തന്റെ പിന്തുടർച്ചക്കാരിയായി എത്തി വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയ മുൻ മിസ് യൂണിേവഴ്സ് ചെൽസി സ്മിത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് സുസ്മിത സെൻ. ‘‘അവളുടെ ആ ചിരിയേയും മഹാമനസ്കതയേയും ഞാൻ സ്നേഹിക്കുന്നു. എന്റെ സുന്ദരിയായ സുഹൃത്തിന് നിത്യശാന്തി നേരുന്നു” സുസ്മിത സെൻ ട്വിറ്ററിൽ കുറിച്ചു.
43 കാരിയായ ചെൽസി കാൻസറിനു ചികിത്സയിലായിരുന്നു. 1995 ൽ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയ ചെൽസിയെ അന്ന് കിരീടം അണിയിച്ചത് സുസ്മിത സെൻ ആയിരുന്നു. പതിനഞ്ചു വർഷങ്ങൾക്കുശേഷമായിരുന്നു ഒരു അമേരിക്കക്കാരി വിശ്വസുന്ദരി മത്സര വേദിയിലെത്തിയത്. ചെൽസിയുടെ പഴയൊരു ചിത്രവും സുസ്മിത പങ്കുവെച്ചിട്ടുണ്ട്. 1994 ലാണ് സുസ്മിത സെൻ വിശ്വസുന്ദരി പട്ടം നേടുന്നത്.