Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷകരോടൊപ്പം ഓണസദ്യയുണ്ട് ആലപ്പുഴ ജില്ലാ കലക്ടർ

collector-peter

രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മത്സ്യതൊഴിലാളിയുടെ വീട്ടില്‍ ഓണസദ്യയുണ്ട് ആലപ്പുഴ ജില്ലാകലക്ടർ എസ്.സുഹാസ് െഎ.എ.എസ്. വാടയ്ക്കൽ തയ്യിൽ വീട്ടിൽ പീറ്ററിന്റെ കുടുംബത്തോടൊപ്പമായിരുന്നു കലക്ടറുടെ ഓണസദ്യ. ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പീറ്ററിനൊപ്പം കലക്ടർ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ മകൻ സിൽവർ സ്റ്റാർ ഉൾപ്പടെ അഞ്ചു പേരോടൊപ്പം സെന്റ്.തെരേസ് എന്ന വെള്ളത്തിലാണ് പീറ്റർ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പീറ്ററിനും സംഘത്തിനും നന്ദി അറിയിച്ചാണു കലക്ടർ മടങ്ങിയത്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

തിരുവോണനാളിൽ രക്ഷകരിൽ ഒരാളുടെ വീട്ടിൽ ഓണമുണ്ണാൻ ജില്ല കളക്ടറെത്തി.

ജില്ലാ കളക്ടർ എസ്.സുഹാസ് തിരുവോണ നാളിൽ ഓണസദ്യ ഉണ്ടത് ദുരന്തത്തിൽ രക്ഷകനാകാൻ തന്റെ അടുത്ത് എത്തിയ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിൽ. വാടയ്ക്കൽ തയ്യിൽ വീട്ടിൽ പീറ്ററിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഓണസദ്യ. പീറ്റർ തന്റെ മകൻ സിൽവർ സ്റ്റാർ ഉൾപ്പടെ അഞ്ചു പേരാണ് രക്ഷാപ്രവർത്തനത്തിന് പോയത്.സിജോ, ഗോകുൽ ഗോപകുമാർ, അനുക്കുട്ടൻ എന്നിവരാണ് മറ്റുള്ളവർ.

ഓഗസ്റ്റ് 16ാം തിയതി രാവിലെ പീറ്റർ സെന്റ് തെരേസ എന്ന വള്ളവുമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. പീറ്ററും സഹപ്രവർത്തകരും ചേർന്ന് ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി കരയ്ക്കും ബോട്ടിലും എത്തിച്ചു. ദൗത്യത്തിൽ പങ്കെടുത്തതിന് നന്ദിയും പറഞ്ഞാണ് ജില്ലാ കളക്ടർ മടങ്ങിയത്. വള്ളം സെന്റ് തെരേസയ്‌ക്കൊപ്പം രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഹോളിക്രോസിന് നേതൃത്വം കൊടുത്ത പത്രോത് പാല്യത്തൈയിലും ജില്ലാ കളക്ടറെ കാണാൻ എത്തിയിരുന്നു. പായസമുൾപ്പടെയായിരുന്നു സദ്യ.