Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷന്മാരുടെ സങ്കല്പത്തിലുള്ളത് ഈ ഗുണങ്ങളുള്ള സ്ത്രീകൾ

husband-wife

നിന്റെ സങ്കല്പത്തിലെ െപൺകുട്ടി എങ്ങനെയാണ്? ഒരിക്കലെങ്കിലും പുരുഷന്മാർ ഇൗ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടാകും. പുരുഷന്‍ സ്ത്രീയിൽനിന്നു പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അതാണ് അവന്റെ സങ്കല്പങ്ങൾക്കു രൂപം നൽകുന്നത്. പുരുഷന്മാർ സ്ത്രീയിൽ ഇഷ്ടപ്പെടുന്ന ഗുണങ്ങൾ ഇവയെല്ലാമാണ്.

കുടുംബ സേനേഹി 

കുടുംബത്തെ ഒന്നിപ്പിച്ചു നിർത്താനും സന്തോഷത്തോ‌ടെ മുന്നോട്ട് നയിക്കാനും സ്ത്രീക്ക് കഴിയണമെന്ന് പുരുഷന്‍ വിശ്വസിക്കുന്നു.   തന്റെ കുടുംബാംഗങ്ങളെ സ്നേഹത്തോടെ സ്വീകരിക്കാനും മനസ്സിലാക്കാനും അവൾക്കു കഴിയണമെന്നു അവൻ സ്വപ്നം കാണുന്നു. അവൾ എപ്പോഴും പ്രഥമ പരിഗണന നൽകേണ്ടത് താനും മക്കളുമടങ്ങുന്ന കുടുംബത്തിനാണെന്ന് പുരുഷൻ ആഗ്രഹിക്കുന്നു. 

കനിവുള്ള ഹൃദയം 

മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുന്ന വിശാല മനസ്സ് സ്ത്രീയ്ക്കു ഉണ്ടാകണം. പുരുഷന്മാർ ഏറെ പ്രതീക്ഷിക്കുന്ന ഗുണമാണിത്. മറ്റുള്ളവരെ സഹായിക്കാൻ പുരുഷൻ തയാറാകുമ്പോൾ തടസ്സങ്ങൾ ഉന്നയിക്കാനാല്ല, സഹായിക്കാന്‍ അവൾ മുന്നിട്ടു നിൽക്കണമെന്നു പുരുഷൻ ആഗ്രഹിക്കും.

റെ‌ാമാന്റിക്

പ്രണയം. പ്രണയം കൊണ്ട് തന്നെ ആകർഷിക്കാനും ഉത്തേജിപ്പിക്കാനും അവൾക്കു കഴിയണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്മാരില്ല. സ്ത്രീയിലെ പ്രണയം ഒരിക്കലും അവസാനിക്കരുതെന്നും എന്നും തന്നെ പ്രണയിച്ചുകൊണ്ടിരിക്കണമെന്നും പുരുഷൻ സ്വപ്നം കാണുന്നു. 

ബുദ്ധിമതി

സൗന്ദര്യത്തേക്കാൾ ബുദ്ധിക്ക് പ്രാധാന്യം കൽപിക്കുന്ന ലോകമാണിത്. സമർത്ഥയായ സ്ത്രീയെ പുരുഷന്‍ ബഹുമാനിക്കും. സ്ത്രീയുടെ അറിവ് തനിക്ക് അഭിമാനമായി മാറുമെന്ന് പുരുഷൻ വിശ്വസിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ഉയരാനും കാര്യങ്ങൾ ഏറ്റെടുത്ത് നടത്താനും  പര്യാപ്തതയുള്ള സ്ത്രീ പുരുഷ സങ്കല്പത്തിലെ നിറസാന്നിധ്യമാണ്. 

സ്വപ്നങ്ങളുള്ളവൾ

സ്വന്തമായ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള സ്ത്രീക്ക് പുരുഷന്റെ ആഗ്രഹങ്ങൾ തിരിച്ചറിയാനും ഒപ്പം നിൽക്കാനും സാധിക്കും. ഭാവിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്വപ്നം കാണുന്നവൾ പുരുഷന് ശക്തി പകർന്ന് ഒപ്പം നിൽക്കും. സ്വപ്നങ്ങൾ കാണാനുള്ള സ്തീയുടെ ഗുണം പുരുഷൻ വളരെ പ്രതീക്ഷയോടെ കാണുന്നതാണ്.

കഷ്‌‌‌ടപ്പെടാൻ തയാറായവൾ

പുരുഷനും കുടുംബത്തിനും വേണ്ടി കഷ്ടപ്പാടുകൾ സഹിക്കാൻ തയാറാവണം . ഏതൊരു പ്രതിസന്ധി ഘട്ടത്തിലും പോരാടാൻ സ്ത്രീയിലെ ഇൗ ഗുണം പുരുഷന് ശക്തി പകരും. തനിക്കുവേണ്ടി ത്യാഗം സഹിക്കുന്ന സ്ത്രീകളാണ് സ്വപ്നങ്ങളിലെ അവരുടെ നായികമാർ.

ബന്ധങ്ങൾ വളർത്താനുള്ള കഴിവ്

സമൂഹവുമായി ബന്ധം പുലർത്തുന്ന സൗഹൃദ സ്വഭാവമുള്ളവളാണ് പുരുഷൻ പ്രാധാന്യം നൽകുന്ന മറ്റൊരു ഗുണം. ഇതുവഴി കുടുംബവും സമൂഹവും ഏതൊരു ഘട്ടത്തിലും തനിക്കൊപ്പമുണ്ടെന്ന് ഉറപ്പ് വരുത്താൻ പുരുഷന് സാധിക്കുന്നു. കുടുംബത്തിന്റെ സാമൂഹിക ഉന്നമനത്തിന് കരുത്താവണം സ്ത്രീ. 

ഹ്യൂമർസെൻസ് 

തമാശ പറയാനും ആസ്വദിക്കാനും കഴിവുള്ള സ്ത്രീ കുടുംബത്തിൽ സന്തോഷം സൃഷ്ടിക്കും. പരസ്പരം കളിയാക്കിയും തമാശ പറഞ്ഞും ഒപ്പം നിൽക്കുന്ന പെണ്ണ് പുരുഷന്റെ സ്വപ്നമാണ്.