ബോളിവുഡിലെ കില്ലാഡി സൂപ്പര്‍ ഹീറോ അക്ഷയ് കുമാറിന് ഇന്ത്യന്‍ സൈന്യത്തോടുള്ള സ്‌നേഹം ഏറെ പ്രശസ്തമാണ്. അത്തരം വേഷങ്ങളില്‍ അക്ഷയ് സിനിമകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അതു ഫീല്‍ ചെയ്യും. എന്നാല്‍ സിനിമയ്ക്കു പുറത്ത് അക്ഷയ് ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തീരെ ശ്രദ്ധിക്കപ്പെടാറില്ല. താരം ഒരിക്കലും അതിന് പബ്ലിസിറ്റി കൊടുക്കാറില്ലെന്നതാണ് വാസ്തവം.
അക്ഷയ് കുമാറിന്റെ നല്ല മനസിന്റെ മറ്റൊരു ഉദാഹരണം കൂടി പുറത്തുവന്നിരിക്കുന്നു. മാര്‍ച്ച് 11ന് ഛത്തീസ്ഗഡില്‍ നക്‌സലുകള്‍ കൊലപ്പെടുത്തിയ 12 ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് താരം 1.08 കോടി രൂപയാണ് സഹായം നല്‍കിയിരിക്കുന്നത്. ഇതു പുറത്തുപറഞ്ഞത് അക്ഷയ് അല്ല, സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ബേജി ഗ്രാമത്തില്‍ സിആര്‍പിഎഫിലെ 219 ബറ്റാലിയനില്‍ പെട്ട 12 ജവാന്‍മാരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.
ജയ്‌സല്‍മെര്‍ സെക്റ്റര്‍ നോര്‍ത്ത് ഡിഐജി അമിത് ലോധയുമായി അക്ഷയ് ഇതിനുശേഷം തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം താരം അന്വേഷിച്ചു. അതിനു ശേഷം കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അവരുടെയെല്ലാം അക്കൗണ്ട് നമ്പറുകളും അക്കി ചോദിച്ചു. ഓരോ കുടുംബത്തിനും 9 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കാനാണെന്ന് താരം പറഞ്ഞപ്പോള്‍ ലോധയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ബുധനാഴ്ച്ച ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ അക്കൗണ്ട് നമ്പറിലേക്ക് 9 ലക്ഷം രൂപ താരം ട്രാന്‍സ്ഫര്‍ ചെയ്തു. ട്വിറ്ററിലും ഫേസ്ബുക്കിലും സജീവമായ താരം എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ഇതുവരെ ഷെയര്‍ ചെയ്തിട്ടില്ല.