമിത്, ഇരുവരെയും താക്കീതു ചെയ്തിരുന്നു. 

Army Major wife killed

ഡൽഹി കന്റോൺമെന്റ് മെട്രോ സ്റ്റേഷനു സമീപം വാഹനം കയറിയിറങ്ങിയ നിലയിലാണ് ശനിയാഴ്ച ഉച്ചയ്ക്കു ഷൈൽജയുടെ മൃതദേഹം കണ്ടെത്തിയത്. അന്നു രാവിലെ ഫിസിയോതെറപ്പി ചെയ്യാൻ സേനാ വാഹനത്തിൽ ആർമി ആശുപത്രിയിൽ എത്തിയ ഷൈൽജയെ പിന്നീടു കാണാതാവുകയായിരുന്നു. 

ആശുപത്രിയിൽ നിന്നു ഷൈൽജയെ മേജർ നിഖിൽ സ്വന്തം കാറിൽ കയറ്റിക്കൊണ്ടുപോയി. രണ്ടുമണിക്കൂറോളം ചുറ്റിക്കറങ്ങിയ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വിവാഹാഭ്യർഥന നിരസിച്ചതോടെ വെസ്റ്റ് ഡൽഹിയിലെ ഒറ്റപ്പെട്ട റോഡിൽവച്ച് നിഖിൽ യുവതിയുടെ കഴുത്തറുത്ത ശേഷം പുറത്തേക്കു തള്ളി. അപകടമരണമെന്നു തോന്നിപ്പിക്കാൻ ഷൈൽജയുടെ കഴുത്തിലൂടെയും ശരീരത്തിലൂടെയും കാർ മുന്നോട്ടും പിന്നോട്ടും നാലു പ്രാവശ്യം കയറ്റിയിറക്കുകയായിരുന്നു.

സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷൈൽജ, അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുമാസം മുൻപാണ് അമിത്തിനു ഡൽഹിയിലേക്കു മാറ്റം കിട്ടിയത്. യുഎൻ സേനയിൽ നിയമനം കിട്ടിയതിനാൽ കുടുംബത്തോടൊപ്പം സുഡാനിലേക്കു പോകാനിരിക്കുകയായിരുന്നു. ഇതു മനസിലാക്കിയാണു നാഗാലൻഡിൽ നിന്നു നിഖിൽ ഡൽഹിയിലെത്തിയത്. ബന്ധം അവസാനിപ്പിക്കാമെന്നു ഷൈൽജ പറഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നാണു നിഗമനം. രണ്ടു കത്തികൾ കാറിൽ നിന്നു കണ്ടെടുത്തതിനാൽ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാവാമെന്നും പൊലീസ് പറഞ്ഞു.