Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്ത്ര വിസ്മയം ഒരുക്കി സരിത, വിളക്കു തെളിയിച്ച് ജയസൂര്യ; കോട്ടയത്ത് ക്രിസ്മസ് ഫാഷൻ

saritha-jayasurya-Christmas-fashion-exhibition

നടൻ ജയസൂര്യയുടെ ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിത ജയസൂര്യ അവതരിപ്പിക്കുന്ന ക്രിസ്മസ് ഫാഷൻ പ്രദർശനം കോട്ടയത്തു തുടങ്ങി. കെഎസ്ആർടിസി ബസ് സ്റ്റാന്റിനു സമീപം ഹോട്ടൽ അർക്കേഡിയയിലെ പ്രദർശന നഗരിയിലാണു ഏറ്റവും പുതിയ ട്രെൻഡി വസ്ത്രങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്നത്. 

xmas-fashion

ലിനൻ സിൽക്ക്, ടസർ സിൽക്ക്, കോട്ടൺ ഡിസൈനർ സാരികളാണ് പ്രദർശനത്തിലെ  മുഖ്യ ആകർഷണം. ആരാധകരേറെയുള്ള പ്രേതത്തിലെ ജോൺ ഡോൺ ബോസ്കോയുടെ ഹരേം കുർത്തയും മേളയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.  റെഡി ടു വെയർ ബ്ലൗസുകൾ, സൽവാർ കമ്മീസ്, കുർത്തി, പലാസോ എന്നിവയ്ക്കൊപ്പം സരിത ജയസൂര്യയുടെ കരവിരുത് പ്രകടമക്കുന്ന വസ്ത്രങ്ങളും പ്രദർശനത്തിനെത്തിയിട്ടുണ്ട്.

സു സു സുധി വാത്മീകം സിനിമയിലെ വസ്ത്രാലങ്കാരത്തിലൂടെയാണ് സരിത സിനിമാ രംഗത്തു ചുവടുറപ്പിക്കുന്നത്. ജയസൂര്യയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പ്രേതം,ആട് 2 എന്നിവയുടെ കോസ്റ്റ്യൂം ഡിസൈനറും സരിതയായിരുന്നു.

സരിതയ്ക്കൊപ്പം ജയസൂര്യയും മക്കളായ അദ്വൈത്, വേദ, സരിതയുടെ സഹോദരി ശരണ്യ എന്നിവരും പ്രദർശന വേദിയിലുണ്ട്. രാവിലെ 10 നു തു‌ടങ്ങിയ പ്രദർനം രാത്രി 9 വരെയാണ്. ഡിസംബർ 2നും പ്രദർശനം തുടരും.