ലോകത്തിലെ ഏറ്റവും ധനികയായ ‘സെൽഫ് മെയ്ഡ് വുമൺ’: ആരാണ് റാഫേല അപോണ്ടെ-ഡയമെന്റ്?
ഫോർബ്‌സിന്റെ 2023ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 43-ാം സ്ഥാനത്തെത്തിയ റാഫേല അപോണ്ടെ-ഡയമന്റ് ആ പട്ടികയിൽ ഇടംപിടിക്കുന്ന എക്കാലത്തെയും ഉയർന്ന റാങ്കുള്ള ധനികയാണ്. പാരമ്പര്യമായും കൈമാറി കിട്ടിയതോ അല്ലെങ്കിൽ ഭർത്താവിനൊപ്പം പടുത്തുയർത്തുന്ന സാമ്രാജ്യം പോലെയുമോ അല്ല, മറിച്ച് സ്വന്തം കഴിവും കഠിനാധ്വാനവും

ഫോർബ്‌സിന്റെ 2023ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 43-ാം സ്ഥാനത്തെത്തിയ റാഫേല അപോണ്ടെ-ഡയമന്റ് ആ പട്ടികയിൽ ഇടംപിടിക്കുന്ന എക്കാലത്തെയും ഉയർന്ന റാങ്കുള്ള ധനികയാണ്. പാരമ്പര്യമായും കൈമാറി കിട്ടിയതോ അല്ലെങ്കിൽ ഭർത്താവിനൊപ്പം പടുത്തുയർത്തുന്ന സാമ്രാജ്യം പോലെയുമോ അല്ല, മറിച്ച് സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികയായി തീർന്ന വ്യക്തിയാണ് റാഫേല അപോണ്ടെ-ഡയമന്റ്. അതുകൊണ്ടാണ് അവരെ ലോകത്തിലെ ഏറ്റവും ധനികയായ ‘സെൽഫ് മെയ്ഡ് വുമൺ’ എന്ന് വിളിക്കുന്നത്.
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയിൽ 28.6 ബില്യൺ ഡോളറിലധികം ആസ്തിയും 50% ഓഹരികളുമുള്ള ലോകത്തിലെ ഏറ്റവും ധനികയായ വനിതയാണ് റാഫേല അപോണ്ടെ-ഡയമന്റ്.ഫോർബ്സ് 2023 പട്ടിക പ്രകാരം റാഫേല അപോണ്ടെ-ഡയമന്റിന് 2860 കോടിയോളം ആസ്തിയുണ്ട്. പട്ടികയിലെ 43-ാമത്തെ ധനികയാണ് അവർ.
ഒരു ശതകോടീശ്വരി എന്ന നിലയിലുള്ള റാഫേലേയുടെ യാത്ര തുടങ്ങുന്നത് 1960-കളിൽ കാപ്രി ദ്വീപുകളിലേക്കുള്ള ഒരു യാത്രയ്ക്കിടെ കപ്പൽ ക്യാപ്റ്റനായിരുന്ന ഭർത്താവ് ജിയാൻലൂയിജിയെ കണ്ടുമുട്ടിയതോടെയാണ്.വിവാഹശേഷം ഇരുവരും സ്വിറ്റ്സർലൻഡിലേക്ക് പോവുകയും, ജിയാൻലൂഗി ഒരു ബാങ്കറായി ജോലി ആരംഭിക്കുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്കു ശേഷം, റാഫേല 200,000 ഡോളർ വായ്പയെടുത്ത് അവരുടെ ആദ്യത്തെ ഷിപ്പിങ് കാർഗോ സ്വന്തമാക്കി ഷിപ്പിങ് ബിസിനസ് ആരംഭിച്ചു. ചരക്കുകൾക്കായി ഏറ്റവും എളുപ്പമുള്ളതും കുറഞ്ഞതുമായ ഗതാഗതമാർഗ്ഗങ്ങൾ സൃഷ്ടിച്ചുകൊണ്ട്
റഫേല ആരംഭിച്ച പുതിയ ബിസിനസ് ആഫ്രിക്കയിലും യൂറോപ്പിലും അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. അങ്ങനെ ഭർത്താവിനോടൊപ്പം ചേർന്ന് അവർ 'മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി' സ്ഥാപിച്ചു. അതിൻറെ 50% ഓഹരി കയ്യാളുന്നത് റാഫേല അപോണ്ടെ-ഡയമൻ്റാണ്.
പതിയെ റാഫേലയുടെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കീഴിൽ 17 ഓളം പുതിയ കപ്പലുകളെത്തി. ഒപ്പം ഹോളിയുടെ ക്രൂയിസുകളും വന്നതോടെ റഫലയുടെ ബിസിനസ് നാൾക്കുനാൾ കോടികളിൽ നിന്നും കോടികളിലേക്ക് ഉയരാൻ തുടങ്ങി. 2020-2022 ലെ മഹാമാരിയുടെ കാലത്താണ് അവർ ഏറ്റവും കൂടുതൽ ലാഭം നേടിയത്. ഫോർബ്സ് പറയുന്നതനുസരിച്ച്, അവർ നിരവധി നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും ഈ കാലയളവിൽ നടത്തിയിട്ടുണ്ട്. ഇതിലൂടെ 2022 ൽ തന്നെ 28 ബില്യൺ ഡോളർ സമ്പാദിക്കാൻ റാഫെലയ്ക്ക് സാധിച്ചു.
എംഎസ്‌സി അഥവാ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി സ്ഥാപിതമായതിനു ശേഷം അഞ്ച് പതിറ്റാണ്ടിലേറെയായി, ഇന്നും കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും പ്രവർത്തനങ്ങളും പ്രൊഫൈലയുടെ കൈകളിലാണ്. ജിയാൻലൂഗിയും റാഫേലയും മാത്രമാണ് 50% വീതം ഓഹരിയുള്ള ഓഹരി ഉടമകൾ. ജിയാൻലൂയിജി കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനും അവരുടെ മകൻ ഡീഗോ പ്രസിഡന്റുമാണ്. എംഎസ്‌സി ഫൗണ്ടേഷന്റെ ബോർഡിൽ സേവനമനുഷ്ഠിക്കുന്ന റാഫേല, ക്രൂയിസ് കപ്പലുകളും ഇൻറീരിയർ ഡിസൈനിങ് അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്.
സ്വന്തം കഠിനാധ്വാനത്തിലൂടെ ഒരു സ്ത്രീ കൈവരിച്ച നേട്ടമാണ് ഈ പറഞ്ഞത്. ഭർത്താവിനൊപ്പം നിന്നുകൊണ്ട് തന്നെ അവർ ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയായി സ്വയം മാറ്റിയെടുത്തു. വിവാഹശേഷം ചെറിയ ജോലികൾ മാത്രം ചെയ്തു തുടങ്ങിയ ഒരു സാധാരണ വനിതയിൽ നിന്നുമാണ് റാഫേല അപ്പാണ്ടെ ഡയമന്റ് ഇന്നത്തെ സമ്പന്നയെന്ന പദവിയിലേക്ക് എത്തിച്ചേർന്നത്. ഫോക്സിന്റെ പട്ടികപ്രകാരം ലോകത്തിലെ ശതകോടീശ്വരന്മാരിൽ അധികവും പുരുഷന്മാരാണ്. വളരെ കുറച്ച് സ്ത്രീകൾ മാത്രമേ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളൂ. അവിടെയാണ് റഫേലാ വ്യത്യസ്തയാകുന്നത്. സ്വന്തം പ്രയത്നം കൊണ്ട് വെട്ടിപ്പിടിച്ച അവരുടെ സാമ്രാജ്യമാണ് അവർക്ക് ഇന്ന് കാണുന്ന സൗഭാഗ്യങ്ങൾ അത്രയും നൽകിക്കൊണ്ടിരിക്കുന്നത്.