ബോളുവുഡ് ഗോസിപ്പുകള്‍ക്ക് പുതിയ നിറം നല്‍കിയ ബന്ധമാണ് പ്രിയങ്കാ ചോപ്രയും നിക് ജോണ്‍സും തമ്മിലുള്ളത്. അത് വരെ ബോളിവുഡ് സെലിബ്രിറ്റികള്‍ തമ്മിലുള്ള പ്രണയകഥകളില്‍ മാത്രം കുരുങ്ങി നിന്ന ഗോസിപ് കോളങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര വേദി തുറന്ന് നല്‍കിയത് ഇവരാണ്. ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമായതോടെ ഇപ്പോള്‍ നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹ തീയതികള്‍ വരെ നിശ്ചയിച്ചിരിക്കുകയാണ് പാപ്പരാസികള്‍. ഇതിനിടയിലാണ് ഇവരുടെ ബന്ധത്തിലെ നിര്‍ണ്ണായക കണ്ണിയായ ഒരു ഹോളിവുഡ് സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍ വരുന്നത്- ഡ്വായിന്‍ ജോണ്‍സണ്‍.
ബോളിവുഡിലെയും ഹോളിവുഡിലെയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നികിനും പ്രിയങ്കയ്ക്കും ഒപ്പം ജോലി ചെയ്തിട്ടുള്ള ഒരേയൊരു സൂപ്പര്‍താരമാണ് ഡ്വായിന്‍ ജോണ്‍സ്. റോക്കിനൊപ്പം ബോ വാച്ച് എന്ന സിനിമയിലാണ് പ്രിയങ്ക അഭിനയിച്ചത്. ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച ജുമാന്‍ഡി വെല്‍ക്കം ടു ദി ജംഗിള്‍ എന്ന സിനിമയില്‍ റോക്കിന്റെ സഹതാരമായിരുന്നു നിക്. ഇത് ചൂണ്ടിക്കാട്ടിയാണ് ഒരു അന്താരാഷ്ട മാസികയുടെ അഭിമുഖത്തില്‍ റോക്കിന് ഇവരുടെ ബന്ധത്തിലുള്ള പങ്കിനെക്കുറിച്ച് ചോദ്യമുയര്‍ന്നത്.
സാക്ഷാന്‍ റോക്കിനോട് തന്നെയായിരുന്നു ചോദ്യം. ചോദ്യത്തിന് മറുപടി പറയുന്നത് മുന്‍പ് റോക്ക് മറ്റൊരു ചോദ്യം ചോദിച്ചു. ഇരുവരും സന്തോഷമായിരിക്കുന്നോ എന്ന്. സന്തോഷത്തോട ഇരിക്കുന്നു എന്ന് മറുപടി ലഭിച്ചപ്പോള്‍ എങ്കില്‍ അവരെ കൂട്ടിയിണക്കിയതിന്റെ ക്രഡിറ്റ് താന്‍ എടുക്കുന്നു എന്നായിരുന്നു റോക്കിന്റെ മറുപടി. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജുമാന്‍ജി സന്ദര്‍ശനത്തിലൂടെ തനിക്ക് ഏകദേശം രൂപം ലഭിച്ചിരുന്നു എന്ന് പിന്നീട് റോക്ക് പറഞ്ഞു. ഏതായാലും സാക്ഷാല്‍ റോക്ക് തന്നെ പ്രിയങ്കയുടെയും നിക്കിന്റെയും ബന്ധത്തില്‍ ഇടനിലക്കാരനായിരുന്നു എന്ന് തന്നെ വിശ്വസിക്കാനാണ് ഇപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടം.
ഇരുവരും തമ്മിലുള്ള വിവാഹം വൈകാതെ ഉണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. അടുത്തിടെ നിക്കിന്റെ കസിന്റെ വിവാഹത്തില്‍ പ്രിയങ്കാ ചോപ്ര പങ്കെടുത്തിരുന്നു. പ്രിയങ്കയുടെ കുടുംബത്തിനൊപ്പം ജൂണില്‍ ഒരാഴ്ചയോളം അവധിക്കാലം ചിലവഴിക്കാന്‍ നിക്കും എത്തിയിരുന്നു.