Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യകയാണോ എന്ന് ചോദ്യം, കിടിലൻ മറുപടിയുമായി ആര്യ

arya-rohit-replay-question-about-virginity

തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നതിൽ ശ്രദ്ധാലുവാണ് സിനിമ-സീരിയൽ താരം ആര്യ. നിരവധിപേര്‍ സമൂഹമാധ്യമങ്ങളിൽ താരത്തിനെ പിന്തുടരുന്നുണ്ട്. ഈ വർഷത്തിന്റെ അവസാനത്തിൽ ആരാധകർക്കു ചോദ്യങ്ങൾ ചോദിക്കാൻ ആര്യ അവസരമൊരുക്കിയിരുന്നു. 

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്കു താരം മറുപടി നൽകിയത്. ഇതിനിടയിലാണു കന്യകയാണോ എന്ന ചോദ്യം ആര്യയെ തേടി എത്തിയത്. എന്നാൽ ഈ ചോദ്യത്തിന് മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്. 

arya-rohit (2)

കഴിഞ്ഞു പോകുന്ന വർഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാൻ പഠിച്ച കാര്യങ്ങൾ പറയാൻ ഈ ഒരു ജാലകം മതിയാവില്ലെന്നു ആര്യ കുറിച്ചു. ആര്യയോടുള്ള ആരാധനയും സ്നേഹവും അറിയിക്കുന്നതായിരുന്നു കൂടുതൽ സന്ദേശങ്ങളും, ഇതിനെല്ലാം താരം മറുപടിയും നൽകി. 

arya-rohit4

മാസങ്ങൾക്കു മുൻപാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എൻജിനീയറുമായ രോഹിത് ആണ് ആര്യയുടെ ഭർത്താവ്. ഏക മകൾ റോയ. 

related stories
Access Denied

Access Denied

You don't have permission to access "http://www.manoramaonline.com/gdpr.html" on this server.

Reference #18.d107d417.1745524283.4bf1537c

https://errors.edgesuite.net/18.d107d417.1745524283.4bf1537c