Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഠിനം ഈ യാത്ര; സ്‌കൂളിലെത്തുന്നത് മല കയറി !

Chinese Schoolchildren ബോർഡിങിൽ നിന്നു പഠിക്കുന്ന ഇവർക്ക് രണ്ടാഴ്ചയിലൊരിക്കൽ വീ‌ടുകളിലേക്കത്തണമെങ്കിൽ ഒരു വലിയ മല കടക്കണം

ബസും കാറും ഓട്ടോയുമൊക്കെ ഉണ്ടായിട്ടും സ്കൂളിലേക്കു പോകാൻ മടിപിടിച്ചിരിക്കുന്ന കുട്ടികളാണ് നമ്മുടെ നാട്ടിലുള്ളത്. അച്ഛനും അമ്മയും വാഗ്ദാനങ്ങളുടെ കൂമ്പാരം നൽകണം ഒന്നു ചിണുങ്ങാതെ സ്കൂളിലെത്തണമെങ്കിൽ. അത്തരത്തിലുള്ള കുട്ടികള്‍ കണ്ടു പഠിക്കേണ്ടതാണ് ചൈനയിൽ നിന്നുള്ള ഒരുകൂട്ടം കുട്ടികളുടെ ദുരിതം. കാരണം ഇവർക്കു സ്കൂളിലേക്കെത്താൻ വണ്ടിയോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ലെന്നു മാത്രമല്ല വലിയൊരു മല കയറിക്കടന്നാൽ മാത്രമേ പഠനം സാധ്യമാകൂ. സൗത്‌വെസ്റ്റ് ചൈനയിലെ അടുലെർ ഗ്രാമത്തിലെ നിവാസികളാണ് ഈ ദുരിതത്തിന്റെ ഇരകൾ.

Chinese Schoolchildren ആറിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ഇവരിൽ പലരും തൂങ്ങിപ്പിടിച്ച് പടികൾ കയറി മുകളിലേക്കെത്തുമ്പോഴേയ്ക്കും ക്ഷീണിച്ച് അവശരായിരിക്കും.

സിയാചൻ പ്രവിശ്യയിലെ ലിയാങ്ഷാൻയി യിലാണ് ഈ കഠിന യാത്രയുടെ കഥ വരുന്നത്. ബോർഡിങിൽ നിന്നു പഠിക്കുന്ന ഇവർക്ക് രണ്ടാഴ്ചയിലൊരിക്കൽ വീ‌ടുകളിലേക്കത്തണമെങ്കിൽ ഒരു വലിയ മല കടക്കണം, ആ മലയുടെ ഉയരം 2560 അടിയാണ്. ഇത്രയും ഉയരത്തിൽ കെട്ടിയിരിക്കുന്ന ഏണിപ്പടികൾ കയറി വേണം അവർക്കു മുകളിലേക്കെത്താൻ. ആറിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ഇവരിൽ പലരും തൂങ്ങിപ്പിടിച്ച് പടികൾ കയറി മുകളിലേക്കെത്തുമ്പോഴേയ്ക്കും ക്ഷീണിച്ച് അവശരായിരിക്കും. ഗ്രാമത്തിലെ പതിനഞ്ചോളം കുട്ടികളാണ് കഷ്ടപ്പെട്ടു പഠനം നടത്തുന്നത്. മുളകൾ കൊണ്ടു തയ്യാറാക്കിയ ഏണിപ്പടികൾ അത്രത്തോളം സുരക്ഷിതമല്ലെന്നറിയാമെങ്കിലും മക്കളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്നു കരുതി മാതാപിതാക്കളും അതിനനുവദിക്കുകയാണ്.

Chinese Schoolchildren സ്റ്റീൽ െകാണ്ടുള്ള ചവിട്ടുപടികൾ നിർമിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനത്തിൽ ആശ്വസിച്ചിരിക്കുകയാണ് അ‌ടുലെർ ഗ്രാമവാസികൾ

അതിനിടെ അടുലെർ ഗ്രാമവാസികൾക്ക് മലകടക്കാനായി ഉടൻ സ്റ്റീൽ കൊണ്ടുള്ള നല്ലൊരു വഴി നിർമ്മിച്ചു നൽകുമെന്ന് സർക്കാർ പറയുന്നുണ്ട്. ഗ്രാമത്തിലെ 72 കുടുംബങ്ങള്‍ക്കും ചന്തയിൽ പോകാനുള്ള വഴിയും ഇതുതന്നെയാണ്. ഗ്രാമത്തിൽ നല്ലൊരു റോഡ് പണിയാൻ പദ്ധതിയുണ്ടെങ്കിലും ഒട്ടും വികസനമെത്താത്ത പ്രദേശമായതിനാൽ ഭീമമായ ചിലവാകുമെന്നോർത്തു പിന്നോട്ടു നില്ക്കുകയാണ് സർക്കാർ. ഗ്രാമത്തില്‍ ജീവിക്കുന്നവരിലേറെയും പിന്നോക്ക സമുദായക്കാരുമാണ്. മരങ്ങളും മണ്ണുംകൊണ്ടു കെട്ടിപ്പടുത്ത വീടുകളാണ് ഏറെയും. ഇനി ഗ്രാമവാസികളിൽ ആർക്കെങ്കിലും അസുഖം ബാധിച്ചാൽ അ.ാളുടെ ശരീരത്തിൽ കയറുകെട്ടി രണ്ടുമൂന്നുപേർ ചേർന്നാണ് മുകളിലേക്കും താഴേയ്ക്കും എത്തിക്കുന്നത്. അപകടമായ യാത്രയ്ക്കിടിൽ ഗുരുതരമായി പരിക്കേറ്റവരും വീണു മരിച്ചവരുമുണ്ട്. സ്റ്റീൽ െകാണ്ടുള്ള ചവിട്ടുപടികൾ നിർമിക്കാമെന്ന സർക്കാരിന്റെ വാഗ്ദാനത്തിൽ ആശ്വസിച്ചിരിക്കുകയാണ് അ‌ടുലെർ ഗ്രാമവാസികൾ, ഇനിയെങ്കിലും തങ്ങളുടെ മക്കൾക്ക് മരണത്തെ ഭയക്കാതെ യാത്ര ചെയ്യാമെന്ന പ്രതീക്ഷയിൽ...