‘ആർത്തവ അവധി പൊരുതി നേടിയ സമത്വത്തിന് തിരിച്ചടിയാകും’; ബദൽ നിർദേശവുമായി ഗസൽ അലഗ്
ആർത്തവ അവധിക്ക് നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി രാജ്യസഭയിൽ മറുപടി നൽകിയതോടെ ആർത്തവ അവധിയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ഉയരുകയാണ്. സ്മൃതി ഇറാനി പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. ഇപ്പോഴിതാ ആർത്തവ

ആർത്തവ അവധിക്ക് നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി രാജ്യസഭയിൽ മറുപടി നൽകിയതോടെ ആർത്തവ അവധിയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ഉയരുകയാണ്. സ്മൃതി ഇറാനി പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. ഇപ്പോഴിതാ ആർത്തവ അവധിയെ പറ്റി പറഞ്ഞിരിക്കുകയാണ് പ്രമുഖ ബ്യൂട്ടി ബ്രാന്റായ മാമാ എർത്തിന്റെ സഹസ്ഥാപ ഗസൽ അലഗ്.
സ്ത്രീകൾക്ക് ശമ്പളത്തോടു കൂടി ആർത്തവ അവധി നൽകുന്നതിന് പകരമായുള്ള ബദൽ നിർദേശമാണ് ഗസൽ അലഗ് നൽകിയത്. വർക്ക് ഫ്രം ഹോം മികച്ച മാതൃകയാണെന്നാണ് അവർ വ്യക്തമാക്കിയത്. ‘ തുല്യ അവസരങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി നമ്മള്‍ നൂറ്റാണ്ടുകളായി പോരാടുകയാണ്. ആര്‍ത്തവ അവധിക്കായി പോരാടുന്നത് കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത ആ സമത്വത്തിന് തിരിച്ചടിയായേക്കാം. എന്താണ് മികച്ച പരിഹാരം? ആര്‍ത്തവ വേദന അനുഭവിക്കുന്നവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ (വര്‍ക്ക് ഫ്രം ഹോം) അനുവദിക്കണം’. ഗസല്‍ എക്സിൽ കുറിച്ചു.
ബുധനാഴ്ച രാജ്യസഭയിൽ എംപി മനോജ് കുമാർ ഝാ ആർത്തവ ശുചിത്വ നയത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചതോടെയാണ് വിഷയം വീണ്ടും ഉയർന്നു വന്നത്. ഇതോടെ ആർത്തവം ഒരു വൈകല്യമല്ലെന്നും ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ ആവശ്യമുള്ള ഒരു വൈകല്യമായി കണക്കാക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ, ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണെന്ന് സ്മൃതി ഇറാനി മറുപടി നൽകി.
ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യവും 10–19 വയസ്സുവരെയുള്ള കൗമാരക്കാരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് നിലവിലുള്ള ‘പ്രമോഷൻ ഓഫ് മെൻസ്ട്രൽ ഹൈജീൻ മാനേജ്‌മെന്റ് (എംഎച്ച്എം)’ പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.