Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾ ഇഷ്ടപ്പെടുന്നത് ഇൗ 5 ഗുണങ്ങളുള്ള പുരുഷന്മാരെ

love

വെളുത്ത് തുടുത്ത് ഫ്രീക്കായി നടന്നാലേ സ്ത്രീകൾക്ക് ആകർഷം തോന്നൂ എന്നൊരു ധാരണ പുരഷന്മാർക്കിടയിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ പുറംമോടിക്കു പകരം വ്യക്തിത്വത്തിനു പ്രാധാന്യം നൽകുന്നവരാണ് വലിയൊരു വിഭാഗം സ്ത്രീകളും. പുരുഷന്മാരിലെ ചില ഗുണങ്ങളാണ് സ്ത്രീകളിൽ ആകർഷണം ചെലുത്തുക. ഇതാ സ്ത്രീകളെ പുരുഷനിലേക്ക് ആകർഷിക്കുന്ന 5 ഗുണങ്ങൾ.

തമാശ ആസ്വദിക്കാനുള്ള കഴിവ്

തമാശ പറയാൻ കഴിവുള്ള പുരുഷന് വലിയ പ്രാധാന്യം നൽകുന്നവരാണ് സ്ത്രീകൾ. തമാശ പറയാൻ കഴിയുന്ന ആളോടൊപ്പം എപ്പോഴും സന്തോഷമായിരിക്കാൻ കഴിയുമെന്ന് സ്ത്രീകൾ ചിന്തിക്കും. അതുപോലെ തമാശകൾ ആസ്വദിച്ച് ചിരിക്കാനും നല്ല ഹ്യൂമർ സെൻസുള്ളവർക്ക് സാധിക്കും. മിക്ക സന്ദർഭങ്ങളിലും ഇവരുടെ മുഖത്തൊരു ചിരിയുണ്ടാകും. സുഹൃത്തുക്കളോടൊപ്പമോ മറ്റേതെങ്കിലും കൂട്ടത്തിൽ നിൽക്കുമ്പോഴും ഹ്യൂമർസെൻസുള്ള വ്യക്തി കേന്ദ്രബിന്ദുവാകും. ചുറ്റിലുമുള്ളവരുടെ ശ്രദ്ധ ഇയാളിലാകും. ഇത്തരം പുരുഷന്‍ സ്ത്രീകളെ വളരെയധികം ആകർഷിക്കും.

നിസ്വാർഥത, ദയ

ബുദ്ധിമുട്ടനുഭവിക്കുന്ന സഹജീവികളോട് കരുണയോടു കൂടി പെരുമാറുക. നിസ്വാർഥമായി അവർക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്യുക. പുറംമോടിയേടു തോന്നുന്നതിനേക്കാൾ ആകർഷണമാണ് ഇൗ സ്വഭാവമുള്ള പുരുഷനോട് സ്ത്രീക്കു തോന്നുക. പുരുഷന്റെ മനസ്സിന്റെ വലുപ്പത്തിന് വളരെയേറെ പ്രാധാന്യം സ്ത്രീ നൽകുന്നുണ്ട്. വലുപ്പ–ചെറുപ്പമില്ലാതെ ഏതു വ്യക്തിയോടും മാന്യമായി പെരുമാറുന്ന പുരുഷനെ ബഹുമാനത്തോടു കൂടിയാണ് കാണുക. 

സംസാരശേഷി

ആളുകളെ മനസ്സിലാക്കി സംസാരിക്കാനുള്ള കഴിവ് വളരെ പ്രധാനപ്പെട്ടതാണ്. സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട വിഷയം സംസാരിക്കണം. കഥ പറയുന്നതുപോലെ മനോഹരമായി വേണം സംസാരിക്കാൻ. അവരെ ബോറടിപ്പിക്കുകയല്ല, കൗതുകം വളർത്തുകയാണ് സംസാരത്തിലൂടെ ചെയ്യേണ്ടത്. നിങ്ങളോടു സംസാരിക്കാൻ അവർക്കു തോന്നണം. 

ആത്മവിശ്വാസം 

എന്തു പ്രതിസന്ധി വന്നാലും നേരിടാന്‍ തക്കവണ്ണം ആത്മവിശ്വാസമുള്ളവനായിരിക്കണം പുരുഷൻ. സംസാരത്തിലും ശാരീര ഭാഷയിലും പ്രവ‍ൃത്തിയിലും ഇൗ മനോഭാവം ഉണ്ടായിരിക്കണം. ഇത്തരം പുരുഷന്മാർ ഏതെരാവസ്ഥയിലും കൂടെ നിൽക്കുമെന്ന് സ്ത്രീക്ക് വിശ്വസിക്കും. പ്രയാസങ്ങൾ വരുമ്പോൾ ആത്മവിശ്വാസവും പിന്തുണയും നൽകാൻ സാധിക്കുന്ന പുരുഷന്‍  ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. 

കൗതുകം നിലനിർത്തുക

നിങ്ങളെക്കുറിച്ചുള്ള സർവകാര്യങ്ങളും തുറന്ന് പറയാതിരിക്കുക. എല്ലാം അറിഞ്ഞു കഴിഞ്ഞാൽ കൗതുകം നഷ്ടപ്പെടും. പുരുഷനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹം സ്ത്രീകളെ കൂടുതൽ ആകർഷിക്കും. അതുകൊണ്ട് തന്നെ ആദ്യമേ തന്നെ നിങ്ങളെ പൂർണമായും വെളിപ്പെടുത്തരുത്. നിഗൂഡതയുടെ ചെറിയൊരു  മറ നിലനിർത്തുക. നിങ്ങളെക്കുറിച്ച് പുതിയ കാര്യങ്ങൾ വെളിപ്പെടുത്തി എന്നും അത്ഭുതപ്പെടുത്തുക.