ബ്രിട്ടിഷ് രാജകുമാരൻ ഹാരിയും മേഗനും വേർപിരിയുന്നു? ബന്ധം വിളക്കിച്ചേർക്കാൻ കെയ്റ്റിനു സാധിക്കുമോ?
ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരൻ ഹാരി രാജകുമാരനും നടിയും മോഡലുമായ മേഗനും 2018 ൽ വിവാഹിതരായതിനുശേഷംവാർത്തകളിൽ ഇടം നേടാത്ത ദിവസങ്ങളില്ല എന്നുതന്നെ പറയാം. ഇവരുടെ വിവാഹവും രാജകുടുംബത്തിന്റെ ഔദ്യോഗിക പദവികളിൽ നിന്നുള്ള പടിയിറങ്ങലും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും എല്ലാം വാർത്താപ്രാധാന്യം നേടി.
ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരൻ ഹാരി രാജകുമാരനും നടിയും മോഡലുമായ മേഗനും 2018 ൽ വിവാഹിതരായതിനുശേഷംവാർത്തകളിൽ ഇടം നേടാത്ത ദിവസങ്ങളില്ല എന്നുതന്നെ പറയാം. ഇവരുടെ വിവാഹവും രാജകുടുംബത്തിന്റെ ഔദ്യോഗിക പദവികളിൽ നിന്നുള്ള പടിയിറങ്ങലും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും എല്ലാം വാർത്താപ്രാധാന്യം നേടി.
ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരൻ ഹാരി രാജകുമാരനും നടിയും മോഡലുമായ മേഗനും 2018 ൽ വിവാഹിതരായതിനുശേഷംവാർത്തകളിൽ ഇടം നേടാത്ത ദിവസങ്ങളില്ല എന്നുതന്നെ പറയാം. ഇവരുടെ വിവാഹവും രാജകുടുംബത്തിന്റെ ഔദ്യോഗിക പദവികളിൽ നിന്നുള്ള പടിയിറങ്ങലും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും എല്ലാം വാർത്താപ്രാധാന്യം നേടി.
ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരൻ ഹാരി രാജകുമാരനും നടിയും മോഡലുമായ മേഗനും 2018 ൽ വിവാഹിതരായതിനുശേഷംവാർത്തകളിൽ ഇടം നേടാത്ത ദിവസങ്ങളില്ല എന്നുതന്നെ പറയാം. ഇവരുടെ വിവാഹവും രാജകുടുംബത്തിന്റെ ഔദ്യോഗിക പദവികളിൽ നിന്നുള്ള പടിയിറങ്ങലും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും എല്ലാം വാർത്താപ്രാധാന്യം നേടി. എന്നാൽ കൊട്ടിഘോഷിക്കപ്പെട്ട ഹാരി - മേഗൻ ബന്ധത്തിന് തിരശ്ശീല വീഴാനൊരുങ്ങുന്നു എന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇരുവരും പരീക്ഷണാടിസ്ഥാനത്തിൽ വേർപിരിഞ്ഞു കഴിഞ്ഞു എന്നാണ് സൂചനകൾ.
അടുത്തിടെ ഹാരി നടത്തിയ സോളോ ഔട്ടിങ്ങുകളും സ്വഭാവത്തിലെ പ്രകടമായ മാറ്റവുമൊക്കെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടി എന്ന സംശയത്തിന്റെ ആക്കം വർധിപ്പിക്കുന്നുണ്ട്. ന്യൂയോർക്ക് അടക്കമുള്ള സ്ഥലങ്ങളിലേയ്ക്ക് തനിച്ചു നടത്തിയ യാത്രയിൽ ഹാരിയെ കൂടുതൽ സന്തോഷവാനായി കാണപ്പെട്ടു എന്നാണ് പ്രചരിക്കുന്ന വാർത്തകൾ. കൂടുതൽ ആളുകളുമായി സംസാരിക്കാനും പ്രസന്നതയോടെ ഇടപെടാനുമൊക്കെ ഹാരിക്ക് കഴിയുന്നു. വിവാഹബന്ധത്തിൽ തുടരുന്നതിനായി വീട്, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിങ്ങനെ പ്രിയപ്പെട്ടതെല്ലാം ഹാരിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സ്വന്തം സന്തോഷം വിലയായി നൽകിയാണ് മേഗനെ ഹാരി സന്തോഷിപ്പിക്കുന്നത് എന്നും പൊതുവേ അഭിപ്രായങ്ങൾ ഉണ്ട്.
അഞ്ചുവർഷം മുമ്പാണ് രാജകുടുംബത്തിലെ സീനിയർ പദവികൾ ഉപേക്ഷിച്ചു ഹാരിയും മേഗനും കലിഫോർണിയയിലേയ്ക്ക് താമസം മാറിയത്. രാജകുടുംബത്തിൽ നിന്നും മേഗൻ വിവേചനവും ദുരനുഭവങ്ങളും നേരിടേണ്ടി വന്നതോടെയാണ് കൊട്ടാരം വിട്ടത് എന്ന് ഇവർ വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ രാജകുടുംബാംഗങ്ങളുടെ പ്രതിച്ഛായ തന്നെ തകർക്കുന്ന തരത്തിൽ പല വെളിപ്പെടുത്തലുകളിലും ഇരുവരും ചേർന്ന് നടത്തി. അന്നുമുതലിങ്ങോട്ട് ഹാരിക്കും സഹോദരൻ വില്യം രാജകുമാരനും കുടുംബത്തിനുമിടയിൽ പ്രത്യക്ഷമായ ഭിന്നതകളും ഉടലെടുത്തു. പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് മേഗനാണെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചു.
സാഹചര്യങ്ങൾക്ക് മാറ്റം വരുത്താനും വില്യം - ഹാരി ബന്ധം പഴയതുപോലെ വിളക്കി ചേർക്കാനും കെയ്റ്റ് രാജകുമാരിക്ക് കഴിയുമെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ താൻ കുടുംബത്തിനു പുറത്തുള്ള വ്യക്തിയാണെന്ന് മേഗനു തോന്നുന്നതിനാൽ യുകെയിലേക്കോ രാജകുടുംബത്തിലേയ്ക്കോ മടങ്ങിവരാൻ ഇവർ ആഗ്രഹിക്കുന്നില്ല. അഭിപ്രായങ്ങളിൽനിന്ന് തെല്ലും വ്യതിചലിക്കാതെ കാര്യങ്ങൾ സ്വന്തം നിയന്ത്രണത്തിൽ നിർത്താനുള്ള മേഗന്റെ ശ്രമങ്ങൾ ഹാരിക്ക് സ്വാതന്ത്ര്യത്തോടെയുള്ള ജീവിതത്തിന് തടസമായേക്കും എന്നും കരുതുന്നുണ്ട്. പബ്ബും സുഹൃത്തുക്കളുമെല്ലാം ഉൾപ്പെട്ടിരുന്ന പഴയ ജീവിതം വീണ്ടെടുക്കണമെന്ന ഹാരിയുടെ ആഗ്രഹമാണ് ഇരുവരുടെയും വിവാഹ ബന്ധത്തിലെ ഉലച്ചിലിനുള്ള കാരണമെന്ന തരത്തിലും ചർച്ചകളുണ്ട്.
കുടുംബ പ്രശ്നങ്ങൾ നാൾക്കുനാൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രയൽ എന്ന നിലയിൽ ഇരുവരും വേർപിരിഞ്ഞു കഴിഞ്ഞു എന്ന സൂചനയാണ് നിലവിൽ പുറത്തുവരുന്നത്. ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഇരുവരും ഇതുവരെ ഒരുമിച്ചു മാത്രമേ പങ്കെടുത്തിട്ടുള്ളൂ. എന്നാൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ മേഗൻ തനിച്ചു പങ്കെടുത്തതായും വിവാഹമോതിരം ധരിച്ചിരുന്നില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹാരിയുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നും മേഗൻ വിട്ടുനിന്നതും വേർപിരിയലിന്റെ സൂചനയാണ് നൽകുന്നത്.
എന്നാൽ ഹാരിയും മേഗനുമായി അടുത്ത വൃത്തങ്ങൾ ഈ ഊഹാപോഹങ്ങളെല്ലാം പാടെ തള്ളിക്കളയുന്നുണ്ട്. വ്യക്തിഗത പ്രോജക്ടുകളിൽ ഇരുവരും കൂടുതൽ ശ്രദ്ധ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും ദാമ്പത്യ പ്രശ്നമായി ഇതിനെ കാണേണ്ടതില്ലെന്നുമാണ് ഇരുവരുമായി അടുപ്പും സൂക്ഷിക്കുന്നവരുടെ പ്രസ്താവന. പരസ്പരം പിന്തുണച്ചുകൊണ്ടു തന്നെ വ്യക്തിഗതമായ കരിയറിൽ മുന്നോട്ടുപോകാനുള്ള അവസരമാണ് ഇരുവരും ഒരുക്കുന്നത്. ഇരുവരുടെയും ബന്ധം ദൃഢമാണെന്നും ചില പ്രോജക്ടുകളിൽ വെവ്വേറെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ദമ്പതികൾ എന്ന നിലയിൽ മാനസിക ഐക്യത്തോടെയാണ് ഇവർ മുന്നോട്ടു പോകുന്നതെന്നുമാണ് വിശദീകരണം.