‘ഇതൊരു ജില്ലയായി പ്രഖ്യാപിച്ചൂടെ?’ 102 മക്കൾ, 578 പേരക്കുട്ടികള്: കസേറയുടെ വലിയ സന്തുഷ്ട കുടുംബം!
കുടുംബജീവിതത്തിനു വേണ്ടി കൂടുതൽ സമയം മാറ്റിവച്ചതിലൂടെയാണ് കിഴക്കൻ ഉഗാണ്ടയിലെ മുകിസ ഗ്രാമത്തിലെ എഴുപതുകാരനായ മുസാ ഹസാഹ്യ കസേറ മാധ്യമശ്രദ്ധ നേടുന്നത്. 12 ഭാര്യമാരുണ്ട് കസേറയ്ക്ക്.102 മക്കളും 578 പേരക്കുട്ടികളും അടങ്ങുന്നതാണ് കസേറയുടെ വലിയ കുടുംബം. ഏറ്റവും കൂടുതൽ കുട്ടികളുള്ള വ്യക്തി എന്ന കുറിപ്പോടെ

കുടുംബജീവിതത്തിനു വേണ്ടി കൂടുതൽ സമയം മാറ്റിവച്ചതിലൂടെയാണ് കിഴക്കൻ ഉഗാണ്ടയിലെ മുകിസ ഗ്രാമത്തിലെ എഴുപതുകാരനായ മുസാ ഹസാഹ്യ കസേറ മാധ്യമശ്രദ്ധ നേടുന്നത്. 12 ഭാര്യമാരുണ്ട് കസേറയ്ക്ക്.102 മക്കളും 578 പേരക്കുട്ടികളും അടങ്ങുന്നതാണ് കസേറയുടെ വലിയ കുടുംബം.
ഏറ്റവും കൂടുതൽ കുട്ടികളുള്ള വ്യക്തി എന്ന കുറിപ്പോടെ കസേറയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് അദ്ദേഹം മാധ്യമശ്രദ്ധനേടിയത്. ദ് ഇൻഡോ ട്രക്കർ എന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് കസേറയുടെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ നിരവധിപേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇതിനെ കുടുംബം എന്നു വിശേഷിപ്പിക്കുന്നത്? ഒരു ജില്ലയായി പ്രഖ്യാപിച്ചൂടെ? എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. അദ്ദേഹം ജീവിതം ആസ്വദിക്കുകയാണ് എന്നിങ്ങനെയുള്ള കമന്റുകളും എത്തി. അതേസമയം, ഇത്രയും വലിയ കുടുംബത്തിലെ ചെലവുകൾ എങ്ങനെ നടത്തും എന്ന ആശങ്കയും പലരും പങ്കുവച്ചു.
പത്തുവയസ്സുമുതൽ 50 വയസ്സുവരെ പ്രായമുള്ള മക്കളുണ്ട് കസേറയ്ക്ക്. 35 വയസ്സുകാരിയാണ് കസേറയുടെ ഏറ്റവും പ്രായം കുറഞ്ഞ ഭാര്യ. തന്റെ ആദ്യത്തെ കുട്ടിയുടെയും അവസാനത്തെ കുട്ടിയുടെയും പേര് മാത്രമേ ഓർമയുള്ളൂ എന്നാണ് കസേറ പറയുന്നത്. ചിലപ്പോഴൊക്കെ ഭാര്യമാരാണ് മക്കളുടെ പേര് ഓർമിക്കാൻ സഹായിക്കുന്നതെന്നും അദ്ദേഹം പറയുന്നു. രണ്ടര ഏക്കർ സ്ഥലത്ത് അടുത്തടുത്തായുള്ള കുടിലുകളിലാണ് കുടുംബാംഗങ്ങളുടെ താമസം. മുസയുടെ മക്കളും പേരക്കുട്ടികളും അടുത്തവീടുകളിലും മറ്റും ജോലിക്കുപോകുന്നുണ്ട്. തർക്കങ്ങളില്ലാതെ കുടുംബത്തെ മുറ്റോട്ടു കൊണ്ടുപോവുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നും കസേറ പറയുന്നു. മാസം തോറും കുടുംബങ്ങളുടെ ഒരു യോഗം വിളിക്കാറുണ്ട്. ഇനി കുടുംബത്തിലെ അംഗസംഖ്യ വർധിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.