വർഷങ്ങളായി ഇന്ത്യൻ വധുക്കളെ അണിയിച്ചൊരുക്കുന്ന സബ്യസാചി മാന്ത്രികസ്പർശം ഇനി രാജ്യാന്തര വിവാഹവേദിയിലും. ആദ്യമായി വൈറ്റ് വെഡ്ഡിങ് ഗൗണുകളുടെ ഡിസൈനർ ലോകത്തേക്കു ചുവടുവയ്ക്കുകയാണ് സബ്യസാചി മുഖർജി.
സബ്യസാചി ഇന്റർനാഷനൽ വെഡ്ഡിങ് കലക്ഷൻ കഴിഞ്ഞദിവസം ഹോങ്‌കോങ്ങിലാണ് അവതരിപ്പിച്ചത്. ഇന്ത്യൻ ചിത്രത്തുന്നലുകളുടെയും കൈവലേകളുടെയും മികവ് ഇനി ലോകമെമ്പാടുമുള്ള മണവാട്ടിമാർക്കു സ്വന്തം.
വൈറ്റ് വെഡ്ഡിങ് കലക്ഷൻ അവതരിപ്പിക്കാൻ ആദ്യമായി തന്നോടു നിർദേശിച്ചത് 2004ൽ മിസിസ് ജോവാൻ ബർസ്റ്റൈൻ ആണെന്നു സബ്യസാചി മുഖർജി പറയുന്നു. എന്നാൽ അക്കാലത്ത് ഇന്ത്യൻ ഫാഷൻ രംഗത്തും എത്നിക് തുണിത്തരങ്ങളിലും ശ്രദ്ധപതിപ്പിച്ചിരുന്നതിനാൽ മറ്റു കാര്യങ്ങളിലേക്കു മനസെത്തിയില്ല. 14 വർഷത്തിനു ശേഷം ആ സ്വപ്നം പൂർത്തീകരിക്കുകയാണ് മുഖർജി.
Read More : Lifestyle Malayalam Magazine, Beauty Tips in Malayalam