25 വർഷത്തെ പരിചയം, കണ്ടത് ആ രണ്ട് സിനിമകൾ: ആമിറിനെ തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ഗൗരി

അറുപതാം ജൻമദിനത്തോടനുബന്ധിച്ചാണ് ആമിർ ഖാൻ പ്രണയിനി ഗൗരി സ്പ്രാറ്റിനെ ആരാധകർക്കു പരിചയപ്പെടുത്തിയത്. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവിൽ ആമിറിന്റെ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ബോളിവുഡ് ആരാധികയല്ലാത്ത ഗൗരി ആമിറിന്റെ രണ്ട് സിനിമകൾ മാത്രമാണ് കണ്ടിരിക്കുന്നത്. ഇപ്പോൾ എന്തുകൊണ്ട് ആമിറിനെ തന്റെ

അറുപതാം ജൻമദിനത്തോടനുബന്ധിച്ചാണ് ആമിർ ഖാൻ പ്രണയിനി ഗൗരി സ്പ്രാറ്റിനെ ആരാധകർക്കു പരിചയപ്പെടുത്തിയത്. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവിൽ ആമിറിന്റെ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ബോളിവുഡ് ആരാധികയല്ലാത്ത ഗൗരി ആമിറിന്റെ രണ്ട് സിനിമകൾ മാത്രമാണ് കണ്ടിരിക്കുന്നത്. ഇപ്പോൾ എന്തുകൊണ്ട് ആമിറിനെ തന്റെ പങ്കാളിയായി തിരഞ്ഞെടുത്തു എന്നതിനെ കുറിച്ച് മാധ്യമങ്ങളോടു പ്രതികരിച്ചിരിക്കുകയാണ് ഗൗരി.
ദയയും കെയറുമുള്ള ഒരാളെയായിരുന്നു പങ്കാളിയായി തിരഞ്ഞതെന്ന് ഗൗരി പറഞ്ഞു. അതുകൊണ്ടാണോ തന്നെ തിരഞ്ഞെടുത്തതെന്നായിരുന്നു ഗൗരി നടത്തിയ പ്രതികരണത്തിന് ആമിറിന്റെ മറുചോദ്യം. കഴിഞ്ഞ 25 വർഷമായി ആമിറിന് ഗൗരിയെ അറിയാം. എന്നാൽ രണ്ടുവർഷം മുൻപാണ് ഇരുവരും പ്രണയത്തിലാകുന്നത്. ‘എനിക്ക് ശാന്തതയും സമാധാനവും ലഭിക്കുന്ന ഒരാളെയാണ് ഞാൻ തിരഞ്ഞത്. അവളിൽ എനിക്കതു കണ്ടെത്താൻ കഴിഞ്ഞു.’ ആമിർ കൂട്ടിച്ചേർത്തു.
ആമിർ ഖാന്റെ ദിൽ ചാഹ്താ ഹേ, ലഗാൻ എന്നീ സിനിമകൾ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ഗൗരി പറഞ്ഞു. ഒരു സൂപ്പർസ്റ്റാറായല്ല പങ്കാളിയെ ഗൗരി കാണാൻ ആഗ്രഹിക്കുന്നതെന്നും ആമിർ വ്യക്തമാക്കി. ബെംഗളൂരിലായിരുന്നു ഗൗരി ജനിച്ചതും വളർന്നതും. ബ്ലൂ മൗണ്ടെയിൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഫാഷൻ കോഴ്സ് പഠിച്ചു. ലണ്ടനിൽ നിന്ന് സ്റ്റൈലിങ്ങും ഫൊട്ടോഗ്രാഫിയും പഠിച്ച ഗൗരിക്ക് മുംബൈയിൽ ഒരു സലൂൺ ഉണ്ട്. ആറ് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് ഗൗരി എന്നും റിപ്പോർട്ട് ഉണ്ട്.