സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന വിഡിയോകൾ വൈറലാകുന്നതിനായി പലരും അതിസാഹസികമായ പ്രവൃത്തികൾ ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങൾ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ കുഞ്ഞിനെ അപകടരമായ രീതിയിൽ കയ്യിൽ തൂക്കിപ്പിടിച്ചിരിക്കുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന വിഡിയോകൾ വൈറലാകുന്നതിനായി പലരും അതിസാഹസികമായ പ്രവൃത്തികൾ ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങൾ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ കുഞ്ഞിനെ അപകടരമായ രീതിയിൽ കയ്യിൽ തൂക്കിപ്പിടിച്ചിരിക്കുന്ന ഒരു സ്ത്രീയുടെതാണ് വിഡിയോ.

ഒരു കിണറിന്റെ ആൾമറയിൽ ഇരിക്കുകയാണ് സ്ത്രീ. അവർ തന്റെ കുഞ്ഞിനെ ഒരു കയ്യിൽ കിണറിനകത്തേക്ക് തൂക്കിപിടിച്ചിരിക്കുന്നു. ശേഷം ഏതോ പാട്ടിന് ചുണ്ടുകൾ അനക്കുന്നതും കൈചലിപ്പിക്കുകയും ചെയ്യുന്നു. പാട്ടിനനുസരിച്ച് ഇടയ്ക്കിടെ കുഞ്ഞിനെ ഒരു കയ്യിൽ നിന്ന് മറ്റേകയ്യിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ യുവതിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നു. പകൽവെളിച്ചത്തിൽ ഒരു കൊലപാതകത്തിനു ശ്രമിക്കുന്ന ഈ സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു വിഡിയോ ശ്രദ്ധയിൽപ്പെട്ട പലരും ആവശ്യപ്പെട്ടത്. ‘‘റീൽ എടുക്കുന്നതിനും അതിന്റെ വ്യൂസ് വർധിപ്പിക്കുന്നതിനും പലരും ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നു. ഇവരുടെ വിശദാംശങ്ങളും എവിടെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും കണ്ടെത്തണം. ഈ ക്രൂരതയ്ക്ക് ഇവർ ശിക്ഷ അനുഭവിക്കണം. ഇവരുടെ കുട്ടി വലുതാകുമ്പോൾ ഈ വിഡിയോ കാണാനിടയായാൽ എങ്ങനെ പ്രതികരിക്കുമെന്ന് ഇവർ മറന്നു പോകുന്നു. ’’– എന്നാണ് വിഡിയോയ്ക്കു താഴെ എത്തിയ മറ്റൊരു കമന്റ്‌.

‘എന്തൊരു അസംബന്ധമാണ് ഈ കാണിക്കുന്നത്? അവരുടെയും കുഞ്ഞിന്റെയും ജീവന് ആപത്തായ പ്രവൃത്തിയാണ്. കേവലം ഒരു റീലിനു വേണ്ടിയാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്.’– എന്ന രീതിയിലും കമന്റുകൾ എത്തി.

English Summary:

Baby Dangling Over Well: Viral Video Sparks Outrage and Calls for Action