ഒരു കുഞ്ഞിന്റെ ജനനം മുതൽ ഭാവിയിലേയ്ക്കുള്ള ഓരോ ചുവടുവയ്പ്പിലും സ്വഭാവരൂപീകരണത്തിലുമെല്ലാം മാതാപിതാക്കൾക്ക് തുല്യ പ്രാധാന്യമുണ്ട്. കുട്ടിക്കാലത്ത് എല്ലാവർക്കും അവരുടെ സൂപ്പർഹീറോ അച്ഛൻ തന്നെയായിരിക്കും. സ്നേഹവും വാത്സല്യവും ആവോളം നൽകി മക്കളുടെ നല്ല നാളേയ്ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന

ഒരു കുഞ്ഞിന്റെ ജനനം മുതൽ ഭാവിയിലേയ്ക്കുള്ള ഓരോ ചുവടുവയ്പ്പിലും സ്വഭാവരൂപീകരണത്തിലുമെല്ലാം മാതാപിതാക്കൾക്ക് തുല്യ പ്രാധാന്യമുണ്ട്. കുട്ടിക്കാലത്ത് എല്ലാവർക്കും അവരുടെ സൂപ്പർഹീറോ അച്ഛൻ തന്നെയായിരിക്കും. സ്നേഹവും വാത്സല്യവും ആവോളം നൽകി മക്കളുടെ നല്ല നാളേയ്ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കുഞ്ഞിന്റെ ജനനം മുതൽ ഭാവിയിലേയ്ക്കുള്ള ഓരോ ചുവടുവയ്പ്പിലും സ്വഭാവരൂപീകരണത്തിലുമെല്ലാം മാതാപിതാക്കൾക്ക് തുല്യ പ്രാധാന്യമുണ്ട്. കുട്ടിക്കാലത്ത് എല്ലാവർക്കും അവരുടെ സൂപ്പർഹീറോ അച്ഛൻ തന്നെയായിരിക്കും. സ്നേഹവും വാത്സല്യവും ആവോളം നൽകി മക്കളുടെ നല്ല നാളേയ്ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രു കുഞ്ഞിന്റെ ജനനം മുതൽ ഭാവിയിലേയ്ക്കുള്ള ഓരോ ചുവടുവയ്പ്പിലും സ്വഭാവരൂപീകരണത്തിലുമെല്ലാം മാതാപിതാക്കൾക്ക് തുല്യ പ്രാധാന്യമുണ്ട്. കുട്ടിക്കാലത്ത് എല്ലാവർക്കും അവരുടെ സൂപ്പർഹീറോ അച്ഛൻ തന്നെയായിരിക്കും. സ്നേഹവും വാത്സല്യവും ആവോളം നൽകി മക്കളുടെ നല്ല നാളേയ്ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന അച്ഛന്മാർക്കായി ഒരു ദിനം നീക്കിവച്ചിട്ടുണ്ട്. ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണു ഫാദേഴ്സ് ഡേ ആയി ആഘോഷിക്കുന്നത്. ഈ വർഷം ജൂൺ 16നാണ് ലോക പിതൃദിനം.

ജീവിത തിരക്കിനിടയിൽ അച്ഛന്മാർക്കൊപ്പം അൽപം സമയം ചിലവഴിക്കാൻ നാം മറന്നു പോകുന്നുണ്ടോ? എന്നും കരുതലായി ഒപ്പമുണ്ടായിരുന്ന ആ കരങ്ങൾ ചേർത്തു പിടിക്കാനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് പിതൃദിനം. അമേരിക്കൻ യുദ്ധ സേനാനിയായിരുന്ന വില്യം സ്മാർട്ടിന്റെ മകളായ സൊണോറ സ്മാർട്ട് ഡോഡാണ് പിതൃദിന ആചരണത്തിന് തുടക്കം കുറിച്ചത്. അമ്മയുടെ മരണശേഷം സൊണോറയെയും അഞ്ചു സഹോദരന്മാരെയും വളർത്തിയിരുന്നത് വില്യം സ്മാർട്ട് ആയിരുന്നു.

ADVERTISEMENT

1909ൽ മാതൃദിനത്തെക്കുറിച്ചുള്ള ഒരു പ്രസംഗം കേട്ടതാണ് അച്ഛന്മാർക്ക് വേണ്ടി ഒരു ദിനം ഇല്ലാത്തതിനെ കുറിച്ച് സൊണോറയെ ചിന്തിപ്പിച്ചത്. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ ആറു മക്കളെ വളർത്തുന്ന തന്റെ അച്ഛനെപ്പോലെയുള്ളവരും ആദരിക്കപ്പെടേണ്ടവരാണെന്ന് സൊണോറ തിരിച്ചറിഞ്ഞു. അച്ഛന്റെ  ജന്മദിനമായ ജൂൺ അഞ്ച് പിതൃദിനമായി ആചരിക്കാനായിരുന്നു ഇവരുടെ ആഗ്രഹം. എന്നാൽ പ്ലാനിങ്ങിനായി കൂടുതൽ സമയം വേണ്ടിവന്നു. ഒടുവിൽ 1910 ജൂൺ 19ന് സൊണോറയുടെ നേതൃത്വത്തിൽ ആദ്യമായി പിതൃദിനം ആചരിക്കപ്പെട്ടു.

സൊണോറയുടെ ആഗ്രഹം പോലെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ പിതൃദിനത്തിന് വലിയ പ്രചാരം ലഭിച്ചു. 1913ൽ പ്രസിഡന്റ് വുഡ്രോ വിൽസൺ പിതൃദിന ആചരണത്തിന് അനുമതിയും നൽകി. പിന്നീട് വന്ന വർഷങ്ങളിൽ ഈ ആശയം ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനം ആഘോഷിക്കാനും തീരുമാനിച്ചു. 1936 ആയപ്പോഴേക്കും ദേശീയതലത്തിൽ രണ്ട് ഫാദേഴ്സ് ഡേ കമ്മിറ്റികൾ വരെ അമേരിക്കയിൽ രൂപീകരിക്കപ്പെട്ടു. അതിനുശേഷമാണ് ലോകത്താകമാനം പിതൃദിനം ആഘോഷിച്ചു തുടങ്ങിയത്.

Image Credits : Fotomay / Shutterstock.com
ADVERTISEMENT

അച്ഛനുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും എന്നെന്നേയ്ക്കും ഓർത്തുവയ്ക്കാവുന്ന ഒരുപിടി നല്ല നിമിഷങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഭൂരിഭാഗം ആളുകളും പിതൃദിനം നീക്കിവയ്ക്കുന്നത്. അച്ഛന് സമ്മാനങ്ങൾ നൽകിയും ഒരുമിച്ച് സമയം ചിലവഴിച്ചുമൊക്കെ ആളുകൾ ഈ ദിവസത്തെ മനോഹരമാക്കുന്നു. കുടുംബത്തിനുവേണ്ടി രാപകലില്ലാതെ അധ്വാനിക്കുകയും വഴിയിൽ വെളിച്ചമാവുകയും ചെയ്യുന്ന അച്ഛന്മാർക്ക് അവർ ഒരോ കുടുംബാംഗങ്ങൾക്കും എത്രത്തോളം പ്രിയപ്പെട്ടവരാണെന്ന് പറയാതെ പറഞ്ഞുകൊടുക്കുകയാണ് ഓരോ പിതൃദിനവും. പിതൃസ്ഥാനീയരായ എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ദിനം കൂടിയാണിത്.

പിതൃദിനം ആഘോഷിക്കാൻ മനസ്സു നിറയ്ക്കുന്ന സമ്മാനങ്ങൾ

ADVERTISEMENT

∙ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ പലപ്പോഴും സന്തോഷിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കാതെ പോകുന്നവരാണ് മിക്ക അച്ഛന്മാരും. നഷ്ടപ്പെട്ട ആ നല്ല നിമിഷങ്ങളുടെ സന്തോഷം അവർക്ക് പകർന്നു നൽകാൻ കുടുംബാംഗങ്ങളുമൊത്തുള്ള ഗെയിമുകൾ സംഘടിപ്പിക്കാം. ഈ നിമിഷങ്ങളുടെ ചിത്രങ്ങൾ പകർത്തി സൂക്ഷിക്കുകയും വേണം.

Representative image. Photo Credit: ViDI Studio/Shutterstock.com

∙ നിങ്ങളുടെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവം തയാറാക്കി നൽകി അദ്ദേഹത്തിന്റെ മനസ്സു നിറയ്ക്കാം. പാചകത്തിൽ അച്ഛനെയും ഒപ്പം കൂട്ടിയാൽ ആ നിമിഷങ്ങൾ കൂടുതൽ ആസ്വാദ്യകരമാകും.

∙ പഴയകാല ആൽബങ്ങളും ചിത്രങ്ങളും ഒരിക്കൽ കൂടി പുറത്തെടുത്ത് അച്ഛനമ്മമാരുമായി ഒരുമിച്ചിരുന്ന് അവ കണ്ടാസ്വദിക്കാം. പഴയ ഓർമ്മകളും നല്ല നിമിഷങ്ങളുമൊക്കെ ഒരിക്കൽ കൂടി പങ്കുവയ്ക്കാനുള്ള അവസരം ഇത് ഒരുക്കും.

∙ മാതാപിതാക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം സമയം തന്നെയാണ്. ഒരു ദിവസം മാതാപിതാക്കളുടെ സന്തോഷത്തിനായി പൂർണമായി നീക്കി വയ്ക്കാം. അവർക്കൊപ്പം കഥകൾ പറഞ്ഞും യാത്രകൾ നടത്തിയും സന്തോഷവും സ്നേഹംകൊണ്ട് പൊതിയാം. അച്ഛന്മാരുടെ ഒരു ആയുഷ്കാലത്തെ മുഴുവൻ പ്രയത്നത്തിന്റെയും ഭാരം ഇല്ലാതാക്കാൻ മനസ്സ് തുറന്നുള്ള ഈ സ്നേഹപ്രകടനത്തിലൂടെ സാധിക്കും.