വിശപ്പിനെക്കാൾ വലിയ അപകടമുണ്ടോ? ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ ആളായി ഇന്ത്യൻ വംശജ
ലണ്ടൻ ∙ ഇംഗ്ലിഷ് ചാനൽ നീന്തുന്നതിനിടയിലെ അപകടക്കെണിയെക്കാൾ പ്രിഷ ഥാപറിന് (16) പേടി, വിശന്നു കരയുന്ന കുട്ടികളുടെ മുഖം കാണുമ്പോഴാണ്. ഇന്ത്യയിലെയും യുകെയിലെയും കുട്ടികളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങൾക്കു പണം കണ്ടെത്താൻ വേണ്ടിയാണ് പ്രിഷ 34 കിലോമീറ്റർ നീന്തിയത്. 11 മണിക്കൂർ 48 മിനിറ്റ് കൊണ്ടു

ലണ്ടൻ ∙ ഇംഗ്ലിഷ് ചാനൽ നീന്തുന്നതിനിടയിലെ അപകടക്കെണിയെക്കാൾ പ്രിഷ ഥാപറിന് (16) പേടി, വിശന്നു കരയുന്ന കുട്ടികളുടെ മുഖം കാണുമ്പോഴാണ്. ഇന്ത്യയിലെയും യുകെയിലെയും കുട്ടികളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങൾക്കു പണം കണ്ടെത്താൻ വേണ്ടിയാണ് പ്രിഷ 34 കിലോമീറ്റർ നീന്തിയത്. 11 മണിക്കൂർ 48 മിനിറ്റ് കൊണ്ടു നീന്തിക്കയറി. ഇതോടെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ നേട്ടം കരസ്ഥമാക്കിയ വ്യക്തിയുമായി മാറി പ്രിഷ.
മഹാരാഷ്ട്രയിൽ നിന്നു യുകെയിലേക്കു കുടിയേറിയതാണ് പ്രിഷയുടെ കുടുംബം. ‘ഇത് സത്യമാണോ മിഥ്യയാണോ എന്നു വിശ്വസിക്കാൻ എനിക്ക് പ്രയാസമാണ്. ഞാൻ ഇംഗ്ലിഷ് ചാനൽ നീന്തിക്കയറി എന്ന വസ്തുത വിശ്വസിക്കാൻ സാധിക്കുന്നില്ല. പക്ഷേ, എനിക്കതില്‍ സന്തോഷം തോന്നുന്നു.’– എന്നാണ് ഇംഗ്ലിഷ് ചാനൽ നീന്തിക്കയറിയ ശേഷം പ്രിഷ പറഞ്ഞത്.
വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും പ്രിഷ വ്യക്തമാക്കി. ‘ഞാൻ എന്താണെന്ന് തെളിയിക്കാൻ എന്തെങ്കിലും വലിയ കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. വ്യത്യസ്തമായിരിക്കണമെന്ന് എന്നോട് തന്നെ നിരന്തരം പറഞ്ഞിരുന്നു. ഇവിടെ വംശീയ ന്യൂനപക്ഷങ്ങളായ ഏഷ്യൻ പെൺകുട്ടികൾ സ്പോർട്സിലേക്കും നീന്തലിലേക്കുമെല്ലാം വരണമെന്ന് ഞാനാഗ്രഹിക്കുന്നു. അവർക്കൊരു പ്രചോദനമാകണമെന്നും കരുതി.’– പ്രിഷ കൂട്ടിച്ചേർത്തു.
പഠനത്തിനൊപ്പം തന്നെയാണ് പ്രിഷയുടെ നീന്തൽ പരിശീലനവും. എല്ലാ വാരാന്ത്യത്തിലും ആറുമണിക്കുർ നീന്തൽ പരിശീലനത്തിനായി മാറ്റിവയ്ക്കും. ചിലപ്പോഴത് 10 മണിക്കൂർ വരെപോകും.