Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം മാറ്റിവെച്ച് വീട് ദുരിതാശ്വാസ ക്യാംപ് ആക്കി യുവാവിന്റെ മാതൃക

jayadeep

പ്രളയദുരിതത്തിൽ നാട് വിറങ്ങലിച്ചു നിന്നപ്പോൾ വിവാഹം മാറ്റിവെച്ച് വീട് ദുരിതാശ്വാസ ക്യാംപാക്കി മാറ്റി യുവാവിന്റെ മാത‍ൃക. കോട്ടയം ജില്ലയിലെ കുറിച്ചി നീലംപേരൂരിലുള്ള കെ.ജെ.ജയദീപ് ആണ് 19 നു നിശ്ചയിച്ചിരുന്ന തന്റെ വിവാഹം മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. കല്യാണത്തിനായി ഒരുക്കിയ പന്തലിൽ ദുരിത ബാധിതർക്കായി ഭക്ഷണമൊരുക്കുന്ന തിരക്കിലാണ് ജയദീപും കൂട്ടരുമിപ്പോൾ. 

പന്തലിൽ വിവാഹ സദ്യയ്ക്കു പകരം ദുരിത ബാധിതർക്കുള്ള വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പാൻ മുന്നിൽ തന്നെയുണ്ട് ജയദീപ്. വിഭവ സമാഹരണത്തിനും മറ്റ് സഹായങ്ങൾക്കും ചുക്കാൻ പിടിക്കാൻ കുടുംബാംഗങ്ങളും കൂട്ടുകാരും കൂടെയുണ്ട്.

വിശേഷ ചടങ്ങുകൾ പലരും മാറ്റിവെച്ചെങ്കിലും ഒരുപടി കൂടി കടന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നിൽ നിൽക്കുന്ന ജയദീപിനെ തേടി നിരവധി അഭിനന്ദനങ്ങളാണെത്തുന്നത്. ഒന്നും ചെയ്യാതെ പ്രളയം നോക്കി സുരക്ഷിത സ്ഥാനത്തിരിക്കുന്നവർക്ക് പ്രവര്‍ത്തിക്കാനുള്ള ഊർജമാണ് ജയദീപ്.