എത്ര വലിയ താരമായാലും തിരക്കേറിയാലും ആര്യയെ അല്ലാതെ മറ്റൊരാളെ ഭർത്താവായി സങ്കൽപ്പികാനാകില്ലെന്ന് തുറന്നുപറഞ്ഞ് അബർനദി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അബർനദി ആവർത്തിച്ചിരിക്കുന്നത്. ജി.വി.പ്രകാശ് നായകനായി അഭിനയിക്കുന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് അബർനദി.
തമിഴ് നടൻ ആര്യയ്ക്ക് ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരിൽ സംഘടിപ്പിച്ച റിയാലിറ്റി ഷോയിലെ മല്‍സരാര്‍ഥി കൂടിയായിരുന്നു ഇവര്‍. ആര്യയുടെ വധുവാകാൻ എന്തുകൊണ്ടും യോജിച്ചയാളെന്ന് ആരാധകരെല്ലാം അഭിപ്രായപ്പെട്ട മൽസരാർഥിയായിരുന്നു അബർനദി.
‘കുറച്ചു കൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്റെ ചിന്താഗതിക്ക് യാതൊരു മാറ്റവുമില്ല. ആര്യയെ മാത്രമേ വിവാഹം ചെയ്യൂ. അതിന് സാധിച്ചില്ലെങ്കില്‍ കല്യാണം കഴിക്കുന്നില്ല. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്റെ ജോലിക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം.’- അബര്‍നദി പറഞ്ഞു.