ഹനാനെക്കുറിച്ചുള്ള നല്ല വാർത്തകളും ഒപ്പം വിമർശനങ്ങളും ഏറിവരുന്നതിനിടെ പിന്തുണയുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്. നൂറു കണക്കിന് കഠിനാധ്വാനികൾക്ക് പ്രചോദനമാകുന്ന അതിജീവനത്തിൻറെ കഥയാണ് ഹനാൻറേതെന്നും റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്ന ആളായിരുന്നു നമ്മുടെ പ്രധാനമന്ത്രിയെന്നും കണ്ണന്താനം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം
'#Kerala sharks stop attacking #Hanan. I’m ashamed. Here is a girl trying to put together a shattered life. You vulture
വിദ്യാഭ്യാസത്തിനും കുടുംബത്തെ സംരക്ഷിക്കുന്നതിനുമായി ഹനാൻ നടത്തുന്ന അതി ജീവനത്തിന്റെ കഥ മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. നമ്മുടെ കൊച്ചു കേരളത്തിൽ ഇതുപോലുള്ള അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിന് കഠിനാധ്വാനികൾക്ക് പ്രചോദനമാകുന്ന അതിജീവനത്തിന്റെ കഥയാണ് ഹനാനിന്റേത്. സ്‌കൂൾ പഠന ചിലവുകൾക്കും സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനുമായി മീൻ വിൽപ്പന നടത്തിയ ഹനാൻ പൊരുതി കയറുന്ന കൗമാര കാലത്തിന്റെ പ്രതീകമാണ്. നമ്മുടെ പ്രധാനമന്ത്രി റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്ന ആളായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതാനുള്ള അടങ്ങാത്ത ഇച്ഛശക്തി യാണ് അദ്ദേഹത്തെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ വരെ എത്തിച്ചത്. ജീവിതത്തെ പൊസിറ്റിവ് ആയി എടുത്തു മുന്നേറുന്നവർക്ക് മാത്രമേ നേട്ടങ്ങളും ഉണ്ടാക്കാൻ സാധിക്കൂ. വലിയൊരു ഭാവി ഹനാന് മുന്നിൽ തുറക്കാൻ എല്ലാവരും ഒരുമിക്കുക തന്നെ ചെയ്യും...