Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ കറൻസി വിനിമയം – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ahalya Money Exchange

ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലം തുടങ്ങുകയാണ്, അതോടൊപ്പം പ്രവാസി ഇന്ത്യക്കാരും കുടുംബാംഗങ്ങളും ധാരാളമായി നാട്ടിലേക്ക് വരുന്ന ഒരു കാലഘട്ടം കൂടിയാണ് ജൂൺ–ജൂലൈ മാസങ്ങൾ. കേരളത്തിലേക്ക് ധാരാളമായി വിദേശ കറൻസികൾ, പ്രത്യേകിച്ച് ഗൾഫ് കറൻസികൾ എത്തിചേരുന്ന സമയമാണിത്. എന്നാൽ വിദേശ കറൻസി വിനിമയത്തെ സംബന്ധിച്ചും അതിന്റെ നിയമവശങ്ങളെ കുറിച്ചും പലപ്പോഴും നമ്മൾ പ്രവാസി മലയാളികൾ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ FEMA നിയമാവലി അനുസരിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ വിദേശ കറൻസി ഇടപാടുകളെകുറിച്ച് നിലവിലുണ്ട്. ഇക്കാര്യത്തിൽ ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട പൊതുവായ ചില കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1. വിദേശ കറൻസി ഏതുതന്നെയാവട്ടെ അതിന്റെ മൂല്യം 5000 ഡോളറിൽ കൂടുതൽ ആവാത്തിടത്തോളം കാലം കറൻസി കയ്യിൽ കൊണ്ടുവരുന്നതിന്  നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല.

2. തുക മേൽപറഞ്ഞതിൽ കൂടിയാൽ എയർപോർട്ടിൽ അതു വെളിപ്പെടുത്തേണ്ടതും അവർ തരുന്ന ഒരു Certificate (CDF) കയ്യിൽ സൂക്ഷിക്കേണ്ടതുമാണ്.

3. വിദേശ കറൻസി ഇന്ത്യയിലേക്ക് എത്ര വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ അത് 6 മാസത്തിനുള്ളിൽ ഏതെങ്കിലും ലൈസൻസിക്ക് കൊടുത്ത് ഇന്ത്യൻ കറൻസിയായി മാറ്റിയെടുക്കേണ്ടതുണ്ട്.

4. എൻആർഐ ആണെങ്കിൽ ഒരാൾക്ക് ഒരു മാസം 3000 ഡോളറിന് തുല്യമായ തുക മാത്രമാണ് ക്യാഷ് ആയി മാറ്റിയെടുക്കാൻ സാധിക്കുക. ബാക്കി തുക അക്കൗണ്ട് മുഖേന മാറ്റാവുന്നതാണ്.

5. വിദേശത്തെയും ഇന്ത്യയിലേയും വിനിമയ നിരക്കിന്റെ വ്യത്യാസം നോക്കിയിട്ടായിരിക്കണം കറൻസി കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.

ആർബിഐ ലൈസൻസ് ഉള്ള ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിനോ ബാങ്കിനോ ഇക്കാര്യത്തിൽ പ്രവാസികൾക്ക് വ്യക്തമായ മാർഗനിർദ്ദേശം നൽകുവാൻ കഴിയും. അതേ സമയം എൻആർഐ അല്ലാത്ത, ഇന്ത്യയിൽ സ്ഥിരതാമസക്കാരനായ ഒരു വ്യക്തിക്ക് യാത്രപോകുമ്പോൾ കയ്യിൽ കരുതാവുന്ന വിദേശ കറൻസിയുടെ മൂല്യം 3000 ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. ബാക്കി തുക Travelers Cheque, Draft, Travel Currency Card (TCC) മുതലായവയുടെ രൂപത്തിലും കൊണ്ടുപോകാം.

TCC യുടെ ആവിർഭാവം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു അനുഗ്രഹമാണ്. വിദേശത്തെ യാതൊരു ധനകാര്യ സ്ഥാപനത്തിന്റെയും സഹായമില്ലാതെ ഒരേ കാർഡ് തന്നെ swipe ചെയ്തുകൊണ്ട് വിവിധ രാജ്യങ്ങളുടെ കറൻസികളായി യഥേഷ്ടം ചെലവഴിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. തിരിച്ചുവരുമ്പോൾ ബാക്കി തുക ഉടൻ തന്നെ രൂപയിലേക്ക് മാറ്റുകയും ചെയ്യാം. ഏതാണ്ട് എല്ലാ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും TCC സൗകര്യം ലഭ്യമായിരിക്കും.

പ്രവാസിയാണെങ്കിലും അല്ലെങ്കിലും തങ്ങളുടെ വിദേശ കറൻസി ഇടപാടുകൾ ആർബിഐയുടെ ലൈസൻസ് ഉള്ള മണി എക്സ്ചേഞ്ച് വഴിയോ ബാങ്കുകൾ വഴിയോ മാത്രം നടത്തുക.

വിനിമയനിരക്കിന്റെ സൂചിക അനുകൂലമാണെങ്കിൽ വിദേശ കറൻസിയായിട്ടും അല്ലാത്ത പക്ഷം വിദേശത്തു വച്ചുതന്നെ രൂപയിലേക്ക് മാറ്റി അക്കൗണ്ട് മുഖേനയും കൊണ്ടുവരുന്നതായിരിക്കും ലാഭകരം. അതുകൊണ്ടുതന്നെ ഒരു പ്രവാസി രൂപയുടെ വിനിമയനിരക്കിൽ വരുന്ന വ്യതിയാനങ്ങള്‍ ദിവസേന ശ്രദ്ധിച്ചു കൊണ്ടിരിക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട്: അഹല്യ മണി എക്സ്ചേഞ്ച് & ഫിനാൻഷ്യൽ സർവീസ്സസ് പ്രൈവറ്റ് ലിമിറ്റഡ്

http://www.ahaliaexchange.in

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam