വീട്ടുമുറ്റത്ത് ഭാര്യയുടെ കൂറ്റൻ പ്രതിമ സ്ഥാപിച്ച് സക്കർബർഗ്; സ്നേഹപ്രകടനം ഒരു വെല്ലുവിളിയാകുമോ എന്ന് ചോദ്യം
ജീവിതപങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മെറ്റയുടെ സിഇഒയും ശതകോടീശ്വരനുമായ മാർക്ക് സക്കർബർഗ്. തന്റെ ഉള്ളിലെ അടങ്ങാത്ത സ്നേഹത്തിന്റെ പ്രതീകമായി വീട്ടുമുറ്റത്ത് ഭാര്യ പ്രസ്സില്ല ചാനിന്റെ ഒരു കൂറ്റൻ പ്രതിമ തന്നെ സ്ഥാപിച്ചിരിക്കുകയാണ്

ജീവിതപങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മെറ്റയുടെ സിഇഒയും ശതകോടീശ്വരനുമായ മാർക്ക് സക്കർബർഗ്. തന്റെ ഉള്ളിലെ അടങ്ങാത്ത സ്നേഹത്തിന്റെ പ്രതീകമായി വീട്ടുമുറ്റത്ത് ഭാര്യ പ്രസ്സില്ല ചാനിന്റെ ഒരു കൂറ്റൻ പ്രതിമ തന്നെ സ്ഥാപിച്ചിരിക്കുകയാണ് അദ്ദേഹം. പ്രതിമയുടെ ചിത്രം സക്കർബർഗ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടതോടെ വൈറലായി കഴിഞ്ഞു.
ഭാര്യമാരുടെ ശിൽപങ്ങൾ നിർമിക്കുന്ന റോമൻ പാരമ്പര്യം തിരികെ കൊണ്ടുവരുന്നു എന്ന അടിക്കുറിപ്പോടെയാണ് സക്കർബർഗ് ശിൽപത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇളംനീല നിറത്തിലുള്ള ഉടലിനു മേലെ വെള്ളി നിറത്തിൽ ഒരു മേലങ്കി ധരിച്ചിരിക്കുന്ന രൂപത്തിലാണ് ശിൽപം. ഡാനിയേൽ അർഷാം ആണ് ശിൽപം നിർമിച്ചത്. വാസ്തുവിദ്യ, ശിൽപ കല, പെർഫോമൻസ് ആർട്ട് എന്നിവയുടെയെല്ലാം ഘടകങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ശില്‍പത്തിന്റെ നിർമാണം. തന്റെ ശിൽപത്തിനു സമീപത്തു നിൽക്കുന്ന പ്രസ്സില്ലയുടെ ചിത്രവും സക്കർബർഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇനി സക്കർബർഗിന് തന്നെ മിസ്സ് ചെയ്യാൻ കഴിയില്ല എന്ന അടിക്കുറിപ്പോടെ ഈ പോസ്റ്റ് പ്രസ്സില്ല സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിലും പങ്കുവച്ചു. ഭാര്യയോടുള്ള ആത്മാർത്ഥ സ്നേഹം ഇത്രയും മനോഹരമായി പ്രകടിപ്പിച്ച സക്കർബർഗ് മാതൃകയാണെന്ന തരത്തിലാണ് കമന്റ് ബോക്സിൽ പ്രതികരണങ്ങൾ നിറയുന്നത്. കേവലം ഒരു പ്രതിമ നിർമ്മിച്ചു എന്നതു മാത്രമല്ല ഇത്രയും മനോഹരമായി അത് ആവിഷ്കരിച്ചതിലൂടെ അത്രത്തോളം ആത്മാർഥമായ സ്നേഹപ്രകടനമാണ് സക്കർബർഗ് നടത്തിയതെന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
എത്ര വലിയ പദവിയിൽ എത്തിയിട്ടും മറ്റെന്തിനേക്കാളും അധികം പ്രാധാന്യം സക്കർബർഗ് എന്നും കുടുംബത്തിനു നൽകിയിട്ടുണ്ടെന്നും അതിനാൽ ഇതിൽ ആശ്ചര്യപ്പെടാൻ ഒന്നുമില്ല എന്നും കമന്റുകൾ എത്തി. നിങ്ങൾക്കായി ഒരു പ്രതിമ നിർമിക്കാൻ വരെ തയാറാകുന്ന ഒരു ഭർത്താവിനെ കണ്ടെത്താൻ കഴിയുമെങ്കിൽ അത്തരം സ്ത്രീകൾ ഏറ്റവും ഭാഗ്യം ചെന്നവരായിരിക്കും എന്നാണ് മറ്റൊരു കമന്റ്. പ്രസ്സില്ലയ്ക്കു വേണ്ടി ഒരു പ്രതിമ നിർമിക്കുമെന്ന് വർഷങ്ങളായി തമാശ രൂപേണ താൻ പറയാറുണ്ടായിരുന്നു എന്നും ഒരു കമന്റിനു മറുപടിയായി സക്കർബർഗ് കുറിക്കുന്നു. കൗതുകത്തിനായി പറഞ്ഞു തുടങ്ങിയ കാര്യം ഡാനിയേലുമായി സഹകരിക്കാൻ അവസരം കിട്ടിയതോടെ യാഥാർഥ്യമാക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൽ അല്‍പം ഉയർച്ച നേടുമ്പോൾ ജീവിതപങ്കാളിയെ രണ്ടാംതരമായി കണ്ട് പിന്തള്ളുന്നവർ സക്കർബർഗിനെ മാതൃകയാക്കണം എന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം കുടുംബ കാര്യങ്ങൾ നോക്കാൻ കഷ്ടപ്പെടുന്ന ഭർത്താക്കന്മാർക്ക് സക്കർബർഗിന്റെ ഭാര്യയോടുള്ള സ്നേഹപ്രകടനം ഒരു വെല്ലുവിളിയാകുമോ എന്നാണ് മറ്റു ചിലരുടെ ആശങ്ക. ലോകത്തുള്ള പല ഭർത്താക്കന്മാരുടെയും സമാധാനം ഈ ചിത്രം കണ്ടതോടെ നഷ്ടപ്പെട്ടിട്ടുണ്ടാവുമെന്നും കമന്റുകൾ ഉണ്ട്.