നമ്മുടെ കുട്ടിക്കാലം കളറാക്കിയ ഈ കളിബോട്ടിന്റെ കഥ
പണ്ട് ഉത്സവത്തിനും പെരുന്നാളിനും ചിന്തിക്കടകളിൽനിന്ന് ഈ ബോട്ടും വാങ്ങി വന്ന്, കുഴലിൽ വെള്ളം നിറച്ച്, പാത്രത്തിൽ ഇറക്കിവച്ച്, തിരി കത്തിച്ചുവയ്ക്കുന്നതോടെ ബോട്ടും അവധിക്കാലവും ഓടിത്തുടങ്ങും! ഈ ബോട്ടുണ്ടാക്കിയിരുന്ന ഒരു കാരണവർ ഇപ്പോഴും ചിങ്ങവനത്തുണ്ട്, തുണ്ടിയിൽ സുകുമാരൻ. കോവിഡിനു ശേഷം ബോട്ടു

പണ്ട് ഉത്സവത്തിനും പെരുന്നാളിനും ചിന്തിക്കടകളിൽനിന്ന് ഈ ബോട്ടും വാങ്ങി വന്ന്, കുഴലിൽ വെള്ളം നിറച്ച്, പാത്രത്തിൽ ഇറക്കിവച്ച്, തിരി കത്തിച്ചുവയ്ക്കുന്നതോടെ ബോട്ടും അവധിക്കാലവും ഓടിത്തുടങ്ങും! ഈ ബോട്ടുണ്ടാക്കിയിരുന്ന ഒരു കാരണവർ ഇപ്പോഴും ചിങ്ങവനത്തുണ്ട്, തുണ്ടിയിൽ സുകുമാരൻ. കോവിഡിനു ശേഷം ബോട്ടു പണിപ്പുര അത്ര സജീവമല്ലെങ്കിലും കളിബോട്ടിനെ പറ്റി പറയുമ്പോൾ വല്ലാത്തൊരു ആവേശമാണ് ഈ ബോട്ടച്ഛന്
ഓർമയിൽ ഈ ബോട്ടിന്റെ നനുത്ത വെളിച്ചവും തിരി കത്തുന്ന ഗൃഹാതുരമായ മണവും , നമ്മൾ വാങ്ങിയ ബോട്ട് ഓടിത്തുടങ്ങിയതിന്റെ സന്തോഷ ശബ്ദവുമില്ലാത്ത കുട്ടിക്കാലമുണ്ടോ?
പക്ഷേ ഒന്നു രണ്ട് തവണ ഓടിക്കുമ്പോഴേക്കും ബോട്ട് കേടായിപ്പോയിട്ടില്ലേ?, അത് ബോട്ടിന്റെ പ്രശ്നമല്ല. ബോട്ടിന്റെ പുറകിലെ രണ്ട് പൈപ്പുകളിൽ ആദ്യം വെള്ളം നിറയ്ക്കണം. ഇനി ബോട്ട് വെള്ളം നിറച്ച പാത്രത്തിൽ ഇറക്കി വെക്കാം, ഇനി ആ തിരി കൂടി കത്തിച്ച് വെക്കുമ്പോൾ ബോട്ട് ഓടിത്തുടങ്ങും..
പക്ഷേ എങ്ങനെ എന്നു ചിന്തിച്ചിട്ടില്ലേ?
ബോയിലർ ചൂടാകുമ്പോൾ അതിൽ നമ്മൾ നേരത്തെ ഒഴിച്ച വെള്ളവും ചൂടാകും. അപ്പോൾ വെള്ളത്തിലെ മോളിക്യൂൾസ് വികസിച്ച് പൈപ്പിലെ വെള്ളത്തെ പുറത്തേക്കു തള്ളും. അപ്പോഴാണ് പോപ് പോപ് ശബ്ദത്തോടെ ബോട്ട് ഓടിത്തുടങ്ങുന്നത്. ഇനി ബോട്ട് നിർത്താൻ നേരം ഒരിക്കലും ഒറ്റയടിക്ക് വെള്ളത്തിൽനിന്നെടുക്കരുത്. ബോട്ട് വേഗം കേടായിപ്പോകും. കത്തിച്ചു വച്ച തിരി എടുത്തു മാറ്റിയശേഷം ബോട്ടും എടുക്കാം.
സുകുമാരന്റെ കളിബോട്ട് ചെറിയ പുള്ളിയൊന്നുമല്ല, പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന സിനിമയിൽ പൂവൊക്കെ വെച്ച് കേമനായി പോകുന്ന ബോട്ട് ഈ പണിപ്പുരയിൽനിന്നുണ്ടായതാണ്.
ഒന്നോ രണ്ടോ അല്ല , നീറ്റിലിറങ്ങിയതും ഡി കമ്മീഷൻ ചെയ്തതുമായ അനേകം ബോട്ടുകളുണ്ടായ ആലയാണിത്. ഇപ്പോൾ ഇവിടെ ബോട്ടുകളുണ്ടാക്കുന്നില്ല. എങ്കിലും ഏതൊക്കെയോ വെള്ളത്തിൽ ഒരിക്കൽ ഒഴുകിയ ബോട്ടുകളേ , ഇതാ ഇവിടെ നിങ്ങളുടെ അച്ഛൻ!
Content Summary : Nostalgic Toy Boat Maker Chingavanam Sukumaran