പ്രണയം അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. അനശ്വര പ്രണയ കഥകള്‍ എല്ലാം തന്നെ പറയുന്നത് ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രണയത്തെക്കുറിച്ചാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഭൂരിഭാഗം പേര്‍ക്കും പ്രണയം ഒരാളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. പ്രണയവും വിരഹവും പിരിഞ്ഞ ശേഷം വീണ്ടും ചേരുന്നതുമെല്ലാം സ്വാഭാവികം മാത്രമാണ്. എന്നാല്‍ ജീവിതത്തിലെ പ്രണയങ്ങളില്‍ യഥാര്‍ഥ പ്രണയം മൂന്ന് പേരോട് മാത്രമെ ഉണ്ടാകൂ എന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ഇത് മൂന്നും മൂന്ന് തരത്തിലുള്ള പ്രണയങ്ങളായിരിക്കുമെന്നും ഇവര്‍ വിവരിക്കുന്നു.
1. കഥകളിലെ പോലൊരു പ്രണയം
എല്ലാവരുടെയും ആദ്യ പ്രണയം സംഭവിക്കുക അവരുടെ കൗമാരക്കാലത്തോ യൗവ്വനത്തിന്‍റെ തുടക്ക കാലത്തോ ആയിരിക്കും. ഇതല്ല വൈകിയാണെങ്കിലും ആദ്യ പ്രണയം ഏതാണ്ട് പറഞ്ഞ് കേട്ട കഥകളില്‍ നിന്ന് നമ്മുടെ മനസ്സിലുണ്ടായ സങ്കല്‍പം പോലൊരു പ്രണയം ആയി നിലനിര്‍ത്താനാകും ശ്രമിക്കുക. ഈ പ്രണയത്തില്‍ എന്ത് വിട്ട് വീഴ്ചക്കും നമ്മള്‍ തയ്യാറാണ്. സ്വന്തം വീട്ടലും പുറത്തുമെല്ലാം കാണുന്ന കാഴ്ചകളിലെ പോലെ പ്രണയ ബന്ധം നിലനിര്‍ത്താന്‍ സ്വന്തം നിലപാടുകളെയും ആദര്‍ശങ്ങളെയും വേണമെങ്കില്‍ വ്യക്തിത്ത്വത്തെ തന്നെയും ത്യജിക്കുന്നത് ന്യായമാണെന്ന ചിന്തയായിരിക്കും ഈ കാലത്ത്. പ്രണയിക്കുന്ന രണ്ട് പേരേക്കാള്‍ പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് ആ ബന്ധം എങ്ങനെ കാണുന്നു എന്നതാകും ഈ പ്രണയത്തിലെ പ്രധാന ചിന്ത. പക്ഷെ വൈകാതെ ഈ പ്രണയം ഒരു പാഠം പഠിപ്പിക്കും. പ്രണയിക്കുന്ന ആളുടെ താല്‍പ്പര്യങ്ങളെ പോലെ തന്നെ പ്രധാനമാണ് നമ്മളുടെ താല്‍പ്പര്യങ്ങളുമെന്ന് വൈകാതെ തിരിച്ചറിയും.
2. കുഴഞ്ഞു മറിഞ്ഞ പ്രണയം
ഇത് പ്രണയത്തിന്‍റെ രണ്ടാമത്തെ സ്റ്റേജാണ്. രണ്ടാമത്തെ സ്റ്റേജില്‍ പങ്കാളി മറ്റൊരാളാകാം അല്ലെങ്കില്‍ ആദ്യ പ്രണയത്തിലെ തന്നെ രണ്ടാമത്തെ ഘട്ടവുമാകാം. ആദ്യ ഘട്ടത്തിൽ നിന്ന് പാഠമുള്‍ക്കൊണ്ട് വ്യത്യസ്തരായ പങ്കാളിയെ അല്ലെങ്കില്‍ വ്യത്യസ്തരെന്ന് നമ്മള്‍ വിശ്വസിക്കുന്ന പങ്കാളി ആകും ഈ പ്രണയത്തില്‍ ഉണ്ടാകുക. പങ്കാളിയെ സന്തോഷിപ്പിക്കാനായി കള്ളം പറയുന്നതും അവരെ തെറ്റിദ്ധരിപ്പിക്കുന്നതും എല്ലാം ഈ ഘട്ടത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇതെല്ലാം കൂടുതല്‍ പരാജയങ്ങളിലേക്കും തകര്‍ച്ചകളിലേക്കും നയിക്കും. ഈ ബന്ധത്തില്‍ സന്തോഷിക്കുന്ന സന്ദര്‍ഭങ്ങളേക്കാള്‍ തെറ്റ് ഏറ്റ് പറയാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമാകും സമയം കൂടുതല്‍ വിനിയോഗിക്കുക. ഈ ബന്ധത്തിലും യഥാര്‍ഥത്തിലുള്ള നമ്മുടെ വികാരങ്ങള്‍ മിക്കപ്പോഴും പുറത്ത് കാണിക്കാന്‍ സാധിക്കില്ല.
3. പക്വതയാര്‍ജ്ജിച്ച പ്രണയം
ഇത് പ്രണയത്തിന്‍റെ മൂന്നാമത്തെ സ്റ്റേജാണ്. പങ്കാളി സമാനമായിരിക്കാം അല്ലെങ്കില്‍ ഇതേ സ്റ്റേജുകളിലൂടെ കടന്ന് വന്ന മറ്റൊരാളായിരിക്കാം. സങ്കല്‍പ്പങ്ങളിലെ പെര്‍ഫക്ട് പ്രണയത്തേക്കാള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള തുറന്ന പ്രണയമാകും ഇത്. മറ്റ് പ്രണയങ്ങളേക്കാള്‍ ലഘുവായും അനായാസമായും ഈ ബന്ധം അനുഭവപ്പെടും.
പ്രണയത്തിലെ പങ്കാളിയുടെ ഗുണമേന്‍മകളെക്കുറിച്ചുള്ള സങ്കല്‍പ്പമെല്ലാം മാറ്റി വച്ച് അവര്‍ എങ്ങനെയാണോ അങ്ങനെ അംഗീകരിക്കാന്‍ നാം ശീലിക്കുന്നത് ഈ പ്രണയത്തിന്‍റെ ഘട്ടത്തിലാണ്. തിരിച്ചും ഇതേ പരിഗണന ലഭിക്കുമ്പോള്‍ നാം തിരിച്ചറിയും. ജീവിതത്തില്‍ പ്രണയം പെര്‍ഫക്ടായി അല്ലെങ്കില്‍ എല്ലാം തികഞ്ഞ ഒന്നായി കാണേണ്ട ആവശ്യമില്ല എന്ന്