Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപ്പൻ മുണ്ടിനെ ഏറ്റെടുത്ത് ന്യൂജെൻ പെൺകുട്ടികളും!

Shaji Pappan Dothi

ഓരോ സിനിമകൾ പുറത്തിറങ്ങുമ്പോഴും അവയിലെ നടീനടന്മാർക്കെല്ലാം പ്രത്യേക സ്റ്റൈലും ലുക്കുമൊക്കെ ഉണ്ടായിരിക്കും. എന്നുകരുതി എല്ലാ സ്റ്റൈലും ആരാധകർ ഏറ്റെടുക്കണമെന്നില്ല. പക്ഷേ ചില ലുക്കുകൾ അവരെ വിടാതെ പിന്തുടരും പിന്നെ ആഘോഷങ്ങൾക്കെല്ലാം ആ സ്റ്റൈലിലായിരിക്കും യുവാക്കൾ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ആട്2 സിനിമയിലെ വെറൈറ്റി മുണ്ടും ആൺപ‌ടകളെപ്പോലെ തന്നെ പെൺകൊടികളും നെഞ്ചേറ്റിയിരിക്കുകയാണ്.

ആട് 2വിലെ ഷാജി പാപ്പനെ പോലെ തന്നെ പാപ്പന്റെ മുണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമാകുകയാണ്. യുവാക്കൾക്കൊപ്പം യുവതികൾക്കിടയിലും ഈ ഡബിൾകളറുള്ള മുണ്ട് ട്രെൻഡ്സെറ്ററായിരിക്കുകയാണ്. ആട് 2വിന്റെ ആദ്യഭാഗത്ത് ചുവന്ന നിറമുള്ള മുണ്ടായിരുന്നെങ്കില്‍ ഇത്തവണ ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഡബിള്‍ സൈഡഡ് മുണ്ടാണ് ഷാജി പാപ്പന്റെ വേഷം. 

നിവർത്തിയിടുമ്പോൾ ഒരു നിറവും മടക്കി കുത്തുമ്പോൾ മറ്റൊരു നിറത്തിലും കാണുന്നതാണ് ഹൈലൈറ്റ്. അടുത്ത ഓണത്തിനോ മറ്റ് ആഘോഷങ്ങള്‍ക്കോ മറ്റൊരു തരംഗമായി മാറുന്ന മുണ്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ജയസൂര്യയുടെ ഭാര്യ സരിതയായിരുന്നു. ഷാജി പാപ്പന്റെ പുത്തൻ ലുക്കിനെയും ആരാധകർ ഇരുകയ്യും നീ‌ട്ടി സ്വീകരിക്കുമെന്നു തന്നെയാണ് സരിതയുടെ വിശ്വാസം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam